ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചു വന്നാല്‍ രാഹുല്‍ ഗാന്ധി ആയിരിക്കും ഉത്തരവാദിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയില്‍ സഖ്യത്തിനുള്ള എ.എ.പിയുടെ ക്ഷണം കോണ്‍ഗ്രസ് തള്ളിയിരുന്നു.ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പി.ടി.ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കെജ്രിവാള് രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തിയിരിക്കുന്നത് . യു.പിയില്‍ ബി.എസ്.പി-എസ്.പി സഖ്യത്തെയും കേരളത്തില്‍ ഇടതുമുന്നണിയേയും ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിനെയും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയേയും ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടാണ് രാഹുല്‍ സ്വീകരിച്ചതെന്നും കെജ്രിവാള് കുറ്റപ്പെടുത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പിയാണ് വിജയിച്ചത്. എന്നാല്‍ ഒരുമിച്ച് നിന്നാല്‍ എല്ലാ സീറ്റിലും എ.എ.പിക്കും കോണ്‍ഗ്രസിനും കൂടി ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടുണ്ട്. ഈ വസ്തുത നിലനില്‍ക്കെയാണ് സഖ്യത്തിനുള്ള എ.എ.പിയുടെ ക്ഷണം കോണ്‍ഗ്രസ് തള്ളിയതെന്നും കെജ്രിവാൾ പറഞ്ഞു.
Trending
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത
- രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഹംഗാര പോളിനെ അറസ്റ്റ് ചെയ്തു
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്