മനാമ: ബഹ്റൈനിൽ കാണാതായ പ്രവാസിയെ തേടി ബന്ധുക്കൾ. വർഷങ്ങളായി വീട്ടുകാരുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കോഴിക്കോട് സ്വദേശിയെ കണ്ടെത്താൻ ബന്ധുക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിരിക്കുകയാണ്. കോഴിക്കോട് വേളം, കുറിച്ചകം ആശാരിക്കണ്ടി നാണുവിനെയാണ് കുടുംബം തേടുന്നത്. 1981 ൽ 25 മത്തെ വയസ്സിലാണ് നാണു ബഹ്റൈനിൽ എത്തിയത്. 1993 വരെ വീടുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു ബന്ധവുമില്ല. ബഹ്റൈനിലുള്ള, നേരത്തെ നാണുവിന്റെ സുഹൃത്ത് കൂടിയായ കണ്ണൻ വടക്കേപറമ്പത്ത് എന്നയാൾ നാട്ടിൽ അവധിക്കു പോയ സമയത്താണ് നാണുവിന്റെ സഹോദരിയുടെ മകൻ പ്രദീപനിൽനിന്ന് വിവരങ്ങൾ അറിഞ്ഞത്. ബഹ്റൈനിലെ സാർ വില്ലേജിൽ താമസിച്ചിരുന്നു എന്ന വിവരമാണ് ഒടുവിൽ വീട്ടുകാർക്ക് ലഭിച്ചത്. നാണുവിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 33570999 അല്ലെങ്കിൽ 39682974 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Trending
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം