മനാമ: ബഹ്റൈന്‍ ടെന്നീസ് ഫെഡറേഷന്റെയും അറബ് ടെന്നീസ് ഫെഡറേഷന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച നാലാമത് അറബ് എലൈറ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സമാപന ചടങ്ങില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പങ്കെടുത്തു.
പബ്ലിക് സെക്യൂരിറ്റി ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന് ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് (എ.ടി.പി), ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന് (ഐ.ടി.എഫ്) എന്നിവയുടെ റാങ്കിലുള്ള മികച്ച അറബ് കളിക്കാര്‍ പങ്കെടുത്തു.
യുവജനങ്ങള്‍ക്കും കായികകാര്യങ്ങള്ക്കും വേണ്ടിയുള്ള ഹമദ് രാജാവിന്റെ ഉപദേഷ്ടാവ് സാലിഹ് ഇസ ബിന്‍ ഹിന്ദി അല്‍ മന്നായ്, കുവൈത്ത് അംബാസഡര്‍ ഷെയ്ഖ് താമര്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്, പബ്ലിക് സെക്യൂരിറ്റി ചീഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസന്, അറബ് ടെന്നീസ് ഫെഡറേഷന് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ അബ്ദുല്ല അല്‍ സബാഹ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഈ അറബ് കായികമേളയ്ക്ക് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്നത് രാജ്യാന്തര കായിക രംഗത്തെ രാജ്യത്തിന്റെ വര്‍ധിച്ച സ്ഥാനത്തെയും കഴിവുകളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
ഫൈനലില്‍ അറബ് താരങ്ങളില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 227ാം സ്ഥാനത്തുമുള്ള ടുണീഷ്യന്‍ താരം അസീസ് ഡൗഗാസ് 7/6, 1/6, 10/3 എന്ന സ്കോറോടെ ആഗോളതലത്തില്‍ 328ാം റാങ്കുകാരനായ സിറിയന്‍ താരം ഹസെം നൗവിനെ പരാജയപ്പെടുത്തി.
ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല വിജയികള്‍ക്ക് ട്രോഫികളും സ്മരണിക ഉപഹാരങ്ങളും സമ്മാനിക്കുകയും തുടര്‍ന്നും വിജയങ്ങള്‍ നേരുകയും ചെയ്തു.
Trending
- ജനുവരി 22ന് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും
- വര്‍ഗീയ പരാമര്‍ശം; എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്
- മലർവാടി ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
- നിയമലംഘകരായ 95 വിദേശികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ മത്സരം; കെ. റഫീഖ് സെക്രട്ടറി
- 25ന് ഹരേ ഷ്ടായയില് ബി.ഡി.എഫ്. വെടിമരുന്ന് അഭ്യാസങ്ങള്‍ നടത്തും
- നാലാമത് അറബ് എലൈറ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
- റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ