മനാമ: തുർക്കിയ, സിറിയ ഭൂകമ്പ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ബി.ഡി.എഫിനു കീഴിലെ റോയൽ ഗാർഡ് സംഘത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയോടെയാണ് റോയൽ ഗാർഡ്സ് രക്ഷാപ്രവർത്തനം നടത്തുന്നത്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽപെട്ട് കിടക്കുന്ന മൃതശരീരങ്ങൾ കണ്ടെത്തുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് സംഘം വ്യാപൃതമായിട്ടുള്ളത്. വിയറ്റ്നാമിൽ നിന്നുള്ള റെസ്ക്യൂ സംഘവുമായി സഹകരിച്ചാണ് റോയൽ ഗാർഡ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒമ്പത് മൃതദേഹങ്ങളാണ് ഇവർ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തിയത് . ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച നഗരങ്ങളിലൊന്നായ ഹാതായ് മേഖലയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്. ഉയർന്ന സാങ്കേതികത്തികവോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിരിക്കുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി