മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള നടി സോന നായരുടെ നൃത്തം വൈറലായി. തമിഴ് സീരിയലായ വേലൈകാരനിലാണ് സോനാ നായർ ഇപ്പോൾ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സഹതാരങ്ങൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സോന അതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ അടുത്തിറങ്ങിയ സൂപ്പർഹിറ്റ് ഗാനമായ അജഗജാന്തരത്തിലെ ഒള്ളൂല്ലേരിയ്ക്ക് തമിഴിലെ സഹതാരങ്ങൾക്ക് ഒപ്പം കിടിലമായി ഡാൻസ് ചെയ്ത ആ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം. യുവനടിമാരെ വെല്ലുന്ന ഡാൻസാണെന്നാണ് ആരാധകർ പറയുന്നത്.