തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ പിരിവിന്റെ പേരിൽ ജി.ഐ.പി.എൽ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ടോള്‍ പ്ലാസയിലെ ബൂത്തിലേക്കെത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങളെ ടോള്‍ അടക്കാതെ കയറ്റിവിട്ടു. ജി.ഐ.പി.എല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം.
ടി.എന്‍. പ്രതാപന് എം.പി.യാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നുനല്‍കി വാഹനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നല്‍കിയായിരുന്നു പ്രതിഷേധം. നിലവില്‍ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോള്‍ പിരിവു വഴി സമാഹരിച്ചത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെയാണ് പാലിയേക്കരയില്‍ ഇ.ഡി. റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ കമ്പനിയുടെ പ്രവര്‍ത്തനമെന്നും സര്‍വീസ് റോഡുകളോ ബസ് ബേകളോ ട്രക്ക് ബേകളോ കമ്പനി യാത്രക്കാര്‍ക്ക് അനുവദിച്ചു നല്‍കുന്നില്ലെന്നും ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സി.ബി.ഐ. നേരത്തേ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
Trending
- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ

