കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിൻ്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ശിവകുമാറിൻ്റെ ഭാര്യയും മകനും മകളും മകളുടെ ഭർത്താവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് പരിശോധിച്ചത്. ബംഗളൂരുവിൽ നിന്നും ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിലേയ്ക്കായിരുന്നു യാത്ര.
ഹെലികോപ്റ്റർ ധർമസ്ഥലയിൽ ഇറങ്ങിയ ഉടനെയായിരുന്നു ഇസി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പുമായി യാത്രയ്ക്ക് ബന്ധമില്ലെന്നും ഇതു സംബന്ധിച്ച് നേരത്തെ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ ഹെലികോപ്റ്റർ പൂർണമായും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.