Well | Starvision News Malayalam

അക്രമികളികളെ ഭയന്നോടിയ രണ്ട് ടോൾ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണ് മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ കിണറ്റിൽ വീണ് ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർ മരിച്ചു. ദഗ്രായിലെ ദേശീയ പാത 44-ലെ ടോൾ പ്ലാസയിലായിരുന്നു സംഭവം. ആഗ്രയിലെ ശ്രീനിവാസ് പരിഹാർ, നാഗ്പുരിലെ ശിവജി കാണ്ടെല എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം നാല് ബൈക്കുകളിലായെത്തി ടോൾ പ്ലാസയിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മുഖംമറച്ച് തോക്കടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്. ബൈക്കിൽ ഇരച്ചെത്തിയ സംഘം ടോൾ പ്ലാസയിലേക്ക് ഇരച്ചു കയറുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.

കംപ്യൂട്ടറുകളടക്കം നശിപ്പിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടോൾ പ്ലാസയിൽ ഇരിക്കുന്ന ജീവനക്കാരനെ വലിച്ചിഴച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികളെ ഭയന്ന് ഓടിയ രണ്ടു ജീവനക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അക്രമികളുടെ കൈയിൽ ഉണ്ടായിരുന്ന തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്തതോടെ ജീവനക്കാർ ഭയന്നോടുകയായിരുന്നു. ടോൾ പ്ലാസയ്ക്കരികിലായി ഉണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വീണത്.

ടോൾ പ്ലാസയുടെ കോൺട്രാക്ടർ അടുത്തിടെ മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന കോൺട്രാക്ടർ നാട്ടുകാരായ ചിലർക്ക് സൗജന്യമായി യാത്ര അനുവദിച്ചിരുന്നു. എന്നാൽ പുതുതായെത്തിയ കോൺട്രാക്ടർ ഇതിന് വിസമ്മതിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ തർക്കത്തിനിടയാക്കിയിരുന്നു. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

The post അക്രമികളികളെ ഭയന്നോടിയ രണ്ട് ടോൾ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണ് മരിച്ചു appeared first on Starvision News Malayalam.

അഞ്ചുവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ
റാഞ്ചി: മാതാപിതാക്കളോടുളള പക തീർക്കാൻ അഞ്ചുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തിയ 55 കാരിയായ സ്ത്രീ പൊലീസ് കസ്​റ്റഡിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഉലാങ് എന്ന ചെറിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഫൈസൽ അൻസാരി റോസ് എന്ന ആൺകുട്ടിയെ പ്രതി കിണ​റ്റിൽ തളളിയിട്ടാണ് കൊലപാതകം നടത്തിയത്. അങ്കണവാടി വിദ്യാർത്ഥിയായ ഫൈസൽ പഠനം കഴിഞ്ഞ് സഹപാഠിയായ ബന്ധുവിനോടൊപ്പമാണ് തിരികെ വീട്ടിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഫൈസൽ വീട്ടിലെത്തിയിരുന്നില്ല. കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും തിരച്ചിൽ നടത്തിയിരുന്നു.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഫൈസലിന്റെ ചെരുപ്പുകൾ ഒരു കിണറിനു സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. പിന്നാലെ ആൺകുട്ടിയുടെ മൃതദേഹം കിണ​റ്റിൽ നിന്നും കണ്ടെത്തി. കഴുത്തിലായി രണ്ട് ഇഷ്ടികകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കു​റ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ പ്രതിയെ നിരന്തരമായി അപമാനിച്ചിരുന്നുയെന്നും മാതാപിതാക്കളെ മര്യാദ പഠിപ്പിക്കാനുമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.

The post അഞ്ചുവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ appeared first on Starvision News Malayalam.

കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; നാല് മരണം
കുണ്ടറ: കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം. കിണർ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. കിണറ്റിൽ കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.  കിണറ്റിൽ നിന്നും പുറത്തെടുക്കുമ്പോൾ നാല് പേർക്കും ജീവനുണ്ടായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ കൊല്ലം ഫയർ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില നിലവിൽ ആശ്വാസകരമാണ്. നാലാമത്തെ ആളേയും രക്ഷപ്പെടുത്തിയ ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞുവീണത്.

ശിവപ്രസാദ് എന്ന വാവ ,സോമരാജൻ, മനോജ്, രാജൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെല്ലാം പ്രദേശവാസികളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഏറെ ആഴമുള്ള കിണർ ശുചീകരിക്കാൻ ആദ്യം ഒരു തൊഴിലാളിയാണ് ഇറങ്ങിയത്. ഇയാൾക്ക് ശ്വാസതടസ്സമുണ്ടായതോടെ രണ്ട് പേർ രക്ഷിക്കാൻ ഇറങ്ങി. ഇവരിൽ നിന്നും പ്രതികരണമൊന്നുമില്ലാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. 80 അടിയോളം ആഴമുള്ള കിണറ്റിൽ വിഷവാതകം ശ്വസിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ജനവാസമേഖലയായതിനാൽ പെട്ടെന്ന് തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കാൻ സാധിച്ചെങ്കിലും മൂന്ന് ജീവനുകൾ നഷ്ടമാവുകയായിരുന്നു.

The post കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; നാല് മരണം appeared first on Starvision News Malayalam.