Wayanad | Starvision News Malayalam
	1	</sy:updateFrequency>
Wayanad | Starvision News Malayalam
	<width>32</width>
	<height>32</height>
വയനാട് തുരങ്കപാത നിർമാണ മേഖലയിൽ കൂറ്റൻ മണ്ണിടിച്ചിൽ; മൂന്ന് മരണം
കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിലിൽ ഒരു പള്ളിയും ഒരു വീടും പൂർണമായി തകർന്നു. നിർമാണ തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായും സമീപത്തെ ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് [...]
The post വയനാട് തുരങ്കപാത നിർമാണ മേഖലയിൽ കൂറ്റൻ മണ്ണിടിച്ചിൽ; മൂന്ന് മരണം appeared first on Starvision News Malayalam.
കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിലിൽ ഒരു പള്ളിയും ഒരു വീടും പൂർണമായി തകർന്നു. നിർമാണ തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായും സമീപത്തെ ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായതായും റിപ്പോർട്ടുണ്ട്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് അധികൃതരും നാട്ടുകാരും.
അപകടത്തിൽ പരിക്കേറ്റ ആറുപേരെ മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് ടി. സിദ്ദിഖ് ആരോപിച്ചു. നിർമാണ കമ്പനിക്ക് വീഴ്ചയുണ്ടെന്നും അപകട മുന്നറിയിപ്പ് അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവിച്ചത് പ്രകൃതി ദുരന്തമാണെന്നും നിർമാണ പ്രവർത്തനങ്ങളല്ല അപകടത്തിന് കാരണമെന്നുമാണ് കമ്പനി അധികൃതരുടെ നിലപാട്.
കുന്നിൻ മുകളിൽ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചി യന്ത്രങ്ങളും പത്തോളം തൊഴിലാളികളും സ്ഥലത്ത് ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അപകടസമയത്ത് കൂടുതൽ തൊഴിലാളികൾ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്.
മീനാക്ഷി പാലത്തിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തെ നിരവധി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായതിനാൽ ഗതാഗതവും ആശങ്കാജനകമായിരിക്കുകയാണ്. പാലം അപകടാവസ്ഥയിലാണെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു.
മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിലേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലാ കലക്ടറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ
മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. നഴ്സിംഗ് വിദ്യാർത്തിയായ വയനാട് സ്വദേശിക്കാണ് തന്റെ മൂന്നാം വർഷ ഫീസിന് ആവശ്യമായ തുക നൽകുന്നത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ സീനിയർ അംഗം ഡാനി തോമസ് കൈമാറിയ തുക വി ഫോർ വയനാട് കോ -കോർഡിനേറ്റർ ഫിലിപ്പ് പി വി ഏറ്റുവാങ്ങി.
The post വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ appeared first on Starvision News Malayalam.
വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു
കല്‍പ്പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. പ്രദേശവാസിയായ വാസുദേവൻ നായരുടെ ആടുകളെയാണ് കൊന്നത്. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പിടികൂടിയ പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായിരുന്നു. പുലിയ അവശമായ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം [...]
The post വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു appeared first on Starvision News Malayalam.
ആ അപേക്ഷ അനീഷ് രാജ് തന്നെയങ്ങ് പരിഹരിച്ചു; സ്വന്തം ഭൂമി നിര്‍ധന കുടുംബത്തിന് എഴുതി നല്‍കി പഞ്ചായത്ത് ഉദ്യോഗസ്ഥന്‍
പുല്‍പ്പള്ളി: ഒരു തുണ്ട് ഭൂമിയും കൊച്ചുവീടും ആശിച്ച് ലൈഫ് ഭവന പദ്ധതിക്ക് കീഴില്‍ അപേക്ഷകള്‍ കുമിഞ്ഞ് കൂടുന്നത് മറ്റാരേക്കാളും അറിയും അനീഷ് രാജിന്. അത്തരത്തില്‍ എത്തിയ ഒരു അപേക്ഷകക്ക് സ്വന്തം ഭൂമിയില്‍ നിന്ന് തന്നെ ഒരു ഭാഗം സൗജന്യമായി നല്‍കി മാതൃകയായിരിക്കുകയാണ് മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ അക്കൗണ്ടന്റ് ആയ ദേവര്‍ഗദ്ദ കയ്യാലക്കകത്ത് അനീഷ് രാജ്. വീടും ഭൂമിയും ലഭിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കി കാത്തിരുന്ന നിര്‍ധന കുടുംബത്തിന് പുതുജീവിതമാണ് അനീഷ് രാജും ഭാര്യയും അധ്യാപികയുമായ ഹരിതയും ചേര്‍ന്ന് നല്‍കിയത്. [...]
The post ആ അപേക്ഷ അനീഷ് രാജ് തന്നെയങ്ങ് പരിഹരിച്ചു; സ്വന്തം ഭൂമി നിര്‍ധന കുടുംബത്തിന് എഴുതി നല്‍കി പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ appeared first on Starvision News Malayalam.
വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ഗുണഭോക്താക്കളെ കണ്ടെത്താൻ നാളെ നറുക്കെടുപ്പ്, വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘ഫെബ്രുവരി [...]
The post വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ഗുണഭോക്താക്കളെ കണ്ടെത്താൻ നാളെ നറുക്കെടുപ്പ്, വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് appeared first on Starvision News Malayalam.
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.
ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്.
ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ.
ഈ മഹാദൗത്യത്തിൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോർത്ത് നിന്നു. യുവജനങ്ങളും സ്കൂൾ കുട്ടികളും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയർത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയർത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിൻ്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിൻ്റെയും പ്രതീകം കൂടിയാണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്.
ഫെബ്രുവരി 25-ന് വയനാട്ടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നത്.
 175 വീടുകൾ അതിജീവിതർക്കായി കൈമാറും.
 ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്യും.
 ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും.
 ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്.
പ്രതിസന്ധികളിൽ പതറാത്ത മനസ്സോടെ, മാനവികതയുടെ മഹത്തായ മാതൃകകൾ ഉയർത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാം.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് സർക്കാർ ഒരുക്കുന്നത്. നറുക്കെടുപ്പിലൂടെയായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുക. ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.’- മുഖ്യമന്ത്രി പിണറായി വിജയൻ