Vizhinjam port project | Starvision News Malayalam
വിഴിഞ്ഞത്ത് ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വരുന്നത് ഗതികേട്; പദ്ധതി നീളുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വിശദീകരിക്കട്ടെ : വി.മുരളീധരൻ
വിഴിഞ്ഞത് പിണറായി വിജയനും കൂട്ടരും ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വന്ന അവസ്ഥ സഹതാപകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അസാധ്യമായത് സാധ്യമാക്കി എന്നെല്ലാം വീമ്പ് പറയുന്നവർ നാലുവർഷം മുൻപ് നടക്കേണ്ട ഒരു ചടങ്ങാണ് ഇന്നലെ നടന്നത് എന്ന് ഓർമിക്കണം. മൂന്നാംഘട്ടം ഈവർഷം പൂർത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാൻ അസാധ്യതൊലിക്കട്ടി വേണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കടൽക്കൊള്ള എന്ന് ആരോപണമുയർത്തിയവർ ഇന്ന് അദാനിയെ വാഴ്ത്തുകയാണ്. നാട് മുഴുവൻ അദാനിയുടെ പണമുപയോഗിച്ച് ഫ്ലക്സ് വച്ചാണ് ആഘോഷം. അദാനി കേരളത്തിൽ പണമിറക്കിയാൽ നല്ല അദാനി അല്ലെങ്കിൽ ഫാസിസ്റ്റ് ഭീകരൻ എന്നതാണ് സിപിഎം നയം. ഒന്നെങ്കിൽ ആര് വികസനം കൊണ്ടുവന്നാലും അതിനെ തുറന്നമനസോടെ സ്വീകരിക്കാനാകണം. അല്ലെങ്കിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളെ കബളിപ്പിക്കുന്നത് എൽഡിഎഫ് സർക്കാർ അവസാനിപ്പിക്കണം. നരേന്ദ്രമോദി സർക്കാർ നടത്തിയ ഇടപെടലുകൾ കൊണ്ട് വേഗം വച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. നാലുപതിറ്റാണ്ടായി ചർച്ച തുടങ്ങിയതല്ലാതെ വിഴിഞ്ഞത്ത് ഒന്നും സംഭവിച്ചില്ല.
The post വിഴിഞ്ഞത്ത് ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വരുന്നത് ഗതികേട്; പദ്ധതി നീളുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വിശദീകരിക്കട്ടെ : വി.മുരളീധരൻ appeared first on Starvision News Malayalam.
വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ഷെങ്‌ഹുവാ ചരക്കുകപ്പൽ സിംഗപ്പൂർ പിന്നിട്ടതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ഷെങ്‌ഹുവാ ചരക്കുകപ്പൽ സിംഗപ്പൂർ പിന്നിട്ടതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ. കപ്പൽ സിംഗപ്പൂരിലെത്തിയതിന്റെ വീഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്. സിംഗപ്പൂരിൽ നിന്ന് ഒരു മലയാളി സുഹൃത്ത് അയ​ച്ചു തന്ന വീഡിയോ എന്ന് വ്യക്തമാക്കിയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കേരളത്തിൻ്റെ വികസനം കൊതിക്കുന്ന ഓരോ മലയാളിയും ചൈനയിൽനിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ഷെങ്ഹുവാ ചരക്കു കപ്പലിൻ്റെ സഞ്ചാരപഥത്തെ കൗതുകപൂർവ്വം പിന്തുടരുകയാണ്. ഇന്ന് സിംഗപ്പൂർ പിന്നിട്ട ഷെങ്ഹുവായെ കുറിച്ച് യാത്രാമധ്യേ സിംഗപ്പൂരിലെത്തിയ ഒരു മലയാളി സുഹൃത്ത് അയച്ചുതന്ന വീഡിയോ ഇവിടെ പങ്കുവെക്കുന്നു. 2023 ഒക്ടോബർ 4 ന് മലയാളി കാത്തിരിക്കുകയാണ്.. മന്ത്രി വീഡിയോക്കൊപ്പം കുറിച്ചു.
ഒക്ടോബർ നാലിന് ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം നടന്ന വാ‌ർത്താ സാമ്മേളനത്തിൽ അറിയിച്ചിരുന്നു.​ തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ചൈനയിൽ നിന്ന് ചർക്കുകപ്പൽ എത്തുന്നത്. അന്നേദിവസം വൈ​കി​ട്ട് ​നാ​ലി​ന് ​കേ​ന്ദ്ര​ ​തു​റ​മു​ഖ​ ​മ​ന്ത്രി​ ​സ​ർ​ബാ​ന​ന്ദ് ​സോ​നോ​വാ​ളി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ സ്വീകരണം ന​ൽ​കും. ​ച​ട​ങ്ങ് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. ഒ​ക്ടോ​ബ​ർ​ 28​ന് ​ര​ണ്ടാ​മ​ത്തേ​തും​ ​ന​വം​ബ​ർ​ 11,​ 14​ ​തീ​യ​തി​ക​ളി​ലാ​യി​ ​തു​ട​ർ​ന്നു​ള്ള​ ​ച​ര​ക്ക് ​ക​പ്പ​ലു​ക​ളും​ ​എ​ത്തും.
തു​റ​മു​ഖ​ത്തി​ൽ​ ​പു​ലി​മു​ട്ടി​ന്റെ​ ​മു​ക്കാ​ൽ​ ​ഭാ​ഗ​വും​ ​നി​ർ​മ്മി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ 400​ ​മീ​റ്റ​ർ​ ​ബ​ർ​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലെ​ത്തി ഒക്ടോബർ 20ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പുറത്തുവിടും.
The post വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ഷെങ്‌ഹുവാ ചരക്കുകപ്പൽ സിംഗപ്പൂർ പിന്നിട്ടതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ appeared first on Starvision News Malayalam.
വിഴിഞ്ഞം തുറമുഖ പദ്ധതി 2022 ൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർ കോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും ഈ വർഷം തന്നെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ കഴിയുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തന പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മാർച്ചിൽ നിർവ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പുലിമുട്ട് നിർമ്മാണം 1550 മീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. 3200 മീറ്ററാണ് പൂർത്തിയാക്കാനുള്ളത്. പ്രതിദിനം 10,000 ടൺ മുതൽ 13,000 ടൺ വരെ പാറ കല്ലുകളാണ് കടലിലേക്ക് നിക്ഷേപിച്ചു വരുന്നത്. അത്രയും തന്നെ പാറകല്ലുകൾ സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഴു ബാർജുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 11 ബാർജുകളിലാണ് പാറകല്ലുകൾ നിക്ഷേപിച്ചു വരുന്നത്. പ്രകൃതി അനുകൂലമായാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ കപ്പൽ എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തുറമുഖത്തിന്റെ പണിക്കാവശ്യമായ പാറകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലവിൽ തമിഴ്നാട് സർക്കാരുമായി സംസാരിച്ചു പരിഹരിച്ചിട്ടുണ്ട്.
ഹൈവേ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രിയുമായി പല വിധത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. റെയിൽവേയുമായി നിലനിൽക്കുന്ന തർക്കവിഷയങ്ങളിൽ പരിഹാരം കാണുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസുമായി ചർച്ചകൾ നടത്തി അവർ ആവശ്യപ്പെട്ട രീതിയിലുള്ള ഡി. പി. ആർ റെയിൽവേ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ട്രാക്കുകളുടെ സുഗമമായ നീക്കം ഉറപ്പു വരുത്തുന്നതിനും പദ്ധതിയുടെ മറവിൽ അനധികൃത പാറ കടത്തൽ ശ്രമങ്ങൾ തടയാനുമായി വികസിപ്പിച്ച ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ഹോളോഗ്രാം പതിപ്പിച്ച ട്രക്കുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.
ട്രക്കുകളിൽ പതിപ്പിച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തു പൊതുജനങ്ങൾക്കും പാറക്കല്ലുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നും എത്ര ടൺ ആണിതിൽ ഉള്ളതന്നും അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അവലോകനയോഗത്തിന് മുൻപായി ഇലക്ട്രിക് സബ്സ്റ്റേഷന്റെ പ്രവർത്തന പുരോഗതി മന്ത്രി വിലയിരുത്തുകയും തുറമുഖ പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തു. തുറമുഖത്ത് നിന്നും ദേശീയപാതയിലേക്ക് കയറുന്ന ലിങ്ക് റോഡ് കണക്റ്റിവിറ്റി ജംഗ്ഷനും മന്ത്രി സന്ദർശിച്ചു.
യോഗത്തിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ, കോർപ്പറേറ്റ് അഫയേഴ്സ് തലവൻ സുശീൽ നായർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ.ജയകുമാർ, പ്രൊജക്റ്റ്‌ ഡയറക്ടർ എത്തിരാജൻ എന്നിവരും വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.
The post വിഴിഞ്ഞം തുറമുഖ പദ്ധതി 2022 ൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർ കോവിൽ appeared first on Starvision News Malayalam.