VICTIM | Starvision News Malayalam
തുടർച്ചയായി പീഡനത്തിനിരയായി 13കാരി കൊല്ലപ്പെട്ട കേസ്: സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ്
കൊച്ചി: തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ പതിമൂന്നുകാരി മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2023 മാർച്ച് 29ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ ശുചിമുറിയിലാണു കണ്ടെത്തിയത്. പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
2023 മാർച്ച് 29ന് സ്കൂൾ പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ അന്നു വൈകിട്ട് ആറരയോടെ വീട്ടിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മൂക്കിൽനിന്നു രക്തം വാർന്ന നിലയിലായിരുന്നു. കുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുമ്പോഴായിരുന്നു മരണം.
The post തുടർച്ചയായി പീഡനത്തിനിരയായി 13കാരി കൊല്ലപ്പെട്ട കേസ്: സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് appeared first on Starvision News Malayalam.
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ വിട്ടയക്കണമെന്ന് ഇരയായ ആദിവാസി യുവാവ്
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടാൻ ആവശ്യപ്പെട്ട് ഇര. പ്രതിയെ വിട്ടയക്കണമെന്നും അയാൾ തെറ്റ് മനസിലാക്കിയെന്നും ഇരയായ ആദിവാസി യുവാവ് ദഷ്‌‌മത് റാവത്ത് പറഞ്ഞു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ക്രൂരതയുടെ വീഡിയോ ചൊവ്വാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. തുടർന്നായിരുന്നു പൊലീസ് നടപടി.ഐ.പി.സി 294, 504 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. അനധികൃത നിർമ്മാണം കണ്ടെത്തിയതോടെ ഇയാളുടെ വീടിന്റെ ഒരു ഭാഗം സർക്കാർ ഇടിച്ചു നിരത്തുകയും ചെയ്തു. പ്രതിക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഭോപ്പാലിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇരയായ ആദിവാസി യുവാവിന്റെ കാൽകഴുകി ക്ഷമ ചോദിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുവാവിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിംഗ് ചൗഹാൻ കാൽ കഴുകിയത്. കൂടാതെ നെറ്റിയിൽ തിലകം ചാർത്തി മാല അണിയിച്ചു. ഉപഹാരങ്ങൾ നൽകി. ഭോപ്പാലിലെ സ്മാർട്ട് സിറ്റി പാർക്കിൽ യുവാവിനൊപ്പം മുഖ്യമന്ത്രി വൃക്ഷത്തൈയും നട്ടു. യുവാവ് നേരിട്ട അനുഭവം തന്നെ വേദനിപ്പിച്ചെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. യുവാവിന്റെ കുടുംബവിശേഷങ്ങളും ജോലിയുൾപ്പെടെയുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു.
The post ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ വിട്ടയക്കണമെന്ന് ഇരയായ ആദിവാസി യുവാവ് appeared first on Starvision News Malayalam.