vellanadu | Starvision News Malayalam

49 തദ്ദേശ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം വ്യാഴാഴ്ച
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട്  വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ  അറിയിച്ചു.

വിജ്ഞാപനം ജൂലൈ നാലിന്  പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാലു മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും.    സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ നടക്കും.മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു (ജൂലൈ രണ്ട്) മുതൽ നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത്  നിയോജകമണ്ഡലങ്ങളിൽ  ഉൾപ്പെടുന്ന  ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത്  വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്.  ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിന് 5000 രൂപയും ബ്ലോക്ക് പഞ്ചായത്തുകളിലെയും  മുനിസിപ്പാലിറ്റികളിലെയും വാർഡുകളിൽ മത്സരിക്കുന്നതിന് 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നിക്ഷേപതുകയായി  കെട്ടിവെക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അതിൻ്റെ പകുതി തുക മതിയാകും.അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. ജില്ലാപഞ്ചായത്ത് വാർഡിൽ 1,50,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലും മുനിസിപ്പാലിറ്റി വാർഡിലും 75,000 രൂപയും ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ 25,000 രൂപയുമാണ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.

വയനാട് ഒഴികെയുള്ള 13  ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്  വാർഡിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറ് മുനിസിപ്പാലിറ്റി വാർഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

The post 49 തദ്ദേശ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം വ്യാഴാഴ്ച appeared first on Starvision News Malayalam.