US IRAN | Starvision News Malayalam
	1	</sy:updateFrequency>
US IRAN | Starvision News Malayalam
ലോകം ഒരു മഹാദുരന്തത്തിന്‍റെ വക്കിൽ, ട്രംപിന്‍റെ അവസാന ഭീഷണിയിൽ ഭീതി; ‘ഇന്ന് രാത്രി ഇറാനെ പൂർണമായി നശിപ്പിക്കും’
വാഷിംഗ്ടൺ: ലോകത്തെ ഒരു മഹാദുരന്തത്തിന്‍റെ വക്കിലെത്തിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഞെട്ടിപ്പിക്കുന്ന വാക്കുകൾ. താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകൾ അദ്ദേഹം കുറിച്ചത്. “ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ [...]
The post ലോകം ഒരു മഹാദുരന്തത്തിന്‍റെ വക്കിൽ, ട്രംപിന്‍റെ അവസാന ഭീഷണിയിൽ ഭീതി; ‘ഇന്ന് രാത്രി ഇറാനെ പൂർണമായി നശിപ്പിക്കും’ appeared first on Starvision News Malayalam.
ഖാർഗ് ദ്വീപിൽ ആക്രമണം
കഴിഞ്ഞ മാർച്ച് 13-നും ഖാർഗ് ഐലൻഡിൽ അമേരിക്ക സമാനമായ ആക്രമണം നടത്തിയിരുന്നു. അന്ന് 90-ഓളം സൈനിക കേന്ദ്രങ്ങൾ തകർത്തതായാണ് വിവരം. നാവിക മൈനുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ, മിസൈൽ സംഭരണികൾ, മറ്റ് പ്രധാന സൈനിക ബങ്കറുകൾ എന്നിവയായിരുന്നു അന്നത്തെ പ്രധാന ലക്ഷ്യങ്ങൾ. ഇറാനിലെ ഏകദേശം 90 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്നത് ഖാർഗ് ഐലൻഡ് വഴിയായതിനാൽ, ഈ പ്രദേശം അതീവ തന്ത്രപ്രധാനമായാണ് കണക്കാക്കപ്പെടുന്നത്.
അതിവേഗം അമേരിക്കൻ നീക്കം, ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ ഒഴിപ്പിച്ചു; ഇറാനെതിരെ സൈനിക നീക്കമോ ലക്ഷ്യം?
മനാമ: ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ അമേരിക്ക അതിവേഗം ഒഴിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ താവളത്തിൽ നിന്നും ബ്ഹറൈനിലെ നാവിക താവളത്തിൽ നിന്നും നൂറുകണക്കിന് സൈനികരെ ഒഴിപ്പിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ഇറാനെതിരെയുള്ള സൈനിക നീക്ക ആശങ്ക ശക്തമാകുന്നതിനിടെയാണ് നീക്കം. തങ്ങളെ ആക്രമിച്ചാൽ തിരിച്ചടി മേഖലയിലെ അമേരിക്കൻ താവളങ്ങളിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിവേഗം സൈനികരെ ഒഴിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതെന്നാണ് വിലയിരുത്തലുകൾ. അതേസമയം സൗദി, യു എ ഇ, കുവൈത്ത്, [...]
The post അതിവേഗം അമേരിക്കൻ നീക്കം, ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ ഒഴിപ്പിച്ചു; ഇറാനെതിരെ സൈനിക നീക്കമോ ലക്ഷ്യം? appeared first on Starvision News Malayalam.
മനാമ: ഖത്തറിലേയും ബഹ്റൈനിലെയും താവളങ്ങളിൽ നിന്ന് സൈനികരെ അമേരിക്ക അതിവേഗം ഒഴിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ താവളത്തിൽ നിന്നും ബ്ഹറൈനിലെ നാവിക താവളത്തിൽ നിന്നും നൂറുകണക്കിന് സൈനികരെ ഒഴിപ്പിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ഇറാനെതിരെയുള്ള സൈനിക നീക്ക ആശങ്ക ശക്തമാകുന്നതിനിടെയാണ് നീക്കം. തങ്ങളെ ആക്രമിച്ചാൽ തിരിച്ചടി മേഖലയിലെ അമേരിക്കൻ താവളങ്ങളിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിവേഗം സൈനികരെ ഒഴിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതെന്നാണ് വിലയിരുത്തലുകൾ. അതേസമയം സൗദി, യു എ ഇ, കുവൈത്ത്, ജോർദാൻ, സിറിയ, ഇറാഖ് താവളങ്ങളിൽ സേനകൾ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ അമേരിക്കയുമായി നടന്ന ചർച്ചയുടെ പുരോഗതി ഇറാൻ ഇന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവിയുമായി പങ്കുവെച്ചു.
അതേസമയം യുറേനിയം സമ്പുഷ്ടീകരണം നിർത്തി വെക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇത് അമേരിക്കയുമായുള്ള ചർച്ചയിൽ പെടില്ലെന്ന വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. തങ്ങളുടെ ആണവ സംവിധാനം ബോംബുകൾ കൊണ്ട് തകർക്കാനാകില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ യുറേനിയം സമ്പുഷ്ട്കീരണം നിർത്തണമെന്ന ഇസ്രയേൽ ആവശ്യം ഇതോടെ ഇറാൻ അംഗീകരിക്കില്ലെന്ന് ഉറപ്പായി. ആണവ ചർച്ചകളിൽ ഇറാനുള്ള പിന്തുണ ഇന്നും റഷ്യ ആവർത്തിച്ചുറപ്പിച്ചു. പത്ത് ദിവസത്തിനകം ധാരണയിലെത്തണമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. അതിനിടെ മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അയച്ച പടക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയൻ കടലിലെത്തി.
അമേരിക്ക – ഇറാൻ സംഘർഷ ആശങ്കകൾക്കിടെ സുരക്ഷാ സാഹചര്യം വിലയിരുത്തി കുവൈത്ത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് അഹ്മദ് അൽ അബ്ദുള്ള അഹമ്മദ് സബായുടെ അധ്യക്ഷതയിൽ സുപ്രീം ഡീഫൻസ് കൗൺസിൽ യോഗം ചേർന്നു. അമേരിക്ക – ഇറാൻ വിഷയവും ഇതിനോട് ചേർന്ന് മേഖലയിലെ പ്രധാന സംഭവ വികാസങ്ങളും സാധ്യതതകളും യോഗം ചർച്ച ചെയ്തു. പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങൾ നേരിടാൻ ഓരോ വകുപ്പുകളും സജ്ജമാണോയെന്നത് പരിശോധിച്ചു. പരസ്പരമുള്ള ഏകോപനം ശക്തമാക്കണമെന്ന് നിർദേശം നൽകി. കഴിഞ്ഞ മാസം സൈറൺ സംവിധാനം ട്രയൽ കുവൈത്ത് നടത്തിയിരുന്നു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനാണിത്. മിഡിൽ ഈസ്റ്റ് മേഖല ഒരു സംഘർഷ സാഹചര്യം മുന്നിൽ കണ്ട് ഒരുങ്ങുകയാണെന്നാണ് വ്യക്തമാക്കുന്നത്.