thrissur pooram issue | Starvision News Malayalam

തൃശൂർ പൂരം വീഴ്ച അന്വേഷിക്കാൻ ഇന്റലിജൻസ് എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസിനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു നടന്നതെന്നും, വിഷയത്തിൽ കുറ്റമറ്റരീതിയിൽ അന്വേഷണം നടത്താനാണ് ശ്രമിച്ചതെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബർ 23 ന് ലഭിച്ച എ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമായിരുന്നില്ല. ഭാവിയിൽ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളില്ലാതെ ഭംഗിയായി പൂരം നടത്തുന്നതിനെപ്പറ്റിയാണ് മന്ത്രിസഭാ യോഗം ചർച്ച ചെയ്തത്.

പൂരം അലങ്കോലമാക്കാൻ ശ്രമങ്ങളുണ്ടായി. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു നടന്നത്. മൂന്ന് തീരുമാനങ്ങളെടുത്തിട്ടുണ്ട്. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചതിനെപ്പറ്റി ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണമുണ്ടാകും.

പൂരവുമായി ബന്ധപ്പെട്ട് ചുമതല നൽകിയിരുന്ന വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു. ഇവർക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാറിന് വീഴ്ച പറ്റിയതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഇതിനെപ്പറ്റി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി എന്നതാണ് മൂന്നാമത്തെ കാര്യം.

The post തൃശൂർ പൂരം വീഴ്ച അന്വേഷിക്കാൻ ഇന്റലിജൻസ് എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസിനെ ചുമതലപ്പെടുത്തി appeared first on Starvision News Malayalam.

പൂരം കലക്കൽ: എ.ഡി.ജി.പി. സ്ഥലത്തുണ്ടായിട്ടും ഇടപെടാതിരുന്നത് ദുരൂഹമെന്ന് സി.പി.ഐ. മുഖപത്രം
കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെട്ട സമയത്ത് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ തൃശൂർ നഗരത്തിൽത്തന്നെയുള്ള പോലീസ് അക്കാദമിയിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹമാണെന്ന് സി.പി.ഐ. മുഖപത്രം. പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം മുഴുവൻ കമ്മീഷണറിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ അസ്വഭാവികത സംശയകരമാക്കുന്നത് ഈ പശ്ചാത്തലമാണെന്നും ജനയുഗം ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. ഉന്നതാദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം ആസൂത്രിതമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടുംവരെ പ്രസക്തമാണ്. കാലതാമസത്തിന്റെ കാരണങ്ങൾ റിപ്പോർട്ടിന്റെ ആമുഖത്തിൽ ഉണ്ടാകുമെന്നേ ഇപ്പോൾ പ്രതീക്ഷിക്കാനാവൂ.

വാർത്തകൾ ശരിയാണെങ്കിൽ എ.ഡി.ജി.പിയുടെ റിപ്പോർട്ട് വസ്തുതകളെ പൂർണമായി പുറത്തുകൊണ്ടുവരാൻ വിസമ്മതിക്കുന്നതാണ്. പൂരം അലങ്കോലപ്പെടുത്തിയതിൽ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാണ്. തൃശൂർ പൂരം പോലെ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്റെ ക്രമസമാധാന ചുമതല പൂർണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനിൽ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിലും മുൻ മദ്ധ്യമേഖലാ ഐ.ജി. എന്ന നിലയിലുമുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികൾ നിയന്ത്രിക്കുന്നതിലും നിർദേശങ്ങൾ നൽകുന്നതിലും അജിത്കുമാർ നിർണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാകുന്നതെന്നും മുഖപ്രസംഗത്തിലുണ്ട്.

The post പൂരം കലക്കൽ: എ.ഡി.ജി.പി. സ്ഥലത്തുണ്ടായിട്ടും ഇടപെടാതിരുന്നത് ദുരൂഹമെന്ന് സി.പി.ഐ. മുഖപത്രം appeared first on Starvision News Malayalam.