THRISSUR GIRIJA THEATER | Starvision News Malayalam

അഞ്ചു വർഷമായി സെെബർ ആക്രമണം നേരിടുന്നു, ജീവിക്കാൻ സമ്മതിക്കുന്നില്ല;​ വെളിപ്പെടുത്തലുമായി ഗിരിജ തിയേറ്റർ ഉടമ
തൃശ്ശൂർ: ഗിരിജ തിയേറ്റർ ഉടമയ്ക്ക് നേരെ സെെബർ ആക്രമണം നടക്കുന്നതായി പരാതി. തനിയ്ക്ക് എതിരെ സെെബർ ആക്രമണം നടക്കുന്നുണ്ടെന്നും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും തിയേറ്റർ ഉടമ ഡോ. ഗിരിജ വെളിപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷമായി തിയേറ്ററിന് നേരെ കടുത്ത ആക്രമണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇത്രയും വർഷത്തിനിടെ 12തവണയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചതെന്നും ഗിരിജ പറഞ്ഞു.

തിയേറ്ററിലെ ടിക്കറ്റ് ഓൺലെെൻ ബുക്കിംഗ് സെെറ്റുകൾ വഴിയല്ലാതെ സാമൂഹമാദ്ധ്യമങ്ങൾ വഴി നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജയ്‌ക്കെതിരെ സെെബർ ആക്രമണം തുടങ്ങിയത്. ബുക്ക് മെെ ഷോയിൽ തന്റെ തിയേറ്ററിന്റെ പേരില്ലെന്നും അതിനാൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമാണ് തന്റെ ആശ്രയമെന്നും ഗിരിജ വ്യക്തമാക്കി. 2018 മുതൽ 12ലേറെ തവണയാണ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ സ്വയം കെെകാര്യം ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയിട്ട് അത് ഒരു പ്രൊമോഷൻ ടീമിനെ ഏല്‌പിച്ചു. പക്ഷേ അവർക്കും പണികിട്ടി’ ഗിരിജ  പറഞ്ഞു.

‘ഇൻസ്റ്റാഗ്രാമിലൂടെ പ്രചാരണം നടത്തിവരുമ്പോൾ ആ അക്കൗണ്ടും മാസ് റിപ്പോ‌ർട്ട് അടിച്ച് പോയി. ഇപ്പോഴെനിയ്ക്ക് ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ ഒന്നുമില്ല. ഏത് സിനിമയാണ് എന്റെ തിയേറ്ററിൽ ഉള്ളതെന്ന് ജനങ്ങളിലേയ്‌ക്കെതിക്കാൻ ഒരു മാർഗവുമില്ല’ ഉടമ വ്യക്തമാക്കി. ഈ മാഫിയയുടെ പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ ഒരു വഴിയുമില്ല. സെെബർ സെല്ലിന് കൂറേ പരാതി കൊടുത്തു. പിന്തുണയും കിട്ടുന്നില്ല. വെബ്സെെറ്റും മറ്റുമില്ലാത്ത നിങ്ങളുടെ തിയേറ്ററിലേയ്ക്ക് എങ്ങനെയാണ് സിനിമ നൽകുകയെന്നാണ് നിർമാതാക്കൾ ചോദിക്കുന്നത്. പക്ഷേ ധെെര്യം തന്ന് തന്റെ തിയേറ്ററിലേയ്ക്ക് പടം തന്നത് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജുമാണെന്നും ഗിരിജ വ്യക്തമാക്കി. നല്ല കുറച്ച് നിർമാതാക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞുപോകുന്നത്. ഇങ്ങനെ ഉപദ്രവിക്കരുതെന്നും അവർ പറഞ്ഞു

The post അഞ്ചു വർഷമായി സെെബർ ആക്രമണം നേരിടുന്നു, ജീവിക്കാൻ സമ്മതിക്കുന്നില്ല;​ വെളിപ്പെടുത്തലുമായി ഗിരിജ തിയേറ്റർ ഉടമ appeared first on Starvision News Malayalam.