Thrikkakara | Starvision News Malayalam

തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങി സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിൻ്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ സ്ഥാനാർഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് റോൺ ബാസ്റ്റിൻ്റെ പ്രതികരണം. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ റോൺ.

കെകെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. നാളെ സംസ്ഥാന സമിതിയിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകും. തളിപ്പറമ്പിൽ പികെ ശ്യാമളയും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ ആണ് സ്ഥാനാർത്ഥി. എംഎം മണിക്ക് വേണ്ടി ഉയർന്ന വാദം കണക്കിലെടുത്തില്ല.

മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിലെ കെ കെ ശൈലജയുടെ കടുത്ത നീരസത്തിന് പിന്നാലെയാണ് പേരാവൂരിൽ തന്നെ ശൈലജ മത്സരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായത്. എം.വി ഗോവിന്ദന് പകരം തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് ഉയരുകയാണ്. സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറുമ്പോൾ ശൈലജയെ ഒതുക്കാനാണെന്ന സംശയവും ബലപ്പെടുന്നു. നാളെ സംസ്ഥാന സമിതി യോ​ഗം നടക്കും. അതിന് ശേഷമായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് ഉണ്ടാകുക

The post തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ appeared first on Starvision News Malayalam.