Thiruvananthapuram Zoo | Starvision News Malayalam

ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; ഉള്ളത് മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന്റെ പരിസരത്ത്
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന്റെ പരിസരത്ത് ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടത്. മയക്കുവെടിവച്ച്‌ പിടികൂടാൻ ശ്രമം തുടരുന്നു. ഇന്നലെ വൈകിട്ടാണ് കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിയത്. രണ്ടാഴ്ച മുൻപ് തിരുപ്പതി വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന കുരങ്ങാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൃഗശാല ജീവനക്കാരെ വെട്ടിച്ച് പുറത്തുചാടിയത്. സന്ദർശക സമയം കഴിഞ്ഞശേഷം കുരങ്ങിനെ ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന മൃഗശാലയിലെ പഴയ കൂട്ടിൽ നിന്ന് പരീക്ഷണാർത്ഥം തുറന്ന കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്.

ജീവനക്കാരെ വെട്ടിച്ച് ഓടി ഒരു മരത്തിൽ കയറിയശേഷം ചില്ലകളിലൂടെ ചാടി നടക്കുകയും ഒടുവിൽ മതിലിന് പുറത്തേക്ക് വളർന്നു നിൽക്കുന്ന മരചില്ല വഴി പുറത്തിറങ്ങുകയുമായിരുന്നു. മൃഗശാലയ്ക്ക് പുറത്തെ മ്യൂസിയം ബെയിൻസ് കോമ്പൗണ്ടിലെ ഒരു തെങ്ങിന് മുകളിൽ രാത്രി കുരങ്ങിനെ കണ്ടിരുന്നു. എന്നാൽ പിടിക്കാൻ കഴിഞ്ഞില്ല. മുൻപും മൃഗശാലയിൽ രണ്ടുവട്ടം ഹനുമാൻ കുരങ്ങ് ചാടിയിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് മൃഗശാല കോമ്പൗണ്ടിന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഉടനെ പിടികൂടിയിരുന്നു . മൃഗശാലയ്‌ക്ക് പുറത്തേക്ക് വളർന്ന് നിൽക്കുന്ന മരച്ചില്ലകൾ കൃത്യമായി വെട്ടിമാറ്റാത്തതാണ് കുരങ്ങ് പുറത്തേക്ക് കടക്കാൻ കാരണമായത്. അത്യാവശ്യ സന്ദർഭങ്ങളിൽ മയക്കുവെടിവയ്ക്കാനുള്ള തോക്ക് പോലും മൃഗശാലയിൽ ഇല്ല.

The post ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; ഉള്ളത് മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന്റെ പരിസരത്ത് appeared first on Starvision News Malayalam.