Thenmala | Starvision News Malayalam
	1	</sy:updateFrequency>
Thenmala | Starvision News Malayalam
കാട്ടുപോത്ത് ചെളിയിൽ പുതഞ്ഞു; 2 ദിവസത്തെ രക്ഷാപ്രവർത്തനത്തൊടുവിൽ രക്ഷപ്പെടുത്തി
തെന്മല: ശെന്തുരുണി വന്യജീവിസങ്കേതത്തിൽ പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടിപ്രദേശത്ത് ചെളിയിൽപുതഞ്ഞ കാട്ടുപോത്തിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകിട്ട് വനപാലകരുടെ സംഘം ശെന്തുരുണിയിൽ അണക്കെട്ടിനോടുചേർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് കഴുത്തൊപ്പം ചെളിയിൽ പുതഞ്ഞനിലയിൽ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനിയെ വിവരമറിയിക്കുകയായിരുന്നു. വനപാലകസംഘം രാത്രിവരെ രക്ഷാപ്രവർത്തനം നടത്തിയിട്ടും കാട്ടുപോത്തിനെ കരയ്ക്കുകയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് രാത്രി ഏറെവൈകിയും കാട്ടുപോത്തിന് സുരക്ഷയൊരുക്കിയശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനി,അസി.വൈൽഡ് ലൈഫ് വാർഡൻ സി.കെ സുധീർ,ഡെപ്യൂട്ടി റേഞ്ച് [...]
The post കാട്ടുപോത്ത് ചെളിയിൽ പുതഞ്ഞു; 2 ദിവസത്തെ രക്ഷാപ്രവർത്തനത്തൊടുവിൽ രക്ഷപ്പെടുത്തി appeared first on Starvision News Malayalam.
തെന്മല: ശെന്തുരുണി വന്യജീവിസങ്കേതത്തിൽ പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടിപ്രദേശത്ത് ചെളിയിൽപുതഞ്ഞ കാട്ടുപോത്തിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകിട്ട് വനപാലകരുടെ സംഘം ശെന്തുരുണിയിൽ അണക്കെട്ടിനോടുചേർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് കഴുത്തൊപ്പം ചെളിയിൽ പുതഞ്ഞനിലയിൽ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനിയെ വിവരമറിയിക്കുകയായിരുന്നു. വനപാലകസംഘം രാത്രിവരെ രക്ഷാപ്രവർത്തനം നടത്തിയിട്ടും കാട്ടുപോത്തിനെ കരയ്ക്കുകയറ്റാൻ കഴിഞ്ഞില്ല.
തുടർന്ന് രാത്രി ഏറെവൈകിയും കാട്ടുപോത്തിന് സുരക്ഷയൊരുക്കിയശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനി,അസി.വൈൽഡ് ലൈഫ് വാർഡൻ സി.കെ സുധീർ,ഡെപ്യൂട്ടി റേഞ്ച് ഓഫിസർ,സന്തോഷ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയകുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിനിൽ,ആര്യ,ശ്രീരാജ്,ബൈജു,വാച്ചർമാരായ ഷിബു,അശോകൻ,രാജൻപിള്ള,താത്കാലിക ജീവനക്കാരായ സുമേഷ്,ശ്രീമോൻ,സുബ്രമണ്യൻ എന്നിവരടങ്ങുന്ന സംഘം മൂന്നുമണിക്കൂറത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കാട്ടുപോത്തിനെ കരയ്ക്കുകയറ്റി.
കഴുതുരുട്ടി ആറ് പരപ്പാറിൽ സംഗമിക്കുന്ന ഭാഗത്ത് വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്താണ് ചെളിയിൽ കുടുങ്ങിയത്. യന്ത്രസഹായത്തോടെ രക്ഷപെടുത്താൻ കഴിയാത്തതിനാൽ കാട്ടുപോത്തിൻെറ മുൻവശത്തെ ചെളിനീക്കി കാട്ടുകമ്പുകൾനിരത്തി താങ്ങിനിർത്തുകയായിരുന്നു. ചെളിയിൽ കുടുങ്ങിയെങ്കിലും കാട്ടുപോത്ത് ആക്രമിക്കാനുള്ള സാധ്യതെയും നിലനിൽക്കുന്നുണ്ടായിരുന്നു. അതിനാൽ വലിയ വടം കാട്ടുപോത്തിൻെറ കൊമ്പിൽ ചുറ്റികെട്ടി കരയിൽ ഇരുഭാഗത്തുനിന്നും വലിച്ചുകയറ്റുകയായിരുന്നു. കാലവർഷം കാര്യമായി പെയ്യാത്തതിനാൽ പത്തും ഇരുപതും കാട്ടുപോത്തുകൾ ഉൾപ്പെട്ടസംഘങ്ങൾ പുല്ലുമേയുന്നതിനും വെള്ളം കുടിക്കുന്നതിനുമായി പരപ്പാറിൻെറ തീരത്തേക്കെത്തുന്നുണ്ട്.
വിതുരയില്‍ ഹെലി ടൂറിസം.അഗസ്ത്യകൂടവും പൊന്മുടിയും തെന്മലയും ആകാശത്തില്‍ നിന്നു കാണാം.
മലയോര സഞ്ചാരകേന്ദ്രങ്ങളുടെ ആകാശക്കാഴ്ചയൊരുക്കി വിതുര ഫെസ്റ്റിന്റെ ഭാഗമായി വിതുരയില്‍ ഹെലി ടൂറിസം വരുന്നു. മേള നടക്കുന്ന വാവറക്കോണം അഞ്ചേക്കറിലാണ് ഹെലിപ്പാഡ് ഒരുങ്ങുക. 35 മീറ്റര്‍ നീളത്തിലും വീതിയിലും നിര്‍മിക്കുന്ന ഗ്രൗണ്ടില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്ററിലാണ് സന്ദര്‍ശകര്‍ക്ക് പാസ് മൂലം പ്രവേശനം. തുടര്‍ന്ന് അഗസ്ത്യകൂടം, പേപ്പാറ, പൊന്മുടി, തെന്മല തുടങ്ങിയ പ്രകൃതിദത്ത സഞ്ചാരകേന്ദ്രങ്ങള്‍ക്കു മുകളിലൂടെയാണ് പറക്കല്‍. പത്തുദിവസത്തെ ഫെസ്റ്റില്‍ രണ്ടു ദിവസമായിരിക്കും ഹെലി ടൂറിസം നടപ്പാക്കുക. ഒറ്റപ്പറക്കലില്‍ ആറു പേര്‍ക്കാണ് പ്രവേശനം. 4000 രൂപയാണ് ഒരാളുടെ ചാര്‍ജ്. പദ്ധതി നടത്തിപ്പുകാരായ [...]
The post വിതുരയില്‍ ഹെലി ടൂറിസം.അഗസ്ത്യകൂടവും പൊന്മുടിയും തെന്മലയും ആകാശത്തില്‍ നിന്നു കാണാം. appeared first on Starvision News Malayalam.