The Kerala Story | Starvision News Malayalam
The Kerala Story | Starvision News Malayalam
	<width>32</width>
	<height>32</height>
കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി
തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍ കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ [...]
The post കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി appeared first on Starvision News Malayalam.
കേരളത്തില്‍ വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമത്തിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്; ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഐഎം
ഏറെ വിവാദമായ ദി കേരള സ്റ്റോറിയെന്ന ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ടു ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സിനിമയെന്ന് സിപിഐഎം ആരോപിച്ചു. അതിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്. കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാര വേല ദൂരദര്‍ശന്‍ ഏറ്റെടുക്കരുതെന്നും സിപിഐഎം പ്രസ്താനയിലൂടെ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. നീക്കത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തില്‍ [...]
The post കേരളത്തില്‍ വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമത്തിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കരുത്; ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഐഎം appeared first on Starvision News Malayalam.
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി.ഹിന്ദു തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ
ഹിന്ദു തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലീം മത വിശ്വാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവച്ച് സി പി എം നേതാവ് പി ജയരാജൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന ആമുഖത്തോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ് പർദ ധരിച്ചുകൊണ്ട് മുസ്ലീം വനിതകൾ ഭക്ഷണം വിളമ്പുന്നത്. ചിറ്റരിപറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ അർ പി സി യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ മാനവികതയുടെയും, മത മൈത്രിയുടേയും വലിയ സന്ദേശം കൂടി [...]
The post ഇതാണ് യഥാർത്ഥ കേരള സ്റ്റോറി.ഹിന്ദു തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ appeared first on Starvision News Malayalam.
ഹിന്ദു തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലീം മത വിശ്വാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവച്ച് സി പി എം നേതാവ് പി ജയരാജൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന ആമുഖത്തോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ് പർദ ധരിച്ചുകൊണ്ട് മുസ്ലീം വനിതകൾ ഭക്ഷണം വിളമ്പുന്നത്. ചിറ്റരിപറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ അർ പി സി യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ മാനവികതയുടെയും, മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
യഥാർത്ഥ കേരള സ്റ്റോറി
ഈ മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂർ ശിവ ക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ്.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവ ക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം ആരംഭിച്ചു കഴിഞ്ഞു.
മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണ് ചിറ്റരി പറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ അർ പി സി യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ. പർദ്ദ ധരിച്ച ഈ സഹോദരിമാർ ഉൾപ്പടെയുള്ള വളണ്ടിയർമാർ ആണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകാർക്ക് അന്നദാനം നടത്തുന്നത്.
വിശ്വാസികളായ തീർത്ഥാടകർ സന്തോഷത്തോട് കൂടി തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവീകതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.
മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്‌ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കൽ ഇസ്‌ലാമിസത്തിലേക്കും വഴി മാറ്റാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുന്നിൽ മാനവികതയുടെ ബദൽ മാർഗ്ഗം കാണുന്നതാണ് ഈ കാഴ്ച്ച.
സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.
ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് അരിയും,പച്ചക്കറിയും,മറ്റു ഭക്ഷ്യ വസ്തുതകളും എല്ലാം സംഭവനയായി എത്തുന്നു. ഇസ്ലാം മത വിശ്വാസികളും അന്നദാനതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയർ സേവനങ്ങളും നൽകുന്നു.
ഇതിന് നേതൃത്വം നൽകുന്നത് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയും ജീവ കാരുണ്യ പ്രസ്ഥാനമായ ഐ.ആർ.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാർത്ഥ കേരള സ്റ്റോറി.
കേരള സ്റ്റോറി വെറും സിനിമയല്ല; എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നവരാണന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂരിന്റെ വിവാദ പരാമർശം
ബംഗളുരു: ദ കേരള സ്റ്റോറി ചിത്രത്തിനെ എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ചായിരുന്നു കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്. കേരള സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചനയാണ് വെളിച്ചത്ത് കൊണ്ടു വരുന്നത്. എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണയ്ക്കുന്നവരാണ്. പെൺകുട്ടികൾ ഭീകരതയിലേയ്ക്ക് എങ്ങനെ ആകർഷിക്കപ്പെടുന്നുവെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം വിവാദ ചിത്രം കേരള സ്റ്റോറിയുടെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് യുവ സംവിധായകനും ചലച്ചിത്ര [...]
The post കേരള സ്റ്റോറി വെറും സിനിമയല്ല; എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നവരാണന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂരിന്റെ വിവാദ പരാമർശം appeared first on Starvision News Malayalam.
ബംഗളുരു: ദ കേരള സ്റ്റോറി ചിത്രത്തിനെ എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ചായിരുന്നു കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്. കേരള സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചനയാണ് വെളിച്ചത്ത് കൊണ്ടു വരുന്നത്. എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണയ്ക്കുന്നവരാണ്. പെൺകുട്ടികൾ ഭീകരതയിലേയ്ക്ക് എങ്ങനെ ആകർഷിക്കപ്പെടുന്നുവെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം വിവാദ ചിത്രം കേരള സ്റ്റോറിയുടെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് യുവ സംവിധായകനും ചലച്ചിത്ര നിരൂപകൻ വിജയകൃഷ്‌ണന്റെ മകനുമായ യദു വിജയകൃഷ്‌ണൻ രംഗത്തെത്തിയിരുന്നു.. കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിലെത്തിയ ചിത്രം റിലീസിന് മുന്നേ വിവാദമായിരുന്നു. തിരക്കഥ എഴുതിയ യദുവിന്റെ പേര് ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്താതെയും പ്രതിഫലം നൽകാതെയുമാണ് അണിയറ പ്രവർത്തകർ തഴഞ്ഞതെനാണ് ആക്ഷേപം.
‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടി; പ്രധാനമന്ത്രി
‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം ഇപ്പോൾ പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്, ആയുധങ്ങളും ബോംബുകളും മാത്രമല്ല ഉപയോഗിക്കുന്നത്. സമൂഹത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുകയാണ്. തീവ്രവാദം കേരള സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദത്തെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു. ബെല്ലാരിയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും ഉള്ളവരുടെ മനോഹരമായ നാടാണ് കേരളം. അവിടെ തീവ്രവാദ ശക്തികള്‍ [...]
The post ‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടി; പ്രധാനമന്ത്രി appeared first on Starvision News Malayalam.
അതേസമയം വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് സ്റ്റേ ഇല്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാവ് അറിയിച്ചു എന്നും കോടതി പറഞ്ഞു. ടീസറും ട്രെയിലറും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. സിനിമ ഇന്ന് തീയറ്ററുകളിലെത്തി.
‘ചരിത്രം അല്ലല്ലോ, കഥയല്ലേ?’ എന്ന് കോടതി; ദി കേരള സ്റ്റോറിയ്ക്ക് സ്റ്റേ ഇല്ല
വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് സ്റ്റേ ഇല്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാവ് അറിയിച്ചു എന്നും കോടതി പറഞ്ഞു. ടീസറും ട്രെയിലറും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. സിനിമ ഇന്ന് തീയറ്ററുകളിലെത്തി. പുസ്തകങ്ങളേക്കാളും ഇംപാക്ട് ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിയുമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട് എന്ന് ഹർജിക്കാർ വാദിച്ചു. മുസ്ലിം വിഭാഗത്തെ ഇകഴ്ത്തി കാണിക്കുകയാണ് സിനിമ. കേരളം മതസൗഹാർദം നിലനിർത്തുന്ന സംസ്ഥാനമാണ്. കേരളത്തിൽ നിന്ന് [...]
The post ‘ചരിത്രം അല്ലല്ലോ, കഥയല്ലേ?’ എന്ന് കോടതി; ദി കേരള സ്റ്റോറിയ്ക്ക് സ്റ്റേ ഇല്ല appeared first on Starvision News Malayalam.
വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് സ്റ്റേ ഇല്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാവ് അറിയിച്ചു എന്നും കോടതി പറഞ്ഞു. ടീസറും ട്രെയിലറും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. സിനിമ ഇന്ന് തീയറ്ററുകളിലെത്തി.
പുസ്തകങ്ങളേക്കാളും ഇംപാക്ട് ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിയുമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട് എന്ന് ഹർജിക്കാർ വാദിച്ചു. മുസ്ലിം വിഭാഗത്തെ ഇകഴ്ത്തി കാണിക്കുകയാണ് സിനിമ. കേരളം മതസൗഹാർദം നിലനിർത്തുന്ന സംസ്ഥാനമാണ്. കേരളത്തിൽ നിന്ന് പോകാൻ ആരും ആഗ്രഹിക്കുന്നില്ല. സിനിമ തെറ്റായ സന്ദേശം നൽകുന്നെന്നും ഹരജിക്കാർ വാദിച്ചു.
സിനിമയുടെ ടീസറും ട്രെയിലറും കോടതി കണ്ടു. ട്രെയിലറിൽ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് കോടതി നിലപാടെടുത്തു. അതുകൊണ്ട് തന്നെ ദി കേരള സ്റ്റോറിയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തവില്ല. യഥാർത്ഥ സംഭവങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് എന്ന് മാത്രമേ ചിത്രത്തിൽ പറയുന്നുള്ളൂ. കലാപരമായ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി നിലപാടെടുത്തു.
ചിത്രത്തിന്റെ ടീസറുകളിൽ ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ എന്ന് പറയുന്നുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. സിനിമ കാണണമെന്നില്ല ചിത്രത്തിൻറെ ട്രെയിലർ സിനിമയുടെ ഭാഗമല്ലേ? ഒരു ദൈവം വലുതെന്നും മറ്റൊന്നു ചെറുതെന്നും പറയുന്നതിൽ അജണ്ട ഉണ്ടെന്ന് ഹർജിക്കാരിലൊരാൾ പറഞ്ഞപ്പോൾ അതിൽ എന്ത് തെറ്റാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. സിനിമയിൽ തെറ്റായി ചിത്രീകരിച്ചുവെന്ന് കരുതി ആശ്രമത്തിലോ കോൺവെന്റിലോ ആളുകൾ പോകാതിരിക്കുന്നുണ്ടോ? ഹിന്ദു സന്യാസിമാരെയും ക്രിസ്ത്യൻ പുരോഹിതരെയും എത്രയോ ചിത്രങ്ങളിൽ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അത് ആ ചിത്രം നിരോധിക്കാനുള്ള കാരണം അല്ല. ഹിന്ദിയിലും മലയാളത്തിലും നിരവധി ചിത്രങ്ങൾ അങ്ങനെ ഉണ്ടെന്നും കോടതി പറഞ്ഞു.
ട്രെയിലറിലും ടീസറിലും എന്താണ് ഇസ്ലാമിക സമുദായത്തിനെതിരായുള്ളതെന്ന് കോടതി ചോദിച്ചു. ഐഎസ്ഐഎസിനെതിരായാണ് ട്രെയിലറിൽ ഉൾപ്പെടെ പറയുന്നത്. ഇസ്ലാം മതത്തിനെതിരെ ട്രെയിലറിൽ ഒന്നും പറയുന്നില്ലെന്ന് കോടതി പറഞ്ഞു. കേരളം മതേതരത്വം ഉയർത്തിക്കാണിക്കുന്ന സംസ്ഥാനമെന്ന് കോടതി പറഞ്ഞു. നിർമാല്യം ചിത്രം ഇറങ്ങിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല. നിർമാല്യം സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല. ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലെ. സിനിമ കാണാതെ വിമർശനമുന്നയിക്കണോ. സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒന്നും സിനിമയിലില്ലല്ലോ. ചരിത്രം പറയുന്ന സിനിമ അല്ലല്ലോ, വെറും കഥയല്ലേ എന്നും കോടതി ചോദിച്ചു.