Taxi Drivers | Starvision News Malayalam

ടാക്സി – കരാറുകാരും വാഹന ഉടമകളും ഡ്രൈവർമാരും ഉപവാസം നടത്തി
തിരുവനന്തപുരം ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ടാക്സി – കരാറുകാരും വാഹന ഉടമകളും ഡ്രൈവർമാരുടെയും ഉപവാസം സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഉപവാസം നടത്തി . കോവിഡ് രണ്ടാം തരംഗത്തിലെ അടച്ചുപൂട്ടലിനെ തുടർന്ന് ഉപജീവനം വഴിമുട്ടി കടക്കെണിയിലായിരിക്കുകയാണ് സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ ടാക്സി – കരാർ വാഹന ഉടമകളും ഡ്രൈവർമാരും. ഇതിനിടെ ഓട്ടം നിലച്ച കാലത്തെ നികുതി ഒഴിവാക്കാത്തതും കാലതാമസം നേരിട്ടതിന് വൻതുക പിഴയായി ഈടാക്കുന്നതും ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്.

അടച്ചുപൂട്ടലിനെ തുടർന്ന് തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങൾ വാഹന ഉടമകൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഇതൊന്നും നടപ്പിലാക്കാൻ അധികൃതർ തയാറായിട്ടില്ല. തീർഥാടന കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ പൂർണമായും അടച്ചിട്ടതും വിവാഹങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയതും വാഹന ഓട്ടം നിലയ്ക്കാനിടയായി.വാഹനങ്ങൾ ഓടിക്കാൻ തയാറാണെങ്കിലും കടുത്ത നിയന്ത്രണം കാരണം വാഹനങ്ങൾ പലതും കട്ടപ്പുറത്തായി. യന്ത്രത്തകരാർ മൂലം നിരവധി വാഹനങ്ങൾ തുരുമ്പെടുത്തു. ബാറ്ററികൾ നിശ്ചലമായി. ആയിരക്കണക്കിന് രൂപ വിനിയോഗിച്ചാൽ മാത്രമേ ഇനി വാഹനങ്ങൾ നിരത്തിലിറക്കാനാവൂയെന്ന സ്ഥിതിയാണ്.

അടിക്കടിയുള്ള ഇന്ധന വില വർധനവും ഞങ്ങളുടെ ജീവിതത്തിൽ
കരിനിഴൽ വീഴ്ത്തി. ഇതിനിടെ വാഹന ഉടമകൾക്കെതിരെ സർക്കാർ
കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഓട്ടം നിലച്ച വാഹനങ്ങൾക്ക് നികുതിയിളവില്ലെന്ന് മാത്രമല്ല, കാലതാമസം നേരിട്ടതിന് വൻ തുക പിഴയും ഈടാക്കുകയാണ്. നികുതി ഒഴിവാക്കുവെന്ന സർക്കാർ പ്രഖ്യാപനം
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻമാർ കാറ്റിൽ പറത്തുകയാണ്.
വായ്പ തിരിച്ചടവിന് സാവകാശം നൽകാൻ ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകാത്തതിനാൽ പലിശയും മുതലും കുമിഞ്ഞുകൂടുകയാണ്. ജി.പി.ആർ.എസ്, സ്പീഡ് ഗവർണർ എന്നിവ സ്ഥാപിച്ചാൽ മാത്രമേ വാഹനം നിരത്തിലിറക്കാനനുവദിക്കൂ എന്ന കർശന നിലപാടിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് സമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു .

അടച്ചുപൂട്ടൽ കാലത്തെ വാഹന നികുതിയും പിഴയും ഒഴിവാക്കുക, ജി പി ആർ എസ്, സ്പീഡ് ഗവർണൻസ് എന്നിവ സ്ഥാപിക്കുന്നതിന് സാവകാശം അനുവദിക്കുക, തീർർഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനാനുമതി നൽകുക, ഇന്ധനവില വർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പട്ടിണി സമരവും സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനും ഇവർ നിർബന്ധിതരായത്. അധ്യക്ഷൻ ജില്ലാ പ്രസിഡന്റ് പ്രകാശ് പാലാഴി അധ്യക്ഷതയ്യിൽ കൂടിയ യോഗത്തിൽ ഉദ്ഘാടനം
സംസ്ഥാന പ്രസിഡന്റ് ഷാജഹാൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി
മുഹമ്മദ് ഹിബ , ജില്ലാ വൈസ് പ്രസിഡൻറുമാർ, ട്രഷറർ, ജോഹിംസൺ തുടങ്ങിയവർ സംസാരിച്ചു.

The post ടാക്സി – കരാറുകാരും വാഹന ഉടമകളും ഡ്രൈവർമാരും ഉപവാസം നടത്തി appeared first on Starvision News Malayalam.