TARIFF HIKE | Starvision News Malayalam
	1	</sy:updateFrequency>
TARIFF HIKE | Starvision News Malayalam
ഇത് ഇന്ത്യൻ ഓഹരി വിപണിയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്‍റെ കൊടും ഭീഷണികൾക്കിടയിലെ വ്യാപാര ചർച്ച തുണയായി, നിഫ്റ്റിയും സെൻസെക്സും കുതിച്ചുയർന്നു
മുംബൈ: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് ശേഷം തുടങ്ങിയ ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ത്യൻ ഓഹരി വിപണിക്ക് വൻ നേട്ടമായി. ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ച ദില്ലിയിൽ തുടങ്ങിയത് മുതൽ ഓഹരി വിപണി കുതിച്ചുയർന്നു. രാവിലെ മുതൽ തുടങ്ങിയ മുന്നേറ്റം വൻ നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 590 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 160 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസത്തെ മാന്ദ്യത്തിനുശേഷമാണ് വിപണി [...]
The post ഇത് ഇന്ത്യൻ ഓഹരി വിപണിയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്‍റെ കൊടും ഭീഷണികൾക്കിടയിലെ വ്യാപാര ചർച്ച തുണയായി, നിഫ്റ്റിയും സെൻസെക്സും കുതിച്ചുയർന്നു appeared first on Starvision News Malayalam.
ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കം. അമേരിക്കൻ ഉപ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ദില്ലിയിൽ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തി. റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കണമെന്നതാണ് ആദ്യ നിർദ്ദേശമെന്ന് ഇന്ത്യ ചർച്ചയിൽ അറിയിച്ചു. കാർഷിക ഉത്പന്നങ്ങളുടെ തീരുവ അമേരിക്ക ഉന്നയിച്ചതായാണ് സൂചന. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സി പി എം അടക്കുള്ള കക്ഷികൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.
പ്രതികാരച്ചുങ്കം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന് സൂചന നൽകി ട്രംപ്, ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന്
ദില്ലി: പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാ​ഗമായി ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര കരാർ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ കമ്മീഷണർമാർ ഇന്ന് ദില്ലിയിലെത്തും. ഇന്ത്യ- യൂറോപ്യൻ യൂണിയൻ കരാർ ജനുവരിയിൽ ഒപ്പു വെക്കാനാണ് ആലോചന. ചർച്ചകൾ വിജയിച്ചാൽ യുറോപ്യൻ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും. അതേസമയം, റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏർപ്പെടുത്താൻ തന്‍റെ ഭരണകൂടം തയ്യാറാണെന്ന് [...]
The post പ്രതികാരച്ചുങ്കം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന് സൂചന നൽകി ട്രംപ്, ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന് appeared first on Starvision News Malayalam.
ദില്ലി: പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാ​ഗമായി ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര കരാർ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ കമ്മീഷണർമാർ ഇന്ന് ദില്ലിയിലെത്തും. ഇന്ത്യ- യൂറോപ്യൻ യൂണിയൻ കരാർ ജനുവരിയിൽ ഒപ്പു വെക്കാനാണ് ആലോചന. ചർച്ചകൾ വിജയിച്ചാൽ യുറോപ്യൻ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും.
’50 ദിവസത്തിനുള്ളിൽ തീരുമാനമാകും’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്കും അധിക നികുതി?
വാഷിങ്ടൺ: അമേരിക്കയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്ക് അധിക തീരുവ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സർക്കാർ ഈ മേഖലയെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലേക്ക് വരുന്ന ഫർണിച്ചറില്‍ ചുമത്തുന്ന താരിഫ് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ എഴുതി. അടുത്ത 50 ദിവസത്തിനുള്ളിൽ, അന്വേഷണം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഫർണിച്ചറുകളുടെ താരിഫ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ നോർത്ത് കരോലിന, [...]
The post ’50 ദിവസത്തിനുള്ളിൽ തീരുമാനമാകും’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്കും അധിക നികുതി? appeared first on Starvision News Malayalam.
യുഎസ് ഫർണിച്ചർ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളിൽ ചൈനയും വിയറ്റ്നാമുമാണ് മുന്നിൽ. വ്യാപാര പ്രസിദ്ധീകരണമായ ഫർണിച്ചർ ടുഡേ പ്രകാരം, 2024-ൽ അമേരിക്ക 25.5 ബില്യൺ ഡോളറിന്റെ ഫർണിച്ചറുകൾ ഇറക്കുമതി ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, മരുന്നുകൾ, ചിപ്‌സ്, നിർണായക ധാതുക്കൾ, വിവിധ വിഭാഗത്തിലുള്ള വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയെക്കുറിച്ച് ട്രംപ് ഭരണകൂടം നിരവധി അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വിയറ്റ്നാം, ചൈന തുടങ്ങിയ സമ്പദ്‌വ്യവസ്ഥകൾ ഇതിനകം തന്നെ താരിഫ് ആഘാതം നേരിടുന്നു. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിനുശേഷം, യുഎസ് വ്യാപാര പങ്കാളികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പുതിയ തീരുവ ചുമത്തിയത് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ചെലവുകൾ വർദ്ധിപ്പിച്ചു.
വൈദ്യുതി നിരക്ക് കൂട്ടലിന് സ്‌റ്റേ ശമ്പള വർദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയിൽ ഇടണ്ട
തിരുവനന്തപുരം: കെടുകാര്യസ്ഥത,​ ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ.വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ,എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാൻ പാടില്ല.നിരക്ക് കൂട്ടാനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് മേയ് 16ന് [...]
The post വൈദ്യുതി നിരക്ക് കൂട്ടലിന് സ്‌റ്റേ ശമ്പള വർദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയിൽ ഇടണ്ട appeared first on Starvision News Malayalam.
തിരുവനന്തപുരം: കെടുകാര്യസ്ഥത,​ ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ.വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ,എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാൻ പാടില്ല.നിരക്ക് കൂട്ടാനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് മേയ് 16ന് പൂർത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂൺ 30ന് അവസാനിക്കും. ജൂലായ് ഒന്നു മുതൽ വർദ്ധന വരാനിരിക്കെയാണ് കോടതി ഇടപെടൽ.സർക്കാർ അനുമതിയില്ലാതെ 2021ൽ ശമ്പളം കൂട്ടിയതോടെയാണ് കെ.എസ്.ഇ.ബി വൻ കടത്തിലായതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വർഷാവ‌ർഷം നിരക്ക് കൂട്ടി ജനത്തെപ്പിഴിഞ്ഞാണ് നഷ്ടം നികത്തുന്നത്. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിനെക്കാൾ വൻ ശമ്പളം നൽകുന്നതിന് ന്യായീകരണമില്ലെന്നും സർക്കാർ ഇടപെടണമെന്നും സി.എ.ജി നിർദ്ദേശിച്ചിരുന്നു.ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജനങ്ങൾക്ക് നൽകുന്നത്. ഇതിൽ 15 ദശലക്ഷം യൂണിറ്റാണ് ഉൽപാദനം. ബാക്കി കുറഞ്ഞ നിരക്കിൽ കേന്ദ്രഗ്രിഡിൽ നിന്നും ലാഭകരമായ നിരക്കിൽ ദീർഘകാല കരാറിലൂടെയും ലഭിക്കുന്നു. ഇതിലും കൂടുതൽ വാങ്ങേണ്ടിവന്നാൽ ചെലവ് തൊട്ടടുത്തമാസം സർചാർജ്ജായി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണം വഴി നഷ്ടമില്ല. ശമ്പള വർദ്ധനയ്ക്കൊപ്പം പെൻഷൻ ഫണ്ട് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടും നഷ്ടം വരുത്തിവച്ചു