Tamil Nadu government | Starvision News Malayalam

ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്‌നാട് സർക്കാർ
ചെന്നൈ: സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്‌നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി. ചരിത്രത്തിലാദ്യമായാണ് ഗവർണറുടെയോ രാഷ്‌ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്.ഗവർണർ ആർഎൻ രവി തടഞ്ഞുവച്ച പത്ത് ബില്ലുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധി ഇന്ന് പുലർച്ചെ സൈറ്റിൽ അപ്‌ലോഡ് ചെയ്‌തു. ഇതിന് പിന്നാലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്.സർവകലാശാല ഭേദഗതി ബില്ല് ഉൾപ്പെടെ പുതിയ നിയമത്തിലുണ്ട്. ഇതോടെ തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവർണർക്കായിരുന്നു ചാൻസലർ സ്ഥാനം. ഇനി തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്ന നടപടികളിലേക്ക് അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കടക്കുമെന്നാണ് വിവരം. ഇതിനായി രജിസ്‌ട്രാർമാരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചതിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സർക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ബില്ലുകൾ പിടിച്ചുവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും പത്ത് ബില്ലുകൾ രാഷ്‌ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്നും വ്യത്യസ്‌തമെങ്കിൽ മാത്രമേ രാഷ്‌ട്രപതിക്ക് വിടാൻ അവകാശമുള്ളു എന്നും കോടതി വിധിച്ചു. സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിനനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. അനുഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി.

The post ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്‌നാട് സർക്കാർ appeared first on Starvision News Malayalam.