Taliban attack | Starvision News Malayalam
അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന് പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ
ന്യൂഡൽഹി: ഇന്ത്യയുമായി അഫ്‌ഗാനിസ്ഥാൻ നടത്തിയിരുന്ന വ്യാപാര സാംസ്കാരിക രാഷ്ട്രീയ ബന്ധങ്ങൾ പുതിയ താലിബാൻ ഭരണകൂടത്തിനു കീഴിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായി പറഞ്ഞു. 46 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിലാണ് സ്താനിസ്കായി ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചത്. ഒരു പാകിസ്ഥാൻ ദേശീയ മാദ്ധ്യമമാണ് പഷ്തു ഭാഷയിൽ ഇന്ത്യയെ കുറിച്ചുള്ള താലിബാന്റെ നിരീക്ഷണം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്താനിസ്കായി പറഞ്ഞു.
വ്യോമപാത വഴിയുള്ള ബന്ധങ്ങളും തുറന്നിടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്താനിസ്കായി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇത്തരം നവീകരണ പ്രവർ‌ത്തനങ്ങളിൽ ഇന്ത്യ താത്പര്യം കാണിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്താനിസ്കായി അറിയിച്ചു. മാത്രമല്ല ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത പല പദ്ധതികളും പാതി വഴിയിലാണെന്നും അവ പൂർത്തീകരിക്കാൻ ഇന്ത്യ മുൻകൈയെ‌ടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ നേതാവ് വ്യക്തമാക്കി.താലിബാന്റെ മടങ്ങിവരവോടെ അഫ്‌ഗാനിസ്ഥാനിൽ തീവ്രവാദം മടങ്ങിയെത്തുമോ എന്ന രാജ്യാന്തര സമൂഹത്തിന്റെ ഭയത്തിന് അർത്ഥമില്ലെന്ന് സ്താനിസ്കായി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് അഫ്‌ഗാനിസ്ഥാനെ ഒഴിവാക്കണമെന്നും അതു പോലെ അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുവാൻ പാകിസ്ഥാനി തീവ്രവാദികളെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്താനിസ്കായി വ്യക്തമാക്കി. അതേസമയം അഫ്ഗാനിസ്താനിൽ ശരിയത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുമെന്നും സർക്കാർ രൂപീകരണത്തിന് വേണ്ടി കാബൂളിൽ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും എല്ലാ വിഭാഗത്തിലുമുള്ള വ്യക്തികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാരായിരിക്കും നിലവിൽ വരികയെന്നും സ്താനിസ്കായി പറഞ്ഞു.
The post അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന്  പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ appeared first on Starvision News Malayalam.
താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്ന് അഷ്‌റഫ് ഗനി
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാനൊരുങ്ങി താലിബാൻ ഭീകരർ. അഫ്ഗാൻ സർക്കാർ ഏത് നിമിഷവും നിലംപതിക്കുമെന്ന ആശങ്കയാണ് നിലിവലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്‌തു. അഫ്ഗാൻ ടെലിവിഷനിലൂടെയാണ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തത്.
സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഇനിയെന്താണ് രാജ്യത്ത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അന്താരാഷ്‌ട്ര സംഘടനകളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം വൈകാതെ അറിയിക്കും. അസ്ഥിരത രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ഒരു യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അഭയാർത്ഥികളായി ഓടിപ്പോകുന്ന സാഹചര്യം മനസിനെ വല്ലാതെ വേദനപ്പിക്കുന്നു. ഉചിതമായ തീരുമാനമെടുക്കുമെന്നും അഷ്‌റഫ് ഗനി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ സേനയെ പുനസംഘടിപ്പിക്കുമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അഷ്‌റഫ് ഗനി അധികാരം വിട്ടൊഴിഞ്ഞേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അദ്ദേഹം രാജിവെച്ച് രാജ്യം വിടുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്.
അതേസമയം കാബൂളിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് താലിബാൻ. പ്രധാന പട്ടണമായ മസരി ഷരീഫിൽ താലിബാൻ ആക്രമണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് തലസ്ഥാന നഗരത്തിൽ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയർലിഫ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികർ കാബൂളിലെത്തിയിട്ടുണ്ട്.
The post താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്ന് അഷ്‌റഫ് ഗനി appeared first on Starvision News Malayalam.
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു
The post ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു appeared first on Starvision News Malayalam.