Talent Scan | Starvision News Malayalam

കെസിഎ ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2023 ന് നവംബറിൽ തുടക്കമാകും
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ- സാഹിത്യ, സംസ്കാരിക മാമാങ്കം ” ബി എഫ് സി -കെ സി എ  ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ” നവംബർ 2023 മുതൽ ഡിസംബർ 2023 വരെ നടത്തുമെന്ന് സംഘാടകർ വർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും.

ഈ വർഷം കൂടുതൽ പങ്കാളിത്തത്തോടെയും പ്രൊഫഷണലിസത്തോടെയും പരിപാടി നടത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് പറഞ്ഞു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി റോയ് സി ആന്റണി (ചെയർമാൻ), ലിയോ ജോസഫ് /  വർഗീസ് ജോസഫ് (വൈസ് ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ മൊത്തത്തിലുള്ള വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്നതിനായി ടീം ഇവന്റുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒരു ടീമായി മത്സരിക്കുമ്പോൾ ടീം കെട്ടിപ്പടുക്കുന്നതും പരസ്പരം പിന്തുണയ്ക്കുന്നതും അവരെ തുറന്ന മനസ്സുള്ളവരാക്കാൻ സഹായിക്കുമെന്നും  കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി പറഞ്ഞു.

ബഹ്‌റൈനിൽ താമസിക്കുന്ന, 2018 സെപ്റ്റംബർ 30 നും 2005 ഒക്ടോബർ 1 നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾ ഇന്ത്യൻ ടാലന്റ്റ്  സ്കാനിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിൻറ്റെ അടിസ്ഥാനത്തിൽ 5  ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: –

ഗ്രൂപ്പ് -1  2016 ഒക്ടോബർ 1 നും  2018 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ (രണ്ട് തീയതികളും ഉൾപ്പെടെ)

ഗ്രൂപ്പ് -2 2014 ഒക്ടോബർ 1 നും 2016 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവർ

ഗ്രൂപ്പ് -3 2012ഒക്ടോബർ 1 നും 2014 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവർ

ഗ്രൂപ്പ് -4 2009 ഒക്ടോബർ 1 നും 2012 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവർ

ഗ്രൂപ്പ് -5 2005 ഒക്ടോബർ 1 നും 2009 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവർ

ഈ വർഷം 5 ഗ്രൂപ്പുകൾക്കുമായി ഏകദേശം 150 വ്യക്തിഗത മത്സര ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, തിരഞ്ഞെടുക്കാൻ നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാർത്ഥിക്ക് 10 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും. ടീം  ഇനങ്ങളിൽ നേടിയ പോയിന്റുകൾ വക്തിഗത ചാമ്പ്യൻഷിപ്പ് അവാർഡിനായി കണക്കാക്കില്ല. എന്നാൽ പോയിൻറ്റുകൾ സമനിലയാകുന്ന പക്ഷം ടീം  ഇനങ്ങളിൽ നേടിയ പോയിന്റ്റ് അവാർഡ് നിർണയത്തിന് മാനദണ്ഡമാക്കും.

അപേക്ഷകൾ ഓൺലൈനായും ഓഫ്ലൈനായും സ്വീകരിക്കും. ഓരോ മത്സരാർത്ഥികളും പ്രത്യേക ഫോമുകൾ  പൂരിപ്പിച്ചു നൽകേണ്ടതാണ്. എൻ‌ട്രിഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 23 ആയിരിക്കും.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്കുള്ള നിരവധി അവാർഡുകൾക്കും  ട്രോഫികൾക്കും പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും  നൽകും. ഇന്ത്യൻ ടാലന്റ്റ്  സ്കാൻ 6 മത്സരവിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത് . നാട്യരത്ന മത്സരങ്ങൾ, സംഗീതരത്ന മത്സരങ്ങൾ, കലാരത്ന മത്സരങ്ങൾ, സാഹിത്യ രത്ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, കൂടാതെ ടീം ഇന മത്സരങ്ങൾ.

മത്സരക്രമം

04 നവംബറിന് നടക്കുന്ന ഉത്ഘാടനത്തിനു ശേഷം മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ വിശദമായ മത്സര ക്രമം  2023 നവംബർ 2-ന് പ്രസിദ്ധീകരിക്കും.

ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്

ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാർത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് നൽകും. അവൻ / അവൾ കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം.

കെ.സി.‌എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് കെ.‌സി‌.എ അംഗങ്ങളായ കുട്ടികൾക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടി ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന കെ‌.സി.‌എ അംഗമായാ മത്സരാർത്ഥിക്ക്  ഈ  അവാർഡ് നൽകും. അവൻ / അവൾ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുക്കണം.

The post കെസിഎ ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2023 ന് നവംബറിൽ തുടക്കമാകും appeared first on Starvision News Malayalam.