Survey | Starvision News Malayalam
	1	</sy:updateFrequency>
Survey | Starvision News Malayalam
സാമ്പത്തിക മാന്ദ്യം നേരിയതും ഹ്രസ്വവും; ബിസിനസ് വളർച്ച തടസപ്പെടില്ലെന്ന് സർവേ
കൊച്ചി: ഇന്ത്യയിലെ 66 ശതമാനം സിഇഒമാരും അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോൾ, അവരിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം ഹ്രസ്വകാലത്തേക്ക് മാത്രമേ നീണ്ടുനിൽക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. കെപിഎംജിയുടെ 2022ലെ ഇന്ത്യ സിഇഒ ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ബിസിനസ് മേഖലയ്ക്ക് ആശ്വാസകരമായ ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ സിഇഒമാർ നേരിടുന്ന പ്രധാന ആശങ്കകൾ കോവിഡിന് ശേഷമുള്ള പ്രതിസന്ധി, വർദ്ധിച്ചുവരുന്ന പലിശ നിരക്ക്, പണപ്പെരുപ്പം, പ്രതീക്ഷിക്കുന്ന മാന്ദ്യം, സ്ഥാപനത്തിന്‍റെ വിശ്വാസ്യതയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് എന്നും റിപ്പോർട്ടിൽ [...]
The post സാമ്പത്തിക മാന്ദ്യം നേരിയതും ഹ്രസ്വവും; ബിസിനസ് വളർച്ച തടസപ്പെടില്ലെന്ന് സർവേ appeared first on Starvision News Malayalam.
കൊച്ചി: ഇന്ത്യയിലെ 66 ശതമാനം സിഇഒമാരും അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോൾ, അവരിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം ഹ്രസ്വകാലത്തേക്ക് മാത്രമേ നീണ്ടുനിൽക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. കെപിഎംജിയുടെ 2022ലെ ഇന്ത്യ സിഇഒ ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ബിസിനസ് മേഖലയ്ക്ക് ആശ്വാസകരമായ ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
ഇന്ത്യയിലെ 90 ശതമാനം വ്യവസായ പ്രമുഖരും മാന്ദ്യം കമ്പനിയുടെ വരുമാനത്തെ 10 ശതമാനം ബാധിക്കുമെന്ന് പ്രവചിക്കുമ്പോൾ, 62 ശതമാനം സിഇഒമാരും മാന്ദ്യത്തിലും ബിസിനസ്സ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് ഉയരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ 125ലധികം സിഇഒമാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സിൽവർ ലൈൻ സർവേ തുടരാം: ഹൈക്കോടതി
കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്‍ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി. ഇതോടെ, സിൽവർ ലൈൻ സർവേ തുടരാനുള്ള സർക്കാരിന് മുന്നിലെ നിയമതടസ്സം നീങ്ങുകയാണ്. എന്നാൽ സർവേ [...]
The post സിൽവർ ലൈൻ സർവേ തുടരാം: ഹൈക്കോടതി appeared first on Starvision News Malayalam.
സർവേ നടപടികൾ നിറുത്തി വയ്‌ക്കണമെന്ന ആവശ്യവുമായി ഇരുപതോളം ഹർജിക്കാരാണ് സിംഗിൾ ബെഞ്ചിലെത്തിയത്. ഭൂമിയിലെ സർവേ നിയമവിരുദ്ധമാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് സർവേ നടപടികൾ തടയുകയും സർക്കാരിനോട് ഡിപിആർ എന്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിക്കുകയും ചെയ്‌തത്. ഹർജിക്കാരുടെ ഭൂമിയേറ്റെടുക്കുന്ന നടപടികളെല്ലാം സിംഗിൾ ബെഞ്ച് തടയുകയും ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ;  ഇന്ത്യാ ടുഡേ മൂഡ് ഓഫ് നാഷൻ സർവേഫലം
ചെന്നൈ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നാഷൻ സർവേഫലം. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവേഫലം പുറത്തുവിട്ടത്. സർവേ പ്രകാരം രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയാണ് തിരഞ്ഞെടുത്തത്. 42 ശതമാനം പേരാണ് എം.കെ. സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 35 ശതമാനം പേരാണ് പിണറായി വിജയന് വോട്ട് [...]
The post രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ;  ഇന്ത്യാ ടുഡേ മൂഡ് ഓഫ് നാഷൻ സർവേഫലം appeared first on Starvision News Malayalam.
ചെന്നൈ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നാഷൻ സർവേഫലം. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവേഫലം പുറത്തുവിട്ടത്. സർവേ പ്രകാരം രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയാണ് തിരഞ്ഞെടുത്തത്. 42 ശതമാനം പേരാണ് എം.കെ. സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.