suicide case | Starvision News Malayalam
	1	</sy:updateFrequency>
suicide case | Starvision News Malayalam
ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
കാസർകോട്: ദേശീയ കബഡി താരമായ കായികാദ്ധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കോടതി കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.ബേഡകം കുട്ട്യാനം സ്വദേശിനി പ്രീതി (26) 2017 ഓഗസ്റ്റ് 18നാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ (38), ഭർതൃമാതാവ് ശ്രീലത (59) എന്നിവർക്കാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി (1) എ. മനോജ് ശിക്ഷ വിധിച്ചത്.രാകേഷിന് 7 വർഷവും ശ്രീലതയ്ക്ക് 5 വർഷവുമാണ് [...]
The post ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും appeared first on Starvision News Malayalam.
കാസർകോട്: ദേശീയ കബഡി താരമായ കായികാദ്ധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കോടതി കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
ബേഡകം കുട്ട്യാനം സ്വദേശിനി പ്രീതി (26) 2017 ഓഗസ്റ്റ് 18നാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ (38), ഭർതൃമാതാവ് ശ്രീലത (59) എന്നിവർക്കാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി (1) എ. മനോജ് ശിക്ഷ വിധിച്ചത്.
രാകേഷിന് 7 വർഷവും ശ്രീലതയ്ക്ക് 5 വർഷവുമാണ് കഠിനതടവ്. ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം.
സ്ത്രീധനപീഡന കുറ്റത്തിൽ ഇരുവർക്കും 2 വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപവീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം.
ബേഡകം എസ്.ഐ. എ. ദാമോദരൻ ആദ്യം അന്വേഷിച്ച കേസിൽ കാസർകോട് ഡിവൈ.എസ്.പി. എം.വി. സുകുമാരനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ഇ. ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.