State School Youth Festival | Starvision News Malayalam
	1	</sy:updateFrequency>
സ്കൂൾ കലോത്സവം; പഴയിടത്തെ അനുകൂലിച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ പാചക ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നതെന്നും പങ്കെടുത്ത കുട്ടികൾക്ക് യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്കൂൾ കലോൽസവത്തിനു ഇനി ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്ന് മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. നോൺ വെജ് വിവാദത്തിനു പിന്നിൽ വർഗീയ അജണ്ടയുണ്ടെന്നും മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു. അടുത്ത വർഷം [...]
The post സ്കൂൾ കലോത്സവം; പഴയിടത്തെ അനുകൂലിച്ച് വി ശിവൻകുട്ടി appeared first on Starvision News Malayalam.
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ പാചക ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നതെന്നും പങ്കെടുത്ത കുട്ടികൾക്ക് യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്കൂൾ കലോൽസവത്തിനു ഇനി ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്ന് മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. നോൺ വെജ് വിവാദത്തിനു പിന്നിൽ വർഗീയ അജണ്ടയുണ്ടെന്നും മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു.
അടുത്ത വർഷം മുതൽ മേളയ്ക്കായി നോൺ വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പുന്നതിനായി കലോത്സവം മാനുവൽ പരിഷ്കരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾക്കിടയിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺ വെജ് വിളമ്പാമെന്നും മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു. മേളയിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
പ്രതിസന്ധികളെല്ലാം അവസാനിച്ചു; ആദിത്യ സുരേഷ് വീണ്ടും കലോത്സവ വേദിയിലെത്തി
കോഴിക്കോട് : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അതിജീവിച്ച് കൊല്ലം ഏഴാം മൈൽ സ്വദേശി ആദിത്യ സുരേഷ് എച്ച്.എസ്.എസ് വിഭാഗം പദ്യംചൊല്ലൽ വേദിയിലെത്തി. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ നിന്നും ജീവനും, സംഗീതവും മുറുകെപിടിച്ചാണ് ആദിത്യയുടെ തിരിച്ചു വരവ്. അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസസ് ഇംപെർഫെക്ട് എന്ന അപൂർവ ജനിതക രോഗാവസ്ഥയോടെ ജനിച്ച ആദിത്യ 4 വയസ്സുവരെ സംസാരിക്കുകയോ, എഴുന്നേറ്റിരിക്കുകയോ ചെയ്തിരുന്നില്ല. മകനെ ഒന്നു കെട്ടിപിടിച്ചാൽ പോലും എല്ലുകൾ പൊട്ടുന്ന അവസ്ഥയിലും അമ്മ രഞ്ജിനിയും, അച്ഛൻ ടി.കെ സുരേഷും [...]
The post പ്രതിസന്ധികളെല്ലാം അവസാനിച്ചു; ആദിത്യ സുരേഷ് വീണ്ടും കലോത്സവ വേദിയിലെത്തി appeared first on Starvision News Malayalam.
കോഴിക്കോട് : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അതിജീവിച്ച് കൊല്ലം ഏഴാം മൈൽ സ്വദേശി ആദിത്യ സുരേഷ് എച്ച്.എസ്.എസ് വിഭാഗം പദ്യംചൊല്ലൽ വേദിയിലെത്തി. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ നിന്നും ജീവനും, സംഗീതവും മുറുകെപിടിച്ചാണ് ആദിത്യയുടെ തിരിച്ചു വരവ്.
അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസസ് ഇംപെർഫെക്ട് എന്ന അപൂർവ ജനിതക രോഗാവസ്ഥയോടെ ജനിച്ച ആദിത്യ 4 വയസ്സുവരെ സംസാരിക്കുകയോ, എഴുന്നേറ്റിരിക്കുകയോ ചെയ്തിരുന്നില്ല. മകനെ ഒന്നു കെട്ടിപിടിച്ചാൽ പോലും എല്ലുകൾ പൊട്ടുന്ന അവസ്ഥയിലും അമ്മ രഞ്ജിനിയും, അച്ഛൻ ടി.കെ സുരേഷും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു.
4ആമത്തെ വയസ്സിൽ ആദ്യമായി ചുണ്ടനക്കിയ ആദിത്യ പ്രവേശിച്ചത് സംഗീതത്തിന്റെ ലോകത്തേക്കായിരുന്നു. പഠനത്തിനും, ചികിത്സക്കുമൊപ്പം സംഗീതവും അഭ്യസിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കോവിഡ് എത്തിയത്. എന്നാൽ അതിലൊന്നും തളരാതെ ഓൺലൈൻ ആയി സംഗീതപഠനം തുടർന്നു. കുന്നത്തൂർ വി.ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യ.
സ്കൂൾ കലോത്സവം സംഗീത ശിൽപ വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപത്തിൽ മുസ്ലിം വിരുദ്ധ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരേ മനസ്സോടെ മേള വിജയിപ്പിക്കാൻ എല്ലാവരും ശ്രമിക്കണം. മത്സരാർത്ഥികൾ ആദ്യ കോളിൽ തന്നെ വേദിയിൽ ഉണ്ടായിരിക്കണമെന്നും അല്ലാത്തവരെ അയോഗ്യരാക്കാനും സംഘാടകർക്ക് നിർദ്ദേശം നൽകി. മത്സരങ്ങൾ വൈകാതിരിക്കാൻ സമയ കൃത്യത നിലനിർത്താനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. മുസ്ലിം വേഷം ധരിച്ച വ്യക്തിയെ [...]
The post സ്കൂൾ കലോത്സവം സംഗീത ശിൽപ വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി appeared first on Starvision News Malayalam.
ഒരേ മനസ്സോടെ മേള വിജയിപ്പിക്കാൻ എല്ലാവരും ശ്രമിക്കണം. മത്സരാർത്ഥികൾ ആദ്യ കോളിൽ തന്നെ വേദിയിൽ ഉണ്ടായിരിക്കണമെന്നും അല്ലാത്തവരെ അയോഗ്യരാക്കാനും സംഘാടകർക്ക് നിർദ്ദേശം നൽകി. മത്സരങ്ങൾ വൈകാതിരിക്കാൻ സമയ കൃത്യത നിലനിർത്താനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ വിമർശിച്ചിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിൻ്റെ ആരോപണത്തെ തുടർന്നാണ് വിവാദം രൂക്ഷമായത്.
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സമ്മാനിക്കുന്ന സ്വർണ്ണ കപ്പ് ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യത്തേത് ഉച്ചയോടെ കോഴിക്കോട്ടെത്തും. രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. റോഡ് ഷോയും ഘോഷയാത്രയും ഇന്ന് നടക്കും. അതേസമയം സ്കൂൾ കലോൽസവത്തിന് എത്തുന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയകളുടെ പ്രവർത്തനങ്ങൾ തടയാനാണ് കോഴിക്കോട് സിറ്റി പോലീസിന്‍റെ തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഉൾപ്പെടെ [...]
The post 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും appeared first on Starvision News Malayalam.
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സമ്മാനിക്കുന്ന സ്വർണ്ണ കപ്പ് ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യത്തേത് ഉച്ചയോടെ കോഴിക്കോട്ടെത്തും. രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. റോഡ് ഷോയും ഘോഷയാത്രയും ഇന്ന് നടക്കും.
കലോത്സവ നഗരിയില്‍ സേവനങ്ങളുമായി വിവിധ വകുപ്പുകള്‍
കോഴിക്കോട്: ഈ വർഷത്തെ കേരള സ്കൂൾ കലോൽസവത്തിന് കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോൾ ജില്ലയിലെ വിവിധ വകുപ്പുകൾ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നഗരത്തിൽ നടക്കുമ്പോൾ ജില്ലാ ഭരണകൂടവുമായി ചേർന്ന് അക്ഷീണം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് വകുപ്പുകൾ ഒന്നടങ്കം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കലോൽസവ നഗരിയിലെ എല്ലാ [...]
The post കലോത്സവ നഗരിയില്‍ സേവനങ്ങളുമായി വിവിധ വകുപ്പുകള്‍ appeared first on Starvision News Malayalam.
കോഴിക്കോട്: ഈ വർഷത്തെ കേരള സ്കൂൾ കലോൽസവത്തിന് കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോൾ ജില്ലയിലെ വിവിധ വകുപ്പുകൾ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നഗരത്തിൽ നടക്കുമ്പോൾ ജില്ലാ ഭരണകൂടവുമായി ചേർന്ന് അക്ഷീണം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് വകുപ്പുകൾ ഒന്നടങ്കം.
പ്രധാന വേദിയായ വിക്രം മൈതാനത്ത് ഒന്നിലധികം മെഡിക്കൽ ടീമുകൾ സജ്ജമാണ്. കൂടാതെ, എല്ലാ വേദികളിലും മെഡിക്കൽ ടീമിനെ നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും പൊതുജനാരോഗ്യ വകുപ്പ് പ്രവർത്തിക്കും. ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവരടങ്ങുന്ന സംഘം എല്ലാ വേദികളിലും ഉണ്ടാകും. കലോൽസവ നഗരിയിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള മരുന്നുകളും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ് സാന്നിദ്ധ്യം അറിയിക്കും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി ഉത്തരവ് 
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 9 മണിക്കും മത്സരങ്ങൾ [...]
The post സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി ഉത്തരവ്  appeared first on Starvision News Malayalam.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ആദ്യ ദിനം 23 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 9 മണിക്കും മത്സരങ്ങൾ ആരംഭിക്കും. കോടതി അപ്പീൽ വിധി ഇല്ലാതെ 14,000 പേർ മേളയിൽ പങ്കെടുക്കും. സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും.
എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് 1,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വർദ്ധിപ്പിക്കും. ജനുവരി രണ്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. മോഡൽ സ്കൂളാണ് രജിസ്ട്രേഷൻ കേന്ദ്രം. ഓരോ ജില്ലയ്ക്കും ഒരു കൗണ്ടർ സ്ഥാപിക്കും.  കലാകാരൻമാരുടെ യാത്രയ്ക്കായി 30 കലോൽസവ വണ്ടികളും ഒരുക്കും.  എല്ലാ തയ്യാറെടുപ്പുകളും നാളെ വൈകുന്നേരത്തോടെ പൂർത്തിയാകും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അരികെ; 
ഇനി അപ്പീലുകള്‍ കുറയും
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകള്‍ വാരിക്കോരി നൽകിയിരുന്ന കാലം കഴിഞ്ഞു. ജനുവരി മൂന്നിന് കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകൾ കുറയുമെന്നാണ് വിവരം. അപ്പീലിലൂടെ മത്സരിക്കാൻ ഇടക്കാല ഉത്തരവ് അനുവദിക്കുന്നതിൽ ലോകായുക്ത നിബന്ധനകൾ കർശനമാക്കിയതാണ് ഇതിന് കാരണം. ലോകായുക്തയ്ക്ക് പരാതി നൽകുമ്പോൾ, മത്സരത്തിൽ താൽക്കാലികമായി പങ്കെടുക്കാൻ അനുവദിക്കുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഇടക്കാല ഉത്തരവിലൂടെ മത്സരിക്കാമെങ്കിലും അന്തിമ ഉത്തരവ് അനുസരിച്ചാണ് ഫലം. എതിർകക്ഷികളെ കേൾക്കാനുള്ള അവസരം മത്സരത്തിന് ശേഷം മാത്രമേ ലഭിക്കൂ. ഇതിന് നോട്ടീസും നൽകും. [...]
The post സംസ്ഥാന സ്‌കൂള്‍ കലോത്സവം അരികെ;
ഇനി അപ്പീലുകള്‍ കുറയും appeared first on Starvision News Malayalam.
ലോകായുക്തയ്ക്ക് പരാതി നൽകുമ്പോൾ, മത്സരത്തിൽ താൽക്കാലികമായി പങ്കെടുക്കാൻ അനുവദിക്കുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഇടക്കാല ഉത്തരവിലൂടെ മത്സരിക്കാമെങ്കിലും അന്തിമ ഉത്തരവ് അനുസരിച്ചാണ് ഫലം. എതിർകക്ഷികളെ കേൾക്കാനുള്ള അവസരം മത്സരത്തിന് ശേഷം മാത്രമേ ലഭിക്കൂ. ഇതിന് നോട്ടീസും നൽകും. എന്നിരുന്നാലും, മത്സരശേഷം ആരും ലോകായുക്തയിലേക്ക് തിരിഞ്ഞ് നോക്കാറില്ല. ഹർജി സ്വയം അവസാനിക്കും.
The post സംസ്ഥാന സ്‌കൂള്‍ കലോത്സവം അരികെ;