Sports Kerala Foundation | Starvision News Malayalam
	1	</sy:updateFrequency>
നാളെയുടെ താരങ്ങളെ വാർത്തെടുക്കാനൊരുങ്ങി സ്പോർട്സ് കേരള
തിരുവനന്തപുരം: ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസൊരുക്കി സ്പോർട്സ് കേരള. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്‌ക്വൊണ്ടോ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങൾക്കാണ് സെലക്ഷൻ നടക്കുന്നത്. കലാകായിക രംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാരിന്റെ അധീനതയിൽ 1986- ൽ സ്ഥാപിതമായ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് (DSYA) ആണ് സ്പോർട്സ് കേരളയുടെ പിന്നിൽ. [...]
The post നാളെയുടെ താരങ്ങളെ വാർത്തെടുക്കാനൊരുങ്ങി സ്പോർട്സ് കേരള appeared first on Starvision News Malayalam.
തിരുവനന്തപുരം: ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസൊരുക്കി സ്പോർട്സ് കേരള. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്‌ക്വൊണ്ടോ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങൾക്കാണ് സെലക്ഷൻ നടക്കുന്നത്. കലാകായിക രംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാരിന്റെ അധീനതയിൽ 1986- ൽ സ്ഥാപിതമായ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് (DSYA) ആണ് സ്പോർട്സ് കേരളയുടെ പിന്നിൽ. നാളെയുടെ ചാമ്പ്യന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്.
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഉള്ള 6 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 20 മുതൽ മെയ് 6 വരെ അതതു ജില്ലകളിൽ നടത്തുന്നു. അതോടൊപ്പം 11-ാം ക്ലാസ്സിലേക്കുള്ള സോണൽ സെലക്ഷൻ ട്രയൽസ് ഏപ്രിൽ 30 മുതൽ മെയ് 6 വരെ വിവിധ ജില്ലകളിൽ നടക്കും. 6,7 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും 9,10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡൽ ജേതാക്കൾക്കും 8,11 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നൽകുക.
പ്രഗത്ഭരായ അനവധി കോച്ചുമാരുടെ കീഴിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കും. അതത് തീയതികളിൽ രാവിലെ 8 -നു മുൻപായി റിപ്പോർട്ട് ചെയ്യുക എന്നതും മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു. ഒപ്പം ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും 2 ഫോട്ടോയും നിർബന്ധമായും കൊണ്ടു വരണമെന്നും സൂചിപ്പിക്കുന്നുണ്ട്.
സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: കായിക വകുപ്പിന് കീഴില്‍ അടിസ്ഥാന സൗകര്യവികസനവും അവയുടെ നടത്തിപ്പും പരിപാലനവും നിര്‍വഹിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ (എസ് കെ എഫ്) എന്ന പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ആദ്യ ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനായി കായികമന്ത്രി വി അബ്ദുറഹിമാനെ തെരഞ്ഞെടുത്തു. കായിക വകുപ്പ് സെക്രട്ടറി ഷര്‍മ്മിള മേരി ജോസിനെ വൈസ് ചെയര്‍പേഴ്‌സണായും കായിക-യുവജനകാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജിനെ മാനേജിങ്ങ് ഡയറക്ടറായും തെരഞ്ഞെടുത്തു. ഡയറക്ടര്‍മാരെ പിന്നീട് നിശ്ചയിക്കും. [...]
The post സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി appeared first on Starvision News Malayalam.