smuggle cocaine | Starvision News Malayalam
smuggle cocaine | Starvision News Malayalam
ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട
ന്യൂഡൽഹി: 200 കിലോ ​ഗ്രാം കൊക്കെയ്ൻ പിടികൂടി ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ. 2000 കോടി രൂപ മൂല്യം വരും ഇതിനെന്ന് അധികൃതർ അറിയിച്ചു. രമേഷ് ന​ഗറിലെ ഒരു ​ഗോഡൗണിൽനിന്നാണ് ഇത്രയും അളവിൽ മയക്കുമരുന്ന് പിടികൂടിയത്. കൊക്കെയ്ൻ കടത്താനുപയോ​ഗിച്ച കാറിൽ ജി.പി.എസ് ഘടിപ്പിച്ചിരുന്നതാണ് സംഘത്തെ പിടികൂടാൻ സഹായകമായത്. ഈ ജി.പി.എസ് സി​ഗ്നൽ ട്രാക്ക് ചെയ്ത പോലീസ് ​ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു. കൊക്കെയ്ൻ രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവന്ന പ്രതി ലണ്ടനിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഈ മാസം രണ്ടാംതീയതി സൗത്ത് [...]
The post ഡൽഹിയിൽ 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ട appeared first on Starvision News Malayalam.
ന്യൂഡൽഹി: 200 കിലോ ​ഗ്രാം കൊക്കെയ്ൻ പിടികൂടി ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ. 2000 കോടി രൂപ മൂല്യം വരും ഇതിനെന്ന് അധികൃതർ അറിയിച്ചു. രമേഷ് ന​ഗറിലെ ഒരു ​ഗോഡൗണിൽനിന്നാണ് ഇത്രയും അളവിൽ മയക്കുമരുന്ന് പിടികൂടിയത്.
കൊക്കെയ്ൻ കടത്താനുപയോ​ഗിച്ച കാറിൽ ജി.പി.എസ് ഘടിപ്പിച്ചിരുന്നതാണ് സംഘത്തെ പിടികൂടാൻ സഹായകമായത്. ഈ ജി.പി.എസ് സി​ഗ്നൽ ട്രാക്ക് ചെയ്ത പോലീസ് ​ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു. കൊക്കെയ്ൻ രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവന്ന പ്രതി ലണ്ടനിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.
ഈ മാസം രണ്ടാംതീയതി സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്ന് പിടികൂടിയതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. രണ്ടാം തീയതി പോലീസ് പിടിച്ചെടുത്തതിൽ 560 കിലോ​ഗ്രാം കൊക്കെയ്നും 40 കിലോ​ഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് ഉണ്ടായിരുന്നത്.
5620 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വേരുകളുള്ള ദുബായ് വ്യവസായി വീരേന്ദർ ബസോയയ്ക്കായുള്ള ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ് ഡൽഹി പോലീസ്.