Shop Agreement | Starvision News Malayalam

മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ നാട്ടിലേക്ക്
മനാമ: കോട്ടയം അകലകുന്നം പഞ്ചായത്ത്‌ മൂഴൂർ ഉത്രട്ടാതിയിൽ ഉദയൻ ഭാര്യ അജിത എന്നിവരെ ആണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയക്കുന്നത്. നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരിക്ക് പറ്റിയ ഭാര്യയുടെ ചികിത്സക്ക് ചിലവായ ഭീമമായ തുകക്ക് വേണ്ടി വിൽക്കുകയും ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹറിനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊണ്ട് വരികയും ഏക സഹോദരിയെ വിസിറ്റ് വിസ എടുത്തു കൊണ്ട് വന്നു അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്തു.

തുടർന്ന് അമ്മയെ വിസിറ്റ് വിസയിൽ ഇവിടെ കൊണ്ട് വരികയായിരുന്നു, പ്രതീക്ഷിച്ച പോലെ ബിസിനസ് ഇല്ലാതിരിക്കുകയും കടയുടെ ചിലവുകൾക്കും പണിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയിൽ എത്തി. അതിനിടയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവിവാഹിതൻ ആയ മകന്റെ വഴി വിട്ട ജീവിതം മനസിലാക്കാതെ മാതാപിതാക്കൾ മകൻ പറഞ്ഞത് പ്രകാരം എല്ലാം വിശ്വസിച്ചു മുന്നോട്ട് പോയി. അങ്ങനെ കടം കൂടി സ്ഥാപനം പൂട്ടേണ്ടി വന്നു. അമ്മയുടെ വിസിറ്റ് വിസ പുതുക്കിയില്ല. അച്ഛൻ വേറെ ജോലി ക്ക് വേണ്ടി കയറിയപ്പോൾ 60 വയസ് ആയതിനാൽ വിസ അടിക്കാൻ കഴിയാത്തതിനാൽ അവിടെ നിന്ന് പറഞ്ഞു വിട്ടു. തുടർന്ന് പ്രയാസത്തിൽ ആയ ഉള്ള സമ്പാദ്യം നഷ്ടപെട്ട് ചോദ്യ ചിഹ്നത്തിൽ വഴിമുട്ടി നിന്ന ഇവർക്ക് ഷോക്ക് ആയി മകൻ നാട്ടിൽ പോയ വാർത്ത ആണ് ഒരു ദിവസം കേൾക്കുന്നത്. തുടർന്ന് മകന്റെ കൂട്ടുകാർ വന്നു വീട്ടിൽ ഉണ്ടായിരുന്ന ഏ സിയും വാഷിങ് മെഷീനും ഫ്രിഡ്ജ്, ബെഡ് തുടങ്ങിയ സാധനങ്ങൾ മകൻ പറഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ട് പോയി.

തുടർന്ന് ഇവരെ നാട്ടിൽ ആയക്കുന്നതിന് വേണ്ടി നോക്കിയപ്പോൾ ആണ് ബാഗിൽ ഉണ്ടായിരുന്ന അമ്മയുടെ പാസ്പോർട്ടും നാട്ടിലെ 5000 രൂപ ഉണ്ടായിരുന്നതും കാണാതെ ആകുന്നത് ആയി മനസിലാകുന്നത്. അങ്ങനെ നാട്ടിൽ പോക്ക് ത്രിശങ്കുവിൽ ആയി. തുടർന്ന് ആണ് ഔട്ട്‌ പാസ് എടുപ്പിക്കാൻ വേണ്ടി മകന്റെ സുഹൃത്ത് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ ആയ സുധീർ തിരുനിലത്തിന്റെ അടുത്ത് കൊണ്ട് പോയത്. അദ്ദേഹം അതിന്മേൽ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. അതിനിടയിൽ ഈ മകന്റെ സുഹൃത്ത് ഇതിന്റെ ചിലവിലേക്ക് എന്ന് പറഞ്ഞു ഇവരുടെ കയ്യിൽ പലരും സഹായിച്ച അവശേഷിച്ച കാശ് കൂടി വാങ്ങിയത്. ഔട്ട്‌ പാസ്സിന് വേണ്ടിയുള്ള സി ഐ ഡി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആളുമായി പോയി വാങ്ങുകയും അടുത്ത പ്രവർത്തി ദിനം എംബസിയിൽ പോകാം എന്ന് പറഞ്ഞു ഔട്ട്‌ പാസ്സുമായി പോയ മകന്റെ സുഹൃത്തിനെ പിന്നേ കണ്ടില്ല. വിളിച്ചിട്ട് കിട്ടിയതുമില്ല.

അങ്ങനെ ആകെ പ്രയാസത്തിൽ ആയി ഭക്ഷണം പോലും കഴിക്കാൻ മാർഗ്ഗം ഇല്ലാതായ അവർ സുമനസുകളുടെ സഹായത്തോടെ ആണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനിടയിൽ റൂമിന്റെ വൈദ്യുതി ബന്ധവും വിഷ്ച്ചേധിക്കപ്പെട്ടു. സുധീർ തിരുന്നിലത്തുമായി ബന്ധപ്പെടാൻ ഇവർക്ക് കഴിഞ്ഞില്ല. ഔട്ട് പാസിനുള്ള സി ഐ ഡി സർട്ടിഫിക്കറ്റ് നഷ്ടപെട്ട ഇവർ അങ്ങനെയാണ് മംഗലാപുരം സ്വദേശി മുഖേന മുഹറഖ് മലയാളി സമാജം സ്ഥാപക പ്രസിഡന്റ് അനസ് റഹീമിനെ ബന്ധപെടുകയും തുടർന്ന് എം എം എസ് പ്രതിനിധികൾ അവിടേക്ക് വരികയും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ഇവർക്കുള്ള താമസവും ഭക്ഷണവും മുഹറഖിൽ ശരിയാക്കി കൊടുക്കുകയും ചെയ്തു. നഷ്ടപെട്ട സി ഐ ഡി സർട്ടിഫിക്കേറ്റ് വീണ്ടും വാങ്ങുവാനുള്ള ശ്രമം എം എം എസ് പ്രതിനിധികൾ ആരംഭിക്കുകയും ചെയ്തു.

അതിനിടയിൽ സുധീർ തിരുനിലത്തു നമ്പർ ഉദയരാജിന്റെ നമ്പർ സംഘടിപിച്ചു വിളിക്കുകയും അവർ പറഞ്ഞത് അനുസരിച്ചു അനസ് റഹീമുമായി ബന്ധപ്പെടുകയും നഷ്ടമായി എന്ന് കരുതിയ സി ഐ ഡി സർട്ടിഫിക്കറ്റ് എംബസിയിൽ ഉണ്ടെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു, പിന്നെ ധൃതഗതിയിൽ ആയി കാര്യങ്ങൾ, സുധീർ തിരുനിലത്തു എംബസി ഔട്ട്‌ പാസ് സംഘടിപ്പിക്കുന്നതിൽ ഉള്ള കാര്യങ്ങൾ നീക്കുകയും അതിനൊപ്പം മുഹറഖ് മലയാളി സമാജം ഇവർക്കുള്ള എമിഗ്രേഷൻ ഫൈൻ അടക്കാനും നാട്ടിൽ പോയാൽ താമസിക്കാൻ ഇടമില്ലാത്ത ഇവർക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു, ഔട്ട്‌ പാസും ഇവർക്കുള്ള യാത്ര ടിക്കറ്റും എംബസിയിൽ നിന്നും സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ആണ് ലഭ്യമായത്. ഇന്ന് രാവിലേ 11.30ക്കുള്ള വിമാനത്തിൽ അവർ നാട്ടിലേക്ക് ദുരിതത്തിൽ നിന്ന് മോചിതരായി പോയിരിക്കയാണ്‌.

ഇതുമായി ബന്ധപെട്ടു നല്ല ഇടപെടൽ നടത്തിയ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ സുധീർ തിരുനിലത്തിനും പ്രയാസം മനസിലാക്കി ടിക്കറ്റ് അടക്കമുള്ള സഹായങ്ങൾ ചെയ്തു തന്നു കാര്യങ്ങൾ വേഗത്തിൽ ആക്കിയ ബഹു. ഇന്ത്യൻ എംബസി അധികൃതർക്കും ഇവരുടെ ആവശ്യങ്ങൾ അറിഞ്ഞു സഹായിച്ച മുഴുവൻ മനുഷ്യ സ്നേഹികൾക്കും ഉള്ള മുഹറഖ് മലയാളി സമാജത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു,കൂടാതെ എം എം എസ് രക്ഷധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം,അബ്ദുൽ റഹുമാൻ കാസർകോട്, മൻഷീർ കൊണ്ടോട്ടി, മുജീബ് വെളിയങ്കോട്, രതീഷ് രവി, പ്രമോദ് കുമാർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

The post മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ നാട്ടിലേക്ക് appeared first on Starvision News Malayalam.