shoot | Starvision News Malayalam

മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു
പത്തനംതിട്ട: മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘അതിമനോഹരം’ സന്നിധാനത്ത് ചിത്രീകരിക്കുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലാണെന്ന് വനംവകുപ്പ് വ്യക്തമാക്കി.

അതേസമയം, റാന്നി വനം ഡിവിഷന്റെ പരിധിയിൽ വരുന്ന പമ്പ വരെയുള്ള പ്രദേശങ്ങളിൽ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇവിടെ നാളെ ചിത്രീകരണം നടക്കുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണത്തിന് നേരത്തേ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു.

‘തുടരും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അതിമനോഹരം’. ലൗലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ജാസ്മിനാണ് നായിക.

മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ്, വിഷ്ണു ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന, സജീവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

രതീഷ് രവിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ ഗാനങ്ങൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ബിനു പപ്പുവാണ് കോ-ഡയറക്ടർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.

The post മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു appeared first on Starvision News Malayalam.