shirur ankola landslide | Starvision News Malayalam
ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി, പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി
The post ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി, പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി appeared first on Starvision News Malayalam.
ഡ്രഡ്ജർ ലഭ്യതയിൽ അനിശ്ചിതത്വം; ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിലിനു തടസം
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്നു പേർക്കായുള്ള തിരച്ചിലിൽ അനിശ്ചിതത്വം. ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിയാൽ മാത്രമേ ഇനി തെരച്ചിൽ പുനഃരാരംഭിക്കൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
അതേസമയം, ഇതിനായി ഒരു കോടിയോളം രൂപ ചിലവ് വരും. ജില്ലാ ഭരണകൂടത്തിന് ഇത്രയും രൂപ ചെലവഴിക്കുന്നതിൽ പരിമിതിയുണ്ടെന്നും കർണാടക സർക്കാർ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നുമാണ് ജില്ലാ കലക്ടർ കുടുംബത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നതിനായി നാളെ ബംഗ്ലൂരുവിൽ ഉന്നതല യോഗം ചേരും. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.
The post ഡ്രഡ്ജർ ലഭ്യതയിൽ അനിശ്ചിതത്വം; ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിലിനു തടസം appeared first on Starvision News Malayalam.
ഷിരൂരിൽ ഡ്രജർ എത്തിക്കുന്നതിൽ ആശയക്കുഴപ്പം; ഉന്നതതല യോഗം ഇന്ന്
The post ഷിരൂരിൽ ഡ്രജർ എത്തിക്കുന്നതിൽ ആശയക്കുഴപ്പം; ഉന്നതതല യോഗം ഇന്ന് appeared first on Starvision News Malayalam.
അർജുനനെ നഷ്ടമായ ഷിരൂരിന് അടുത്തുള്ള കടലിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
ഷിരൂർ: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായുള്ള പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
The post അർജുനനെ നഷ്ടമായ ഷിരൂരിന് അടുത്തുള്ള കടലിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി appeared first on Starvision News Malayalam.
അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിൽ; ദൗത്യത്തിന് കർണാടകയ്ക്ക് താതാപര്യമില്ല
ഷിരൂർ: അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിലെന്ന് കല്യാശ്ശേരി എം എൽ എ എം വിജിൻ. രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല. ദൗത്യത്തിന് കർണാടകയ്ക്ക് താതാപര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഷിരൂരിൽ നിന്ന് നാവിക സേന സംഘം മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
രാവിലെ നേവിയുടെ സംഘം ഇവിടെ എത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തുമെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. നേവി സംഘം കാർവാറിലേക്ക് തിരികെ പോയി. രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായിട്ടോ ഉള്ള ആരും പ്രദേശത്തില്ലെന്നാണ് വിവരം. നിലവിൽ രണ്ടോ മൂന്നോ പൊലീസുകാർ മാത്രമാണ് സ്ഥലത്തുള്ളത്. ജെ സി ബി ഉപയോഗിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
The post അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിൽ; ദൗത്യത്തിന് കർണാടകയ്ക്ക് താതാപര്യമില്ല   appeared first on Starvision News Malayalam.
അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ല, തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കുമെന്ന് കാർവാർ എം എൽ എ
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ലെന്ന് കാർവാർ എം.എൽ.എ സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞു.  ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിച്ച് തെരച്ചിൽ തുടരാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചിരുന്നു. രക്ഷാപ്രവ‌ർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണം. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. അർജുനായുള്ള രക്ഷാപ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തിരച്ചിൽ താത്‌കാലികമായി നിർത്തിവച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.തെരച്ചിൽ നിറുത്തരുതെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിറുത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
The post അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ല, തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കുമെന്ന് കാർവാർ എം എൽ എ appeared first on Starvision News Malayalam.
12-ാം ദിനവും നിരാശ; അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഏറ്റവും കൂടുതൽ സാദ്ധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്‌പോട്ടിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചെളിയും പാറയും മാത്രമാണ് കണ്ടതെന്നും മറ്റ് സ്‌പോട്ടുകളിലെ പരിശോധന തുടരുമെന്നും ദൗത്യസംഘം അറിയിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ 12-ാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. മുങ്ങൽ വിദഗ്ദ്ധർക്ക് ഇറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്. കുന്ദാപുരയിൽ നിന്നുളള പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ.
സംഘത്തിന്റെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. തെരച്ചിലിനിടെ ഈശ്വർ മൽപെ കയർ പൊട്ടി ഒഴുകിപ്പോയെന്ന് കല്ല്യാശേരി എംഎൽഎ എം വിജിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . മൂന്ന് തവണയാണ് നാവിക സേന ഈശ്വർ മൽപെയെ രക്ഷപ്പെടുത്തിയത്. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിൽ എത്തിച്ചിട്ടുണ്ട്.
The post 12-ാം ദിനവും നിരാശ; അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു appeared first on Starvision News Malayalam.
സൈബർ ആക്രമണം: അർജുന്റെ കുടുംബം പോലീസിൽ പരാതി നൽകി
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി. ഇതിനെതിരെ കുടുംബം ചേവായൂർ പോലീസിൽ പരാതി നൽകി. അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് രണ്ട് യൂട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്നതായാണ് പരാതി. വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
The post സൈബർ ആക്രമണം: അർജുന്റെ കുടുംബം പോലീസിൽ പരാതി നൽകി appeared first on Starvision News Malayalam.
അർജുനായുള്ള പരിശോധന നിർണായക ഘട്ടത്തിൽ; ലോറിയുള്ള സ്ഥലത്തേക്ക് നാവിക സേനാംഗങ്ങൾ പുറപ്പെട്ടു
ഷിരൂർ: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തേക്ക് നാവിക സേനയുടെ 15 മുങ്ങൽ വിദഗ്ദ്ധർ സംഘങ്ങളായി മൂന്ന് ഡിങ്കി ബോട്ടുകളിൽ തിരിച്ചു. ഡൈവർമാർക്ക് പുഴയിലേക്ക് ഇറങ്ങാൻ സാധിക്കുമോ എന്ന പ്രാഥമിക പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. അതിശക്തമായ കുത്തൊഴുക്കാണ് പുഴയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ കാരണം ശക്തമായ അടിയൊഴുക്കും പുഴയിലുണ്ട്.ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. ഉച്ചയ്‌ക്ക് 12 മണിയോടെ ഡ്രോൺ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്‌ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയിൽ നിന്നും കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഡ്രോൺ സംവിധാനത്തിൽ സ്‌കാനർ ഘടിപ്പിച്ചാകും പരിശോധന. എട്ട് മീറ്റർ, 90 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകൾ ഉപയോഗിച്ചാണ് സ്ഥലത്ത് പരിശോധന നടത്തുക. ഭൂമിക്കടിയിലുള്ള വസ്‌തുക്കളെ കൃത്യമായി കണ്ടെത്താൻ സാധിക്കുമെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിന്റെ സാന്നിദ്ധ്യം വേർതിരിച്ച് അറിയാൻ പറ്റുന്ന സാങ്കേതിക വിദ്യയാണിത്. രണ്ട് കിലോമീറ്റർ അധികം റേഞ്ചുള്ള ഡ്രോൺ സംവിധാനമാണ്.
The post അർജുനായുള്ള പരിശോധന നിർണായക ഘട്ടത്തിൽ; ലോറിയുള്ള സ്ഥലത്തേക്ക് നാവിക സേനാംഗങ്ങൾ പുറപ്പെട്ടു appeared first on Starvision News Malayalam.
ഷിരൂർ മണ്ണിടിച്ചിൽ: കേരളത്തിൽ നിന്ന് ഇനി ആരും വരരുത്; ലോറി ഉടമ മനാഫ്
അങ്കോള: അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മറ്റുവിവാദങ്ങളിലേക്ക് ആരും പോകരുതെന്ന് ലോറി ഉടമയായ മനാഫ്. എല്ലാവരും വളരെ കഷ്‌ടപ്പെട്ടാണ് ദുരന്തമുഖത്ത് നിലകൊള്ളുന്നത്, അധികാരികളുമായിട്ട് നിരന്തരം സംസാരിക്കുന്നുണ്ടെന്ന് മനാഫ് പ്രതികരിച്ചു. പേപ്പർ വർക്കുകൾ അടക്കമുള്ള പല കാര്യങ്ങളും ഒറ്റയ‌്ക്കാണ് ചെയ്യുന്നത്. കേരളത്തിൽ നിന്ന് ഇനി ആരും ദുരന്തസ്ഥലത്തേക്ക് വരരുതെന്നും മനാഫ് പറയുന്നു. 25 പേർക്കാണ് അനുമതിയുള്ളത്. ഇത്രയും ആളുകൾ മതി. കേരളത്തിലുള്ളവർ കർണാടകയെ അപമാനിക്കുന്നു എന്ന തരത്തിലാണ് പ്രാദേശിക തലത്തിൽ വാർത്തകൾ വരുന്നത്. അർജുന്റെ വീട്ടുകാരുടെ വിഷമം ഇവിടെയുള്ള പലരും മനസിലാക്കുന്നില്ല. വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്നുകരുതി ഇതുവരെ പറയാത്തതാണ്. അർജുൻ ചിലപ്പോൾ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുക. അക്കാര്യത്തിൽ തനിക്ക് നല്ല സംശയമുണ്ടെന്നും മനാഫ് പറയുന്നു.അർജുനും ലോറിയും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം സ്ഥിരീകരിച്ചു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന.
The post ഷിരൂർ മണ്ണിടിച്ചിൽ: കേരളത്തിൽ നിന്ന് ഇനി ആരും വരരുത്; ലോറി ഉടമ  മനാഫ് appeared first on Starvision News Malayalam.