SHEELA SUNNY | Starvision News Malayalam
	1	</sy:updateFrequency>
SHEELA SUNNY | Starvision News Malayalam
ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസ്; ഒന്നാംപ്രതി നാരായണദാസ് പിടിയില്‍
തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി നാരായണദാസ് പിടിയില്‍. കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രിതന്നെ ഇയാളെ കൊടുങ്ങല്ലൂര്‍ എത്തിക്കും എന്നാണ് വിവരം. കേസിലെ ഒന്നാംപ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ പ്രതിചേര്‍ത്ത് കേസില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. 2023 ഫെബ്രുവരി 27-നാണ് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഷീലാ [...]
The post ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസ്; ഒന്നാംപ്രതി നാരായണദാസ് പിടിയില്‍ appeared first on Starvision News Malayalam.
മക്കളെ പോലെ കരുതിയ അവൾ എന്നെ ചതിച്ച് ജയിലിലടച്ചു
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിന്റെ ഏറ്റവും പുതിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് ഷീല സണ്ണി പറഞ്ഞു. ‘ഇയാളും [...]
The post മക്കളെ പോലെ കരുതിയ അവൾ എന്നെ ചതിച്ച് ജയിലിലടച്ചു appeared first on Starvision News Malayalam.
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിന്റെ ഏറ്റവും പുതിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് ഷീല സണ്ണി പറഞ്ഞു. ‘ഇയാളും ഞാനുമായി ഒരു ബന്ധവുമില്ല, മരുമകളുടെ അനിയത്തിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കേട്ടത്. മറ്റൊരു ചാനലിലുള്ള ആൾക്കാരാണ് ഇതേ കുറിച്ച് തന്നോട് പറയുന്നതെന്ന് ഷീല സണ്ണി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇവർ ഒരുമിച്ച് ബംഗളൂരുവിൽ താമസിക്കുകയാണെന്ന വിവരവും അറിഞ്ഞിട്ടുണ്ടെന്നും ഷീല സണ്ണി കൂട്ടിച്ചേർത്തു.
മരുമകളുടെ അനിയത്തി പറഞ്ഞിട്ട് നാരയണദാസ് ചെയ്തതായിരിക്കാം. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും. എന്നെ അറിയാത്ത വ്യക്തിക്ക് ഇങ്ങനെയൊരു കാര്യം എന്നോട് ചെയ്യേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ തമ്മിൽ ഒരു വൈരാഗ്യവുമില്ല. അങ്ങനെ അറിയാത്ത ഒരു വ്യക്തി എന്നോട് ഈ ചതി ചെയ്യേണ്ട കാര്യമില്ലല്ലോ’- ഷീല ചോദിക്കുന്നു.
‘അറസ്റ്റ് ചെയ്ത അന്ന് മുതൽ ഇന്ന് വരെ മരുമകളും കുടുംബവും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ജയിലിലായിരുന്ന സമയത്ത് മരുമകളോട് ഇതേ കുറിച്ച് സംശയം പറഞ്ഞിരുന്നു. എന്നാൽ അനിയത്തി അങ്ങനെ ഒന്നും ചെയ്യില്ലെന്നാണ് പറഞ്ഞത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മകനും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആദ്യം ഞങ്ങൾ എല്ലാം ഒരുമിച്ചായിരുന്നു താമസിച്ചത്. എന്നാൽ പ്രശ്നങ്ങൾക്ക് ശേഷം വേറെ വേറെ വീടുകളിലാണ് താമസിക്കുന്നത്’.ഈ സംഭവം നടക്കുമ്പോൾ ഒന്നര വർഷമായി മകന്റെ കല്യാണം കഴിഞ്ഞിട്ട്. ഒരു വൈരാഗ്യം വരേണ്ട സമയം അപ്പോൾ ആയിട്ടില്ല. മരുമകളുടെ അനിയത്തിയുമായി ഒരു കുഴപ്പമുണ്ടായിട്ടില്ല. തലേദിവസം കൂടി വീട്ടിൽ വന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അവർക്ക് എന്താണ് എന്നോട് വൈരാഗ്യം, എന്തിനാണ് ഈ ചതി ചെയ്തത് എന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കാം. നിസാര കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല എന്നവർക്കറിയാം. അപ്പോൾ ഇങ്ങനെ ഒരു കാരണം ഉണ്ടാക്കി ഒഴിവാക്കാനായിരിക്കും. അല്ലെങ്കിൽ എന്റെ ഇറ്റലിയിലേക്കുള്ള യാത്ര മുടക്കാനായിരിക്കാം’- ഷീല പറഞ്ഞു.മരുമകളുടെ അനിയത്തിയുടെ ക്യാരക്ടർ വേറെയാണ്. ബംഗളൂരുവിലാണ് അവൾ പഠിക്കുന്നത്. എല്ലാ ആഴ്ചയും വിമാനത്തിലാണ് നാട്ടിലേക്ക് വന്ന് പോകുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ ബംഗളൂരുവിൽ മോഡലാണെന്ന് പറയും. എന്നാൽ ഒരു ചിത്രങ്ങളും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ആരോ അവളെ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. അത് ആരാണെന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല,​ വീട്ടുകാർക്കും അറിയില്ല. അവൾ ബംഗളൂരുവിൽ എവിടെയാണ് താമസിക്കുന്നത് പോലും അറിയില്ല’- ഷീല സണ്ണി പറയുന്നു.
ഒരു ദിവസം വീട്ടിൽ വന്നപ്പോൾ മരുമകളും അനിയത്തിയും മകന്റെ മൊബൈൽ ഷോപ്പിലേക്ക് പോയിരുന്നു. എന്റെ വണ്ടി എടുത്താണ് അവർ പോയത്. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. മക്കളെ പോലെയാണ് അവരെ കരുതിയത്. എനിക്കും ഒരു മകളുണ്ടല്ലോ. അവരാണ് എന്നെ ചതിച്ച് ജയിലലടച്ചത്. ഞാൻ ഒരു ക്രൂരത്തിയായ അമ്മായിയമ്മ ഒന്നുമല്ല, എനിക്ക് എല്ലാവരോടും സ്‌നേഹമായിരുന്നു’-ഷീല സണ്ണി പറഞ്ഞു
ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച്  മന്ത്രി എം.ബി. രാജേഷ്, സർക്കാറിന്റെ പൂർണ പിന്തുണ വാ​ഗ്ദാനം
തൃശൂര്‍: വ്യാജ മയക്കുമരുന്ന് കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തതായി മന്ത്രി എം.ബി. രാജേഷ്. ചാലക്കുടിയിലെ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അവരെ തെറ്റായ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ സസ്‌പെന്റ് ചെയ്തു. കേസില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ചു. ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയില്‍നിന്നും നീക്കം [...]
The post ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച്  മന്ത്രി എം.ബി. രാജേഷ്, സർക്കാറിന്റെ പൂർണ പിന്തുണ വാ​ഗ്ദാനം appeared first on Starvision News Malayalam.
ഷീല സണ്ണിയെ കുറ്റവിമുക്തയാക്കി, എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വ്യാജ ലഹരിമരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. തന്നെ കേസിൽ നിന്ന് വിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹ‌ർജിയിലാണ് ഉത്തരവ്. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുറ്റവിമുക്തയാക്കണമെന്ന് അഭ്യർത്ഥിച്ച് എക്‌സൈസിന്റെ വിജിലൻസ് വിഭാഗം തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഷീല നിരപരാധിയാണെന്ന് കോടതിയെ അറിയിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി എം ബി രാജേഷും വ്യക്തമാക്കിയിട്ടുണ്ട്. എക്‌സൈസ് തയ്യാറാക്കിയ എഫ് ഐ ആറിൽ ഗുരുതര പൊരുത്തക്കേടുണ്ടെന്ന് ഷീലയുടെ [...]
The post ഷീല സണ്ണിയെ കുറ്റവിമുക്തയാക്കി, എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി: വ്യാജ ലഹരിമരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. തന്നെ കേസിൽ നിന്ന് വിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹ‌ർജിയിലാണ് ഉത്തരവ്. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുറ്റവിമുക്തയാക്കണമെന്ന് അഭ്യർത്ഥിച്ച് എക്‌സൈസിന്റെ വിജിലൻസ് വിഭാഗം തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഷീല നിരപരാധിയാണെന്ന് കോടതിയെ അറിയിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി എം ബി രാജേഷും വ്യക്തമാക്കിയിട്ടുണ്ട്.
എക്‌സൈസ് തയ്യാറാക്കിയ എഫ് ഐ ആറിൽ ഗുരുതര പൊരുത്തക്കേടുണ്ടെന്ന് ഷീലയുടെ അഭിഭാഷകനായ അഡ്വ.നിഫിൻ കരിം ചൂണ്ടിക്കാട്ടിയിരുന്നു. ഷീലയെ റോഡിൽ വച്ച് പിടികൂടിയതെന്നാണ് അറസ്റ്റ് ചെയ്ത വേളയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത് സ്റ്റാമ്പുകൾ പിടിച്ചത് സ്ഥാപനത്തിനകത്ത് നിന്നാണെന്നുമാണ്. ഇക്കാര്യങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിക്കും.
ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശനെ എക്‌സൈസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തിരുന്നു. വ്യാജമായി കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് നിഗമനം. ഷീലയുടെ ബാഗിൽ നിന്ന് കണ്ടെടുത്തവ പേപ്പർ സ്റ്റാമ്പുകളാണെന്ന് ഫോറൻസിക് റിപ്പോർട്ട് ഒന്നര മാസം മുമ്പ് ലഭിച്ചിട്ടും ഉദ്യോഗസ്ഥർ ഷീല നിരപരാധിയാണെന്ന വിവരം മറച്ചു വയ്ക്കുകയായിരുന്നു. 72 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഷീല പുറത്തിറങ്ങിയത്. എക്‌സൈസിന്റെ ക്രൈംബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, ഷീലയുടെ ബാഗിൽ വ്യാജ സ്റ്റാമ്പുകൾ വച്ചെന്ന് സംശയിക്കുന്ന ബംഗളൂരുവിൽ ജോലിയുള്ള ബന്ധു ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ.പിന്നിൽ ബന്ധുവായ യുവതിയെന്ന് സംശയം
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളിൽ. ഷീലയുടെ പക്കൽ സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് സി ഐയ്ക്ക് വിവരം നൽകിയയാൾ വാട്‌സ് ആപ് കാളിൽ ആണ് വിളിച്ചത്. സതീഷെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ എൽ എസ് ഡി സ്റ്റാമ്പുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നും പറഞ്ഞു. ഇതിന് ഒരാഴ്ച മുമ്പ് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം നൽകിയാൽ [...]
The post ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ.പിന്നിൽ ബന്ധുവായ യുവതിയെന്ന് സംശയം appeared first on Starvision News Malayalam.
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളിൽ. ഷീലയുടെ പക്കൽ സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് സി ഐയ്ക്ക് വിവരം നൽകിയയാൾ വാട്‌സ് ആപ് കാളിൽ ആണ് വിളിച്ചത്.
സതീഷെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ എൽ എസ് ഡി സ്റ്റാമ്പുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നും പറഞ്ഞു. ഇതിന് ഒരാഴ്ച മുമ്പ് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം നൽകിയാൽ അറസ്റ്റ് ചെയ്യുമോ എന്ന് ഇതേയാൾ വിളിച്ച് ചോദിച്ചിരുന്നു. ഷീലയെ അറസ്റ്റ് ചെയ്ത എക്‌സൈസ് ഇൻസ്‌പെക്‌ടർ സതീശനാണ് അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, വ്യാജ ലഹരിക്കേസിൽ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ അടുത്ത ബന്ധുവും ബംഗളൂരുവിൽ വിദ്യാർത്ഥിയുമായ യുവതിയെ സംശയിക്കുന്നതായി ഷീല സണ്ണി മൊഴി നൽകി. ഷീലയുടെ പരിയാരത്തെ വീട്ടിൽ യുവതി വരാറുണ്ടായിരുന്നു. അറസ്റ്റിന് മുമ്പും വന്നിരുന്നു. ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും ഷീല മൊഴിയിൽ വ്യക്തമാക്കുന്നു. യുവതിക്കായി എറണാകുളം എക്‌സൈസ് ക്രൈംബ്രാഞ്ച് തെരച്ചിൽ തുടങ്ങിയിരിക്കുകയാണ്.
താൻ പുറത്തുപോയി എൽ എസ് ഡി സ്റ്റാമ്പ് വില്പന നടത്തിയെന്ന് വ്യാജറിപ്പോർട്ട് ചമച്ചാണ് എക്സൈസ് ജയിലിലടച്ചതെന്ന് ഷീല ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷമാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. 72 ദിവസം ജയിലിൽ കിടന്നു. എൽ എസ് ഡി സ്റ്റാമ്പല്ലെന്ന് ലാബ് റിപ്പോർട്ട് വന്നതിനുശേഷം മേയ് 10നാണ് ഷീല ജയിൽ മോചിതയായത്. അറസ്റ്റിൽ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണ് ഷീല.