Shafi Parambil | Starvision News Malayalam
Shafi Parambil | Starvision News Malayalam
മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്, ബിജെപി തോല്‍വി സമ്മതിച്ചു: ഷാഫി പറമ്പില്‍
പാലക്കാട്: വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല പാലക്കാടെന്ന് ബിജെപി മനസ്സിലാക്കണമെന്ന് ഷാഫി പറമ്പില്‍ എംപി. പണം നല്‍കിയ പാലക്കാടിനെയോ, പാലക്കാട്ടെ വോട്ടിനേയോ വാങ്ങാന്‍ കഴിയില്ല. ബിജെപിയുടെ പണത്തെ വോട്ടര്‍മാര്‍ തിരസ്‌കരിക്കും. പാലക്കാട്ടെ ജനങ്ങള്‍ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതും വിജയിപ്പിക്കുന്നതും നമ്മളുയര്‍ത്തുന്ന രാഷ്ട്രീയം കൊണ്ടാണ്. പിന്നെ അവര്‍ക്ക് നല്‍കുന്ന സ്‌നേഹം ഇരട്ടിയായി തിരിച്ചു നല്‍കുന്നു എന്നതാണ് എന്റെ അനുഭവം. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും [...]
The post മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്, ബിജെപി തോല്‍വി സമ്മതിച്ചു: ഷാഫി പറമ്പില്‍ appeared first on Starvision News Malayalam.
ബഹ്‌റൈനിലും ഗൾഫ് മേഖലയിൽപ്പെടുന്ന മറ്റ് ജിസിസി രാജ്യങ്ങളിലും നിലവിലുള്ള പ്രദേശിക യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദുരിതാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എംപി പാർലമെന്റിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി .
ഗൾഫ് പ്രദേശത്തെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാതൊരു അടിയന്തര മാർഗവും ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വളരെ പരിമിതമായ സാമ്പത്തിക ശേഷിയുള്ള ട്രാൻസിറ്റ് യാത്രക്കാരും, അടിയന്തര ചികിത്സ ആവശ്യമായ രോഗികളും, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടിവരുന്നവരും ഇവരിൽ ഉൾപ്പെടുന്നു.നിലവിലെ സാഹചര്യത്തിൽ ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ലഭ്യമായ ഏക മാർഗം സൗദി അറേബ്യ വഴിയുള്ള യാത്രയാണ്. എന്നാൽ സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള [...]
The post ബഹ്‌റൈനിലും ഗൾഫ് മേഖലയിൽപ്പെടുന്ന മറ്റ് ജിസിസി രാജ്യങ്ങളിലും നിലവിലുള്ള പ്രദേശിക യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദുരിതാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എംപി പാർലമെന്റിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി . appeared first on Starvision News Malayalam.
ഗൾഫ് പ്രദേശത്തെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാതൊരു അടിയന്തര മാർഗവും ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വളരെ പരിമിതമായ സാമ്പത്തിക ശേഷിയുള്ള ട്രാൻസിറ്റ് യാത്രക്കാരും, അടിയന്തര ചികിത്സ ആവശ്യമായ രോഗികളും, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടിവരുന്നവരും ഇവരിൽ ഉൾപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ലഭ്യമായ ഏക മാർഗം സൗദി അറേബ്യ വഴിയുള്ള യാത്രയാണ്. എന്നാൽ സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള നടപടികൾ അതീവ ബുദ്ധിമുട്ടേറിയതായതിനാൽ അവരുടെ യാത്ര പ്രായോഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നിരവധി ഇന്ത്യൻ പൗരന്മാർ അനിശ്ചിതത്വത്തിലും ഗുരുതരമായ ബുദ്ധിമുട്ടുകളിലും കഴിയുകയാണ്.
ഇതോടൊപ്പം ഗൾഫ് മേഖലയിലെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും സമാന ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം യാത്രാ തടസ്സങ്ങളും അനിശ്ചിതത്വവും നേരിടുന്ന ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി ഏറെ ദുരിതപൂർണ്ണമാണ് . ഗൾഫ് മേഖലയിൽ വലിയ തോതിൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഷയം അതീവ ഗൗരവമുള്ള മാനവിക പ്രശ്നമായി മാറുന്നു.
അതിനാൽ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, ലോക്സഭ ഈ വിഷയം
ചർച്ച ചെയ്യുകയും, ബഹ്‌റൈനിലും മറ്റ് ജിസിസി രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും വേഗത്തിലുള്ള മടക്കയാത്രയും ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തരമായി നയതന്ത്രബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇടപെടലുകൾ നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.