SENTHIL | Starvision News Malayalam

സെന്തിൽ ബാലാജിയുടെ മന്ത്രി സ്ഥാനം തെറിപ്പിച്ച് അസാധാരണ നീക്കവുമായി തമിഴ്നാട് ഗവർണർ
ചെന്നൈ: കോഴക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ മന്ത്രി സ്ഥാനത്ത് നീക്കി തമിഴ്നാട് ഗവർണർ. സെന്തിൽ ബാലാജി മന്ത്രി സ്ഥാനത്ത് തുടരുന്നത് നിയമന കോഴ കേസിലെ അന്വേഷണത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ ആർ എൻ രവിയുടെ അസാധാരണ നീക്കം. ഇ ഡി കസ്റ്റഡി ജൂലായ് 12 വരെ കോടതി നീട്ടി നൽകിയെങ്കിലും ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം കാവേരി ആശുപത്രിയിൽ വിശ്രമത്തിലാണ് സെന്തിൽ ബാലാജി.

കോഴക്കേസിൽ സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തന്നെ മന്ത്രിസ്ഥാനത്ത് തുടരാനാകില്ല എന്ന് ഗവർണർ നിലപാടെടുത്തിരുന്നു. സെന്തിൽ ബാലാജി വഹിച്ചിരുന്ന വകുപ്പുകൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നാലെ ഗവർണർ തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനാകില്ല എന്നായിരുന്നു ആർ എൻ രവി അറിയിച്ചത്. എന്നാൽ ഇതിനെതിരെ പ്രത്യേക ഓർഡിനൻസ് ഇറക്കിയായിരുന്നു സ്റ്റാലിൻ പ്രതികരിച്ചത്.

2011-2015 കാലയളവിൽ എ.ഐ.എ.ഡി.എം.കെ മന്ത്രിസഭയിൽ ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കെ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് സെന്തിൽ ബാലാജിക്കെതിരെയുള്ളത്. 13ന് ഇ.ഡി അന്വേഷണസംഘം മന്ത്രിയെ അറസ്റ്റ് ചെയ്‌തു. കുടുംബം സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ,​ സെന്തിലിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നിലവിൽ ആശുപത്രിയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് സെന്തിൽ ബാലാജി കോടതിയിൽ ഹാജരാകുന്നത്.

The post സെന്തിൽ ബാലാജിയുടെ മന്ത്രി സ്ഥാനം തെറിപ്പിച്ച് അസാധാരണ നീക്കവുമായി തമിഴ്നാട് ഗവർണർ appeared first on Starvision News Malayalam.