scientists | Starvision News Malayalam

യു.എ.ഇയിൽ വിദേശികളായ നിക്ഷേപകർ, ഡോക്ടർമാർ, കലാകാരന്മാർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ, ശാസ്ത്രജ്ഞർക്കും പൗരത്വം നൽകും
ദുബായ്: വിദേശികളായ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് എമിറാത്തി പൗരത്വം നൽകുമെന്ന് പ്രഖ്യാപിച്ച് യു എ ഇ. അസാധാരണ കഴിവുകളുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എമിറാത്തി പൗരത്വം നൽകുന്നതിലൂടെ അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പൗരത്വത്തിൽ വരുത്തിയ മാറ്റങ്ങൾ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിക്കുകയായിരുന്നു. പൗരത്വം നൽകുന്നതിനോടൊപ്പം ചില നിബന്ധനകളുമുണ്ട്. പുതിയ പൗരത്വം നൽകുന്നതിനോടൊപ്പം അവരുടെ നിലവിലുള്ള പൗരത്വത്തിനും അംഗീകാരമുണ്ടാകും. നേരത്തേ, ഇരട്ട പൗരത്വം യു എ ഇ അംഗീകരിച്ചിരുന്നില്ല. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

We adopted law amendments that allow granting the UAE citizenship to investors, specialized talents & professionals including scientists, doctors, engineers, artists, authors and their families. The new directives aim to attract talents that contribute to our development journey.

— HH Sheikh Mohammed (@HHShkMohd) January 30, 2021

പൗരത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും:

നിക്ഷേപകർ: നിക്ഷേപകർക്ക് യു‌.എ.ഇയിൽ ഒരു വസ്തു നിർബന്ധമായും ഉണ്ടായിരിക്കണം.

ഡോക്ടർമാരും പ്രൊഫഷണലുകളും: യുഎഇക്ക് ആവശ്യമായ ഏതെങ്കിലും ഒരു ശാസ്ത്രമേഖലയിൽ കഴിവ് തെളിയിച്ചവർ ആയിരിക്കണം. ഈ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

ശാസ്ത്രജ്ഞർ: ഒരു യൂണിവേഴ്സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവർക്കും 10 വർഷത്തെ പരിചയമുണ്ടായിരിക്കണം.

The post യു.എ.ഇയിൽ വിദേശികളായ നിക്ഷേപകർ, ഡോക്ടർമാർ,  കലാകാരന്മാർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ, ശാസ്ത്രജ്ഞർക്കും പൗരത്വം  നൽകും appeared first on Starvision News Malayalam.