school sports meet | Starvision News Malayalam

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; കോഴിക്കോട്ട് വർണാഭമായ ഒരുക്കങ്ങൾ
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ കോഴിക്കോട് തുടക്കമാകും. പ്രധാന വേദിയായ എൻഐടി ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ ദീപശിഖ തെളിയിക്കും.

ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കാൻ കായികതാരങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും. ഊട്ടുപുരയിലെ പാലുകാച്ചൽ ചടങ്ങ് ഇന്ന് വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. “സേ നോ ടു ഡ്രഗ്സ്” എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തിയാണ് ഇത്തവണ കായികമേള സംഘടിപ്പിക്കുന്നത്.

25-ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 4,000 കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും 3,000 കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉണ്ടാകും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഔപചാരികമായി മേള ഉദ്ഘാടനം ചെയ്യും.

ആദ്യദിനം ഉദ്ഘാടനച്ചടങ്ങുകൾ മാത്രമാണ് നടക്കുക. മത്സരങ്ങൾ 26 മുതൽ 31 വരെയാണ്. പത്ത് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആവേശകരമായ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഒക്ടോബർ 27 മുതൽ 31 വരെ എൻഐടിയിലെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങൾ അത്‌ലറ്റിക്‌സിൽ മത്സരിക്കും. ഇൻക്ലൂസീവ് സ്പോർട്‌സിനും ഇത്തവണ പ്രാധാന്യം നൽകുന്നുണ്ട്. ഈ വിഭാഗത്തിൽ രണ്ടായിരത്തോളം താരങ്ങൾ പങ്കെടുക്കും. കായികതാരങ്ങൾ, ടീം മാനേജർമാർ, ഒഫീഷ്യലുകൾ എന്നിവരടക്കം 15,000-ത്തോളം പേർ മേളയുടെ ഭാഗമാകും.

ഒക്ടോബർ 31-ന് നടക്കുന്ന സമാപനസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാകും.

The post സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; കോഴിക്കോട്ട് വർണാഭമായ ഒരുക്കങ്ങൾ appeared first on Starvision News Malayalam.