savarkar | Starvision News Malayalam

സവർക്കർ വിരുദ്ധ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അനുമതിയില്ലാതെ കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും റദ്ദാക്കി. വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ തീരുമാനം.

2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ബ്രിട്ടീഷുകാരുടെ ദാസനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനെതിരെ ഒരു അഭിഭാഷകൻ ലഖ്‌നൗ കോടതിയിൽ പരാതി നൽകുകയായിരുന്നു.

കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച് 2024 നവംബറിൽ ലഖ്‌നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരായ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.

The post സവർക്കർ വിരുദ്ധ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി appeared first on Starvision News Malayalam.