SAUDI ARABIA | Starvision News Malayalam
ഹോർമുസ് അടച്ചപ്പോഴും കുലുങ്ങിയില്ല, ലോകം ഉറ്റുനോക്കിയ സൗദിയുടെ ‘പ്ലാൻ ബി’; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി
റിയാദ്: ഇറാനിലെ അമേരിക്കൻ- ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞപ്പോൾ ലോകം ഉറ്റുനോക്കിയത് സൗദി അറേബ്യയിലേക്കാണ്. ഹോർമുസ് പ്രതിസന്ധി മനസ്സിൽ കണ്ട് സൗദി അറേബ്യ അക്ഷരാർത്ഥത്തിൽ ഒരു രക്ഷാകവചം തന്നെ തീർത്തിട്ടുണ്ട്. എണ്ണപ്രതിസന്ധിക്ക് തടയിടാൻ 45 വർഷം മുമ്പേ സൗദി അറേബ്യ മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്തിരുന്നു.
രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനാണ് ഈ രക്ഷാകവചം. ലോക സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി മാറുകയാണ് നിലവിൽ ഈ പാത. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്ത് നിർമ്മിച്ച ഈ പൈപ്പ് ലൈൻ, ഒരു വലിയ യുദ്ധമുണ്ടായാൽ എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനായാണ് സൗദി കരുതിവെച്ചിരുന്നത്. 1980കളിലാണ് പൈപ്പ്‌ലൈനിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നത്. പിന്നീട് 1990ലെ കുവൈത്ത് അധിനിവേശത്തെ തുടർന്ന് പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്തിയിരുന്നു. നിലവിൽ ഇത് സൗദി അരാംകോയാണ് നിയന്ത്രിക്കുന്നത്. 2019ൽ ഹൂതികളുടെ ഡ്രോൺ ആക്രമണം പൈപ്പ്‌ലൈനിനെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ സൗദി അരാംകോ തകരാറുകൾ അതിവേഗം തന്നെ പരിഹരിച്ചു. 2024 മുതൽ 2026 വരെ പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം 7 ദശലക്ഷം ബാരലായി സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഹോർമുസ് പാത പ്രതിസന്ധിയിലായതോടെ ഈ പൈപ്പ് ലൈൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കി. ഹോർമുസ് വഴി വരാനിരുന്ന കപ്പലുകളെല്ലാം ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. നിലവിൽ പ്രതിദിനം 3.66 ദശലക്ഷം ബാരൽ എണ്ണയാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇത് യുദ്ധത്തിന് മുൻപുള്ള കയറ്റുമതിയുടെ പകുതിയോളം വരും.
എണ്ണ എത്തിക്കുന്നതിനായി സൗദി അറേബ്യയുടെ കപ്പൽ കമ്പനിയായ ‘ബഹ്‌രി’, പ്രതിദിനം 4,50,000 ഡോളറിലധികം (ഏകദേശം 3.7 കോടി രൂപ) വാടക നൽകിയാണ് സൂപ്പർ ടാങ്കറുകൾ യാൻബുവിലേക്ക് എത്തിക്കുന്നത്. സൗദിയുടെ ഈ നീക്കം വിപണിയെ ശാന്തമാക്കുന്നുണ്ടെങ്കിലും വെല്ലുവിളികൾ ഒഴിയുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച യാൻബുവിലെ സംറെഫ് റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ ഇറാന്റെ പ്രകൃതിവാതക നിലയങ്ങൾ തകർത്തതിന് തിരിച്ചടിയായാണ് ഇറാൻ ഗൾഫ് മേഖലയിലെ എണ്ണ ആസ്തികളെ ലക്ഷ്യം വെക്കുന്നത്.
The post ഹോർമുസ് അടച്ചപ്പോഴും കുലുങ്ങിയില്ല, ലോകം ഉറ്റുനോക്കിയ സൗദിയുടെ ‘പ്ലാൻ ബി’; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി appeared first on Starvision News Malayalam.
ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി
റിയാദ്: അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ തങ്ങളുടെ മുന്നിലുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. റിയാദിൽ നടന്ന അറബ്–ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ കാണിക്കുന്ന ക്ഷമ പരിധികളില്ലാത്തതല്ല, അത് ഒരു ദിവസമോ, രണ്ട് ദിവസമോ, ഒരു ആഴ്ചയോ ആകാമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിവന്നാൽ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെയുണ്ടായ ചെറിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ പൂർണ്ണമായും തകർന്നു. ആക്രമണം തുടർന്നാൽ ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28 മുതൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിയാദിനെ ലക്ഷ്യമിട്ടെത്തിയ നാല് ബാലസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്കുള്ള റിഫൈനറിക്ക് സമീപമാണ് വീണത്. ആക്രമണത്തെത്തുടർന്ന് തലസ്ഥാന നഗരിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
The post ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി appeared first on Starvision News Malayalam.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു
റിയാദ്: റംസാനിലെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളുമാണ് വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായ ആസൂത്രണവുമാണ് അധികൃതർ ഒരുക്കിയിരുന്നത്.
ജനപ്രവാഹം കണക്കിലെടുത്ത് കവാടങ്ങളിലും ഇടനാഴികളിലും ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പാതകളും ഇലക്ട്രിക് വാഹനങ്ങളും സജ്ജമാക്കിയതിനൊപ്പം പള്ളിയും പരിസരവും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി.
മതിയായ വെളിച്ചം, ശബ്ദം, എയർകണ്ടീഷനിങ് എന്നിവ ഉറപ്പാക്കിയതിനൊപ്പം വിവിധ മാർഗങ്ങളിലൂടെ സംസം വെള്ളം ലഭ്യമാക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. സൗദി ഭരണകൂടത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ റംസാൻ മാസത്തിലുടനീളം തീർത്ഥാടകർക്ക് ഏറ്റവും മികച്ച ആരാധനാ അനുഭവം നൽകുകയാണ് ഈ ക്രമീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
The post ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു appeared first on Starvision News Malayalam.
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്
കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കടന്ന് സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 704 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ട് വ്യത്യസ്ത വാഹനങ്ങളിലായി നടന്ന കടത്തുശ്രമങ്ങളാണ് അതിർത്തിയിലെ പരിശോധന കർശനമാക്കിയതിനെ തുടർന്ന് പരാജയപ്പെടുത്തിയത്. ആദ്യത്തെ വാഹനത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ, വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 200 പാക്കറ്റ് സിഗരറ്റുകൾ കണ്ടെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ വേണ്ടിയായിരുന്നു ഈ വിദ്യ പ്രയോഗിച്ചത്.
രണ്ടാമത്തെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 504 കാർട്ടൺ സിഗരറ്റുകൾ കണ്ടെത്തി. വാഹനത്തിന്റെ പിൻഭാഗത്തെ അലങ്കാര പാനലുകൾക്കും ഉൾഭാഗത്തെ കവറിംഗിനുമുള്ളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. കടത്തിന് വേണ്ടി മാത്രമായി വാഹനത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. പിടികൂടിയ വസ്തുക്കളും വാഹനത്തിന്റെ യാത്രാ രേഖകളും ഉൾപ്പെടുത്തി കേസ് ഫയൽ തയ്യാറാക്കി തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിർത്തികൾ വഴിയുള്ള കള്ളക്കടത്ത് തടയാൻ പരിശോധനകൾ ഇനിയും കർശനമായി തുടരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
The post വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ് appeared first on Starvision News Malayalam.
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
റിയാദ്: സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് നാളെ (ബുധനാഴ്ച) തുടക്കമാകും. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി.
ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനിൽ മറ്റന്നാളാണ് (വ്യാഴാഴ്ച്ച) വൃതാരംഭം.
അതേ സമയം, കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
The post സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ appeared first on Starvision News Malayalam.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
കോഴിക്കോട് : ഈ വർഷത്തെ ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം. 2026 വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.
പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും, മറ്റു അനുബന്ധ രേഖകളും പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എത്രയും വേഗം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. അല്ലെങ്കിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിഗ ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടുക.
The post സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം appeared first on Starvision News Malayalam.
ഇന്ത്യ-സൗദി സൗഹൃദം പുതുക്കി റിയാദിൽ റിപ്പബ്ലിക് ദിനാഘോഷം, വിരുന്നൊരുക്കി ഇന്ത്യൻ എംബസി
റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു.
The post ഇന്ത്യ-സൗദി സൗഹൃദം പുതുക്കി റിയാദിൽ റിപ്പബ്ലിക് ദിനാഘോഷം, വിരുന്നൊരുക്കി ഇന്ത്യൻ എംബസി appeared first on Starvision News Malayalam.
പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽ പറന്നിറങ്ങി സൗദി എയർലൈൻസ് വിമാനം
സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.
The post പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽ പറന്നിറങ്ങി സൗദി എയർലൈൻസ് വിമാനം appeared first on Starvision News Malayalam.
വൻ തിരിച്ചടി, 55 ശതമാനം സ്വദേശിവത്കരണ നിയമം സൗദി അറേബ്യയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ, പ്രവാസി ദന്തഡോക്ടർമാർക്ക് ബാധകം
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ദന്തചികിത്സാ രംഗത്തെ സ്വദേശിവൽക്കരണം 55 ശതമാനമായി വർദ്ധിപ്പിച്ചു. പരിഷ്കരിച്ച നിയമം ഇന്ന് (ജനു. 27) മുതൽ പ്രാബല്യത്തിൽ വന്നു. സ്വദേശികളായ ദന്തഡോക്ടർമാർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.
മൂന്നോ അതിലധികമോ ദന്തഡോക്ടർമാർ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പകുതിയിലധികം പേർ സൗദി പൗരന്മാരായിരിക്കണം. സ്വദേശികളായ ദന്തഡോക്ടർമാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായി നിശ്ചയിച്ചു. ഈ തുകയിൽ കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ സ്വദേശിവൽക്കരണ പരിധിയിൽ കണക്കാക്കില്ല. ജനറൽ ഡെൻറിസ്റ്റ്, സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയമം ബാധകമാണ്. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ യുവതലമുറയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിസ സേവനങ്ങൾ നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശി ബിരുദധാരികൾക്ക് ആരോഗ്യമേഖലയിൽ അർഹമായ സ്ഥാനം ഉറപ്പാക്കുന്നതിനും രാജ്യത്തെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകമാകും എന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
The post വൻ തിരിച്ചടി, 55 ശതമാനം സ്വദേശിവത്കരണ നിയമം സൗദി അറേബ്യയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ, പ്രവാസി ദന്തഡോക്ടർമാർക്ക് ബാധകം appeared first on Starvision News Malayalam.
പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം, മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണം ഉയർത്തി, 60 ശതമാനമാക്കി
മാർക്കറ്റിങ് വിഭാഗത്തിൽ മാർക്കറ്റിങ് മാനേജർ, പരസ്യ ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പി.ആർ. സ്പെഷ്യലിസ്റ്റ, ഫോട്ടോഗ്രാഫർ, അഡ്വർടൈസിങ് ഡിസൈനർ, സെയിൽസ് വിഭാഗത്തിൽ സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ പ്രതിനിധികൾ, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, ഗുഡ്സ് ബ്രോക്കർ എന്നീ തസ്തികകളിലാണ് 60 ശതമാനം സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്.
മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സ്വകാര്യ മേഖലയിൽ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുകയും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, പിഴകൾ ഒഴിവാക്കാൻ അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡിനുള്ളിൽ തന്നെ മാറ്റങ്ങൾ വരുത്താൻ സ്ഥാപനങ്ങളോട് നിർദേശിച്ചു. വിശദാംശങ്ങൾ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ ലഭ്യമാണ്.
The post പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം, മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണം ഉയർത്തി, 60 ശതമാനമാക്കി appeared first on Starvision News Malayalam.