Robbery gang | Starvision News Malayalam

രാജ്യം മുഴുവൻ സഞ്ചരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുരന്ന് മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ
അടൂർ: രാജ്യം മുഴുവൻ ട്രെയിനിൽ സഞ്ചരിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുരന്ന് മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയോയുടെ മേൽക്കൂര തുരന്ന് അകത്ത് കടന്ന് പണവും വസ്ത്രവും മോഷ്ടിച്ച് കടന്ന സംഘത്തെയാണ് ദിവസങ്ങൾ നീണ്ട അലച്ചിലിനൊടുവിൽ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ കുബേർപ്പൂർ തെഹസിൽദാർ സിങ് മകൻ രാഹുൽ സിങ് (29), സഹോദരൻ ഓം പ്രകാശ് (51), ഈറ്റ ജില്ലയിൽ ജലേസർ രാജകുമാർ മകൻ അങ്കൂർ (29),എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനെട്ടിന് രാത്രിയും 19 ന് പുലർച്ചെയുമാണയാണ് കരിക്കിനേത്ത് സിൽക്ക് ഗലേറിയോയിൽ മോഷണം നടന്നത്. മേൽക്കൂരയുടെ ഷീറ്റിളക്കി അകത്തിറങ്ങിയ മോഷ്ടാക്കൾ പണവും വസ്ത്രങ്ങളും മോഷണം ചെയ്ത ശേഷം കടന്നു കളഞ്ഞു.

പിൻഭാഗത്തുള്ള പൈപ്പ് വഴി മോഷ്ടാക്കൾ അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി മേൽക്കൂരയുടെ ഷീറ്റ് ഇളക്കി മാറ്റിയശേഷം മുകളിലത്തെ ഭിത്തി തുരന്ന് കടയിലെ ഉള്ളിൽ കയറി ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും വസ്ത്രങ്ങളും മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു. രാവിലെ ജീവനക്കാർ വസ്ത്ര വ്യാപാരശാലയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതും അടൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നതും, ഉടമയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഫിംഗർപ്രിന്റ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രാഥമിക തെളിവുകൾ ശേഖരിച്ചിരുന്നു.  ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം സംഭവ ദിവസം തന്നെ രൂപീകരിക്കുകയായിരുന്നു. സ്ഥാപനത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികൾ ഇതരസംസ്ഥാനക്കാർ ആണെന്ന് തിരിച്ചറിച്ചു.

The post രാജ്യം മുഴുവൻ സഞ്ചരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുരന്ന് മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ appeared first on Starvision News Malayalam.