RELATIVE | Starvision News Malayalam

ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ.പിന്നിൽ ബന്ധുവായ യുവതിയെന്ന് സംശയം
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളിൽ. ഷീലയുടെ പക്കൽ സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് സി ഐയ്ക്ക് വിവരം നൽകിയയാൾ വാട്‌സ് ആപ് കാളിൽ ആണ് വിളിച്ചത്.

സതീഷെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ എൽ എസ് ഡി സ്റ്റാമ്പുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നും പറഞ്ഞു. ഇതിന് ഒരാഴ്ച മുമ്പ് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം നൽകിയാൽ അറസ്റ്റ് ചെയ്യുമോ എന്ന് ഇതേയാൾ വിളിച്ച് ചോദിച്ചിരുന്നു. ഷീലയെ അറസ്റ്റ് ചെയ്ത എക്‌സൈസ് ഇൻസ്‌പെക്‌ടർ സതീശനാണ് അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, വ്യാജ ലഹരിക്കേസിൽ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ അടുത്ത ബന്ധുവും ബംഗളൂരുവിൽ വിദ്യാർത്ഥിയുമായ യുവതിയെ സംശയിക്കുന്നതായി ഷീല സണ്ണി മൊഴി നൽകി. ഷീലയുടെ പരിയാരത്തെ വീട്ടിൽ യുവതി വരാറുണ്ടായിരുന്നു. അറസ്റ്റിന് മുമ്പും വന്നിരുന്നു. ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും ഷീല മൊഴിയിൽ വ്യക്തമാക്കുന്നു. യുവതിക്കായി എറണാകുളം എക്‌സൈസ് ക്രൈംബ്രാഞ്ച് തെരച്ചിൽ തുടങ്ങിയിരിക്കുകയാണ്.

താൻ പുറത്തുപോയി എൽ എസ് ഡി സ്റ്റാമ്പ് വില്പന നടത്തിയെന്ന് വ്യാജറിപ്പോർട്ട് ചമച്ചാണ് എക്സൈസ് ജയിലിലടച്ചതെന്ന് ഷീല ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷമാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. 72 ദിവസം ജയിലിൽ കിടന്നു. എൽ എസ് ഡി സ്റ്റാമ്പല്ലെന്ന് ലാബ് റിപ്പോർട്ട് വന്നതിനുശേഷം മേയ് 10നാണ് ഷീല ജയിൽ മോചിതയായത്. അറസ്റ്റിൽ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണ് ഷീല.

The post ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ച സംഭവത്തിൽ.പിന്നിൽ ബന്ധുവായ യുവതിയെന്ന് സംശയം appeared first on Starvision News Malayalam.