Regional Cancer Center | Starvision News Malayalam

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ആർ. സി. സി. യിൽ സ്കാനിംഗിന് ബദൽ സംവിധാനം
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ നിലവിലുള്ള എം. ആർ. ഐ. സ്കാനറും മാമ്മോ മെഷീനും മാറ്റിസ്ഥാപിക്കുന്ന സാഹചര്യത്തിൽ, രോഗികൾക്ക് മെഡിക്കൽ കോളേജ് കാമ്പസിലുള്ള സർക്കാർ സ്കാനിംഗ് സെന്ററായ എച്ച്. എൽ. എല്ലിൽ സൗജന്യ നിരക്കിൽ സ്കാനിംഗ് നടത്താനുള്ള ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആർ. സി. സി. ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ആർ. സി. സി. യിലുള്ള ഏക എം. ആർ. ഐ. സ്കാനിംഗിന് യന്ത്രം തകരാറിലായ സാഹചര്യത്തിൽ നിർദ്ധന രോഗികൾ വൻതുക മുടക്കി സ്വകാര്യാശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയുമാണെന്ന പരാതിയിൽ ബദൽ സംവിധാനം ഒരുക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആർ. സി. സി. ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.പുതിയ യന്ത്രങ്ങൾ വാങ്ങാൻ പർച്ചേസ് ഓർഡർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ഉപയോഗിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. രണ്ടു വർഷം മുമ്പ് തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. അനുബന്ധ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എ. സി. വർക്കുകൾ നടത്തേണ്ടതുണ്ട്. ഇവ പൂർത്തിയാക്കാൻ മാമ്മോഗ്രാഫിക്ക് പരമാവധി 2 മാസവും എം. ആർ. ഐ. ക്ക് 6 മാസവുമാണ് കമ്പനികൾ ആവശ്യപ്പട്ടിട്ടുള്ളത്. എന്നാൽ നിശ്ചിത കാലയളവിനു മുമ്പേ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.

The post മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു  ആർ. സി. സി. യിൽ സ്കാനിംഗിന് ബദൽ സംവിധാനം appeared first on Starvision News Malayalam.

റോബോട്ടിക്ക് കാൻസർ സർജറി ഈ വർഷം മുതൽ : മന്ത്രി വീണ ജോർജ്
പള്ളിക്കൽ മൂതല സർക്കാർ ആയുർവേദ ആശുപത്രി പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പള്ളിക്കൽ മൂതലയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പള്ളിക്കൽ സി.എച്ച്.സിയിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുമണി വരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ മുതൽമുടക്കിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഫാർമസി, മരുന്ന് നിർമാണത്തിനുള്ള മുറി, ഒ.പി മുറി, പരിശോധന മുറി, സ്റ്റോർ റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്.ആശുപത്രി പ്രവർത്തനസജ്ജമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. പണസമാഹരണത്തിലൂടെ നാട്ടുകാർ ആശുപത്രി നിർമിക്കുന്നതിനായി 21 സെന്റ് പുരയിടം വാങ്ങി നൽകി. സ്‌കൂൾകുട്ടികളടക്കം ഇതിനായി സംഭാവനകൾ നൽകി.

കായകല്പ അവാർഡിന് പള്ളിക്കൽ സി.എച്ച്.സിയെ അർഹമാക്കിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ജയകുമാർ വെള്ളനാടിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വി.ജോയി എം.എൽ.എ അധ്യക്ഷനായിരുന്നു.

The post റോബോട്ടിക്ക് കാൻസർ സർജറി ഈ വർഷം മുതൽ : മന്ത്രി വീണ ജോർജ് appeared first on Starvision News Malayalam.