Question paper leak | Starvision News Malayalam

ചോദ്യക്കടലാസ് ചോർച്ച: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: ചോദ്യക്കടലാസ് ചോർച്ചക്കേസിൽ കൊടുവള്ളി എം.എസ്. സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കാൻ ഷുഹൈബ് നീക്കം നടത്തുന്നതായി അറിയുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷുഹൈബിനോടും എം.എസ്. സൊല്യൂഷൻസിലെ മറ്റു രണ്ട് അദ്ധ്യാപകരോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഷുഹൈബ് ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഷുഹൈബിനെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ജാമ്യഹർജിയിൽ വിധി പറയുന്നത് നേരത്തെ രണ്ടു തവണ മാറ്റിയിരുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശമനുസരിച്ച് അധിക റിപ്പോർട്ടും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

The post ചോദ്യക്കടലാസ് ചോർച്ച: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി appeared first on Starvision News Malayalam.