private practice subject | Starvision News Malayalam

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധന
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ നിയമവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ സംസ്ഥാനവ്യാപകമായി വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചുകൊണ്ടും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിച്ചുകൊണ്ടും സർക്കാർ ഉത്തരവായിരുന്നു.

എന്നാൽ ഈ അധിക തുക കൈപ്പറ്റിക്കൊണ്ടുതന്നെ ഒരു വിഭാഗം മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിതിനെ തുടർന്നാണ് പരിശോധന. കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളുവെന്നും സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നഴ്സിന്റെയോ ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ലെന്നും സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ലെന്നും മറ്റുമുള്ള നിബന്ധനകൾക്ക് വിധേയമായി സർക്കാർ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുമുണ്ട്. എന്നാൽ അത്തരത്തിലുള്ള നിബന്ധനകൾ പാലിക്കാതെ ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഡോക്ടർമാർ വാടകക്കെട്ടിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിവരം ലഭിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളിൽ ‘ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’ എന്ന പേരിലാണ് മിന്നൽ പരിശോധന നടത്തിയത്.

സംസ്ഥാനമൊട്ടാകെ വിജിലൻസ് 70 ടീമുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ നോൺ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന 19 ഡോക്ടർമാരെ വിജിലൻസ് കണ്ടെത്തി. കൂടാതെ ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ആശുപത്രികളിലെ 64 ഡോക്ടർമാർ സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും കണ്ടെത്തി.

സർക്കാർ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ച മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരിൽ കോഴിക്കോട് ജില്ലയിൽ 8ഉം, ആലപ്പുഴയിൽ 3ഉം, തൃശ്ശൂരിൽ 2ഉം, തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നും വീതം പേരും ആരോഗ്യ വകുപ്പിൻ കീഴിൽ സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്ന ഡോക്ടർമാരിൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 10 വീതവും കണ്ണൂർ ജില്ലയിൽ 9ഉം കാസർഗോഡ് ജില്ലയിൽ 8ഉം കൊല്ലം ജില്ലയിൽ 5ഉം പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ 4 വീതവും കോട്ടയം ജില്ലയിൽ 3ഉം ഇടുക്കി, മലപ്പുറം ജില്ലകളിൽ 2 വീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒന്നു

വീതവും പേരെ കണ്ടെത്തി.

സർക്കാർ ഉത്തരവിന് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരുടെ വിശദവിവരം മേൽനടപടികൾക്കായി സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർ അറിയിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ജനറലിന്റെ ചുമതല വഹിക്കുന്ന ബിജുമോൻ മിന്നൽ പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064ലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

The post സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധന appeared first on Starvision News Malayalam.