private buses | Starvision News Malayalam

മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
കൊച്ചി: മിനിമം യാത്രാനിരക്ക് 15 രൂപയായി വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചിട്ടുണ്ട്. സമരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടായേക്കും.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്നാണ് ബസുടമകളുടെ നിലപാട്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും അവർ ആരോപിക്കുന്നു.

ഈ നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ വിദഗ്ധസമിതിയുടെ റിപ്പോർട്ടിലില്ലെന്നും നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

തുടർനടപടികൾ തീരുമാനിക്കുന്നതിനായി സ്വകാര്യ ബസുടമകളുടെ സംഘടനകൾ സെപ്റ്റംബർ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയിപ്പ്.

The post മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ appeared first on Starvision News Malayalam.

പ്രിയദർശിനി സർവീസ്; സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി
പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസുകൾ മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

പാലക്കാട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

പ്രിയദർശിനി സർവീസുകളുടെ ആഘാതത്തിന് പുറമെ, വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെ സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളും കമ്മിറ്റി പരിശോധിക്കും.

കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് ജില്ലയിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും യാത്രക്കാരിൽ നിന്നും പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ പത്ത് വർഷമായി സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ നടപടിയെടുത്തില്ലെന്ന് സി.പി. ജോൺ കുറ്റപ്പെടുത്തി.

ബസ് വ്യവസായം പ്രതിസന്ധിയിലായ സാഹചര്യത്തിൽ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ പ്രഖ്യാപിച്ചത് നിലവിലെ യു.ഡി.എഫ് സർക്കാരാണെന്നും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

The post പ്രിയദർശിനി സർവീസ്; സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി appeared first on Starvision News Malayalam.