Police Custodial Torture | Starvision News Malayalam
	1	</sy:updateFrequency>
കണ്ണനല്ലൂരിലെ പൊലീസ് മർദന ആരോപണം, മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്
കൊല്ലം: കണ്ണനല്ലൂരിൽ എൽസി സെക്രട്ടറി സജീവിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ എഫ്ഐആർ നമ്പർ മറ്റൊരു കേസിൻ്റേതാണ്. തെറ്റായ കാര്യങ്ങൾ എഴുതിക്കൊടുത്ത് പൊലീസ് മുഖ്യമന്ത്രിയെ കബളിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു. കണ്ണനല്ലൂർ കസ്റ്റഡി മർദന ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞ ക്രൈം നമ്പർ 1338/25ലെ പ്രതി പുലിയില സ്വദേശി വിനോദ് ആണെന്നും സജീവല്ലെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു. മദ്യപിച്ച് [...]
The post കണ്ണനല്ലൂരിലെ പൊലീസ് മർദന ആരോപണം, മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ് appeared first on Starvision News Malayalam.
കൊല്ലം: കണ്ണനല്ലൂരിൽ എൽസി സെക്രട്ടറി സജീവിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ എഫ്ഐആർ നമ്പർ മറ്റൊരു കേസിൻ്റേതാണ്. തെറ്റായ കാര്യങ്ങൾ എഴുതിക്കൊടുത്ത് പൊലീസ് മുഖ്യമന്ത്രിയെ കബളിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു.
കണ്ണനല്ലൂർ കസ്റ്റഡി മർദന ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞ ക്രൈം നമ്പർ 1338/25ലെ പ്രതി പുലിയില സ്വദേശി വിനോദ് ആണെന്നും സജീവല്ലെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ പൊലീസ് മർദിച്ചെന്നായിരുന്നു എൽസി സെക്രട്ടറി സജീവിൻ്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.
പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ നടപടി; കടവന്ത്ര എസ് എച്ച് ഒ പിഎം രതീഷിന് സസ്പെൻഷൻ, നടപടിയെടുത്തത് ദക്ഷിണ മേഖല ഐജി
‌തിരുവനന്തപുരം: പീച്ചി സ്റ്റേഷനിൽ വച്ച് ഹോട്ടൽ ഉടമയുടെ മകനയെും ജീവനക്കാരനെയും മർദ്ദിച്ച എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന് രണ്ടര വർഷത്തിന് ശേഷമാണ് നടപടിയുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹിതം ന്യൂസ് അവർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ദക്ഷിണമേഖല ഐജിയുടെ നടപടി. സസ്പെൻഷനല്ല, രതീഷിനെ പിരിച്ചുവിടണമെന്ന് ഹോട്ടലുടമയും പരാതിക്കാരനായ ഔസേപ്പ് ആവശ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്ക കേസിലാണ് ഉടമയായ ഔസേപ്പിന്‍റെ മകനെയും ഹോട്ടൽ മാനേജരെയും പീച്ചി എസ്ഐയായിരുന്ന രതീഷ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തല്ലിയത്. [...]
The post പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ നടപടി; കടവന്ത്ര എസ് എച്ച് ഒ പിഎം രതീഷിന് സസ്പെൻഷൻ, നടപടിയെടുത്തത് ദക്ഷിണ മേഖല ഐജി appeared first on Starvision News Malayalam.
കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം; നിയമസഭ കവാടത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്, സനീഷ് കുമാറും എകെഎം അഷറഫും സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതപക്ഷ നേതാവ് വിഡി സതീശന്. സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്‍ദനങ്ങൾ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇതിനെ തുടര്‍ന്ന് സമാനമായ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. 2023 ഏപ്രിൽ അഞ്ചിനാണ് കുന്നംകുളത്തെ [...]
The post കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം; നിയമസഭ കവാടത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്, സനീഷ് കുമാറും എകെഎം അഷറഫും സത്യാഗ്രഹമിരിക്കും appeared first on Starvision News Malayalam.
തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ല, കോൺഗ്രസ് കാലത്തായിരുന്നു; സഭയിൽ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു. കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നു. കുറുവടി പടയെ പോലും ഇറക്കി. ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാർക്ക് പ്രകടനം പോലും നടത്താൻ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ [...]
The post തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ല, കോൺഗ്രസ് കാലത്തായിരുന്നു; സഭയിൽ മറുപടിയുമായി മുഖ്യമന്ത്രി appeared first on Starvision News Malayalam.
തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു. കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നു. കുറുവടി പടയെ പോലും ഇറക്കി. ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാർക്ക് പ്രകടനം പോലും നടത്താൻ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ പൊലീസിന കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം.
പൊലീസ് വലിയ സേനയാണ്. ഏതാനും ചിലർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്ക് ഇല്ല. കോൺഗ്രസ് അങ്ങിനെ അല്ല. നിങ്ങൾ നിങ്ങളുടെ താല്പര്യത്തിന് പൊലീസിനെ ഉപയോഗിച്ചു. പൊലീസിൽ മാറ്റം കൊണ്ട് വരാനാണ് എൽഡിഎഫ് ശ്രമിച്ചത്. തെറ്റിനെതിരെ കർക്കശ നടപടി 2016 ന് ശേഷം ഉള്ള നയം അതാണ്. അത് യുഡിഎഫിന് ചിന്തിക്കാൻ പോലും കഴിയില്ല. പൊലീസിനെ ഗുണ്ടകൾക്ക് അകമ്പടി സേവിക്കുന്നവരാക്കിയത് ആരായിരുന്നുവെന്നും പിണറായി പറഞ്ഞു. പൊലിസ് തണലിൽ ബോംബ് സംസ്കാരം ആദ്യം കൊണ്ട് വന്നതും പ്രതിപക്ഷ കാലത്താണ്. യുഡിഎഫ് കാലത്ത് കുറ്റക്കാരായ പൊലീസുകാർക്ക് സംരക്ഷണം നൽകി. എൽഡിഎഫ് അങ്ങിനെ അല്ല. ജനമൈത്രി പൊലീസിലൂടെ ഇടതുമുന്നണി കൊണ്ട് വന്നത് നല്ല മാറ്റമാണ്. ജനമൈത്രി സംവിധാനം നല്ലപോലെ പ്രകടിപ്പിക്കാൻ കഴിയുന്നത് 2006 ന് ശേഷമാണ്. മഹാ ഭൂരിപക്ഷം പൊലീസും മാറി. ചെറിയ വിഭാഗത്തിന് പ്രശ്നം ഉണ്ട്. പുതിയ സമീപനം ഉൾക്കൊള്ളാത്തവർ ഉണ്ട്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.