Pfizer-BioNTech | Starvision News Malayalam

ബഹ്‌റൈനിൽ മുതിർന്നവർക്കായി ഓപ്ഷണൽ കോവിഡ്-19 ബൂസ്റ്റർ ഷോട്ട് അംഗീകരിച്ചു
മനാമ: മുതിർന്നവർക്ക് അവരുടെ അവസാന ബൂസ്റ്റർ ഷോട്ടിന്റെ തീയതി മുതൽ ഓരോ ഒമ്പത് മാസത്തിലും ഒരു ഓപ്ഷണൽ കോവിഡ്-19 ബൂസ്റ്റർ ഷോട്ട് ലഭ്യമാണ്. 18 വയസും അതിനുമുകളിലും പ്രായമുള്ള വ്യക്തികൾക്ക്  ഫൈസർ-ബയോഎൻടെക് (Pfizer-BioNTech) അല്ലെങ്കിൽ അവരുടെ മുമ്പത്തെ ബൂസ്റ്റർ ഷോട്ടിന്റെ അതേ വാക്സിൻ തിരഞ്ഞെടുക്കാമെന്ന് കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള ദേശീയ ടാസ്‌ക്ഫോഴ്സ് പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ ഡാറ്റയുടെയും ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. ഏപ്രിൽ 7 മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. യോഗ്യതയുള്ള വ്യക്തികൾ രണ്ടാമത്തേതോ ഭാവിയിലോ അധിക ബൂസ്റ്റർ ഷോട്ട് തിരഞ്ഞെടുക്കുന്നില്ലെങ്കിൽ ബിഅവയർ ബഹ്‌റൈൻ (BeAware Bahrain) ആപ്ലിക്കേഷനിലെ പച്ച ഷീൽഡ് മഞ്ഞയായി മാറില്ലെന്ന് ടാസ്‌ക്‌ഫോഴ്‌സ് വ്യക്തമാക്കി.

പകർച്ചവ്യാധിയെ നേരിടാൻ ബഹ്‌റൈൻ സ്വീകരിച്ച നടപടികൾക്ക് അനുസൃതമാണ് പുതുക്കിയ വാക്‌സിനേഷൻ പ്രോട്ടോക്കോളുകൾ എന്ന് ടാസ്‌ക്‌ഫോഴ്‌സ് അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ദേശീയ വാക്‌സിനേഷൻ കാമ്പെയ്‌നിന്റെ പ്രാധാന്യം ടാസ്‌ക്‌ഫോഴ്‌സ് ഊന്നിപ്പറഞ്ഞു.

The post ബഹ്‌റൈനിൽ മുതിർന്നവർക്കായി ഓപ്ഷണൽ കോവിഡ്-19 ബൂസ്റ്റർ ഷോട്ട് അംഗീകരിച്ചു appeared first on Starvision News Malayalam.

കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളിൽ ആന്റിബോഡികൾ കുറയാമെന്ന് പഠന റിപ്പോർട്ട്
മ​നാ​മ: കോവിഡ് -19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളിൽ ആന്റിബോഡികൾ കുറയാമെന്ന് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഫൈസർ-ബയോഎൻടെക് അല്ലെങ്കിൽ ആസ്ട്രാസെനെക്ക വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് പരമാവധി ആറുമാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് വ്യക്തമാക്കുന്നത്.

രണ്ടാമത്തെ ഡോസിനെത്തുടർന്ന് ഏതാനും മാസങ്ങൾക്കിടെ ഫൈസർ-ബയോഎൻടെക് വാക്സിൻ ഫലപ്രാപ്തിയിൽ 88% ൽ നിന്ന് 74% വരെ കുറവുണ്ടായതായി ഒരു പഠനം വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് നാലോ അഞ്ചോ മാസത്തിനുശേഷം കോവിഷീൽഡ്-ആസ്ട്രാസെനെക്ക വാക്സിൻ ഫലപ്രാപ്തി 77% ൽ നിന്ന് 67% ആയി കുറഞ്ഞു. ഈ വാക്സിനുകൾ സ്വീകരിച്ച ഒരു ദശലക്ഷത്തിലധികം വ്യക്തികളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ബ്രിട്ടനിലെ ZOE കൊവിഡ് നടത്തിയ പഠനത്തിലും പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന സംരക്ഷണം 50% ൽ താഴെയായി കുറയുമെന്ന് കാണിക്കുന്നുണ്ട്.

ഒരു ബൂസ്റ്റർ ഡോസിന് ഫലപ്രാപ്തിയുടെ തോത് വർദ്ധിപ്പിക്കാനും കോവിഡ് -19 നും അതിന്റെ വ്യതിയാനങ്ങൾക്കുമെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും അണുബാധയുണ്ടായാൽ മരണനിരക്ക് കുറയ്ക്കാനും കഴിയുമെന്ന് ടാസ്ക്ഫോഴ്സ് അഭിപ്രായപ്പെട്ടു.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh, അല്ലെങ്കിൽ “BeAware” ആപ്ലിക്കേഷൻ വഴി ഒരു ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ബഹ്‌റൈനിൽ ഒക്ടോബർ 1 മുതലാണ് ഫൈസർ-ബയോഎൻടെക് അല്ലെങ്കിൽ ആസ്ട്രാസെനെക്ക (കോവിഷീൽഡ്) വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നല്കിത്തുടങ്ങുന്നത്.

The post കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളിൽ ആന്റിബോഡികൾ കുറയാമെന്ന് പഠന റിപ്പോർട്ട് appeared first on Starvision News Malayalam.

ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ചവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീകരിക്കാൻ അനുമതി
മനാമ: ബഹ്‌റൈനിൽ ഫൈ​സ​ർ ബയോ എൻടെക്, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 വയസിന് മുകളിലുള്ളവർക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തി​ന​നു​മ​തി നൽകി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ്. ഈ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ നിർദേശം ന​ൽ​കി​യിരിക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഫൈസർ-ബയോ എൻടെക് വാക്‌സിനോ അല്ലെങ്കിൽ നേ​ര​ത്തെ​യെ​ടു​ത്ത അതേ വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു.

ബൂ​സ്​​റ്റ​ർ ഡോ​സ്​ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്ന്​ പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ ക​ണ്ടെ​ത്തി​യ​തിനെ തുടർന്നാണ്​ തീ​രു​മാ​നം. ഇത് കഠിനമായ അസുഖങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉണ്ടാകുന്ന സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​​ക്കേ​ണ്ട​വ​രു​ടെ ബി​വെ​യ​ർ ആപ്പിന്റെ നിറം ഗ്രീ​ൻ ഷീ​ൽ​ഡിൽ നിന്ന് യെ​ല്ലോ ഷീ​ൽഡായി മാറും. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചതിനു ശേഷം ഇത് പ​ച്ച​യാ​കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂ​സ്​​റ്റ​ർ ഡോ​സി​നു​ള്ള ര​ജി​സ്​​​ട്രേ​ഷ​ൻ ഉടൻ ആ​രം​ഭി​ക്കു​മെന്നും ഇത് ​ സം​ബ​ന്ധി​ച്ച്​ ഉ​ട​ൻ അ​റി​യി​പ്പു​ണ്ടാ​കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു . healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യും​ ബിഅ​വെ​യ​ർ ആ​പ്​ വ​ഴി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

വൈറസിനെതിരായ സംരക്ഷണം പരമാവധി വർദ്ധിപ്പിക്കുന്നതിന് വാക്സിനേഷന് കഴിഞ്ഞതായും എന്നിരുന്നാലും, മുൻകരുതൽ നടപടികൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

The post ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ചവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീകരിക്കാൻ അനുമതി appeared first on Starvision News Malayalam.