Patanjali Ayurveda | Starvision News Malayalam

ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി; മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം തള്ളി കോടതി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവ്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായത്. അതേസമയം, ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകാൻ ഇരുവരോടും കോടതി നിർദേശിച്ചിരുന്നു.

ഹൃദയത്തിൽ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമർപ്പിച്ച സത്യവാങ്‌മൂലം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്. അതേസമയം, സത്യവാങ്‌മൂലം അംഗീകരിക്കാത്ത സാഹചര്യത്തിൽ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ ബാലകൃഷ്ണ പറഞ്ഞു. ജീവിതശൈലി രോഗങ്ങൾക്കു വേണ്ടി, ആയുർവേദ ഗവേഷണത്തിന്റെ പിൻബലത്തോടെ പതഞ്ജലി നിർമിക്കുന്ന ഉൽപന്നങ്ങൾ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ ഈ രാജ്യത്തെ പൗരന്മാരെ ഉദ്‌ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്‌ണ വ്യക്തമാക്കി. പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതാണു ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്. ഇതോടെയാണു കമ്പനി സത്യവാങ്മൂലം നൽകിയത്.

The post ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി; മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം തള്ളി കോടതി appeared first on Starvision News Malayalam.