PARCEL SERVICE | Starvision News Malayalam

കെഎസ്ആർടിസി കൊല്ലത്തേയും കൊട്ടാരക്കരയിലും സ്‌റ്റാൻഡുകളിലേക്ക് പതിവില്ലാതെ ജനത്തിരക്ക്,
കൊല്ലം: കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് കൊല്ലത്ത് മികച്ച പ്രതികരണം. കൊറിയർ സേവനം ആരംഭിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ 1000ന് മുകളിൽ പാഴ്‌സലുകളാണ് അയച്ചത്. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ എത്തിക്കുമെന്നതും മറ്റ് കൊറിയർ സർവീസുകളേക്കാൾ 30 ശതമാനം റേറ്റ് കുറവാണെന്നതുമാണ് ആകർഷണം. ജില്ലയിൽ കരുനാഗപ്പള്ളി, കൊട്ടാരക്കര, കൊല്ലം എന്നീ ഡിപ്പോകളിലാണ് കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനമെങ്കിലും കൊട്ടാരക്കരയിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്. കൊട്ടാരക്കരയിലും കൊല്ലത്തുമാണ് ഏറ്റവുമധികം പേർ കൊറിയർ അയക്കാനും വാങ്ങാനും എത്തിയത്.

ദിവസവും നൂറിലേറെ പാഴ്‌സലുകൾ രണ്ടിടത്തും വിതരണം ചെയ്യുന്നുണ്ട്. 11 ദിവസത്തിനിടെ സംസ്ഥാനത്തെ 55 ഡിപ്പോകളിൽ നിന്ന് പ്രതിദിന വരുമാനം ഒരുലക്ഷത്തിന് മുകളിലാണ്. എന്നാൽ ജില്ല തിരിച്ചുള്ള കണക്കുകൾ അടുത്ത മാസമേ ലഭ്യമാകൂ.

പ്രവർത്തനം ഇങ്ങനെ

 ഡിപ്പോകളിലെ സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നാണ് പ്രവർത്തനം

 ചെറിയ കവർ മുതൽ ഒരു കിലേ വരെയുള്ളത് കൊറിയർ സർവീസിലും ഒരുകിലോ മുതൽ 120 കിലോവരെ പാഴ്‌സലായിട്ടുമാണ് അയക്കുക

 എം.പാനൽ ജീവനക്കാരാണ് കൗണ്ടറിൽ ജോലി ചെയ്യുന്നത്

 ഇടനിലക്കാരില്ലാതെ കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ്

 നിലവിൽ സ്വകാര്യ വൃക്തികളും ആശുപത്രികളും മരുന്ന് കമ്പനികളുമാണ് കൂടുതലായി ആശ്രയിക്കുന്നത്

ജീവനക്കാർക്ക് ഇൻസെന്റീവ്

കൊറിയറും പാഴ്‌സലും കൃത്യസമയത്ത് എത്തിക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും ഇൻസെന്റീവ് നൽകും. ഡ്രൈവർക്കും കണ്ടക്ടർക്കും 10 ശതമാനവും കൗണ്ടർ ജീവനക്കാർക്കും മാർക്കറ്റിംഗ് ജീവനക്കാർക്കും മൂന്ന് ശതമാനവുമാണ് കമ്മിഷൻ. പാഴ്‌സൽ കൗണ്ടറിൽ ഇലക്‌ട്രോണിക് ത്രാസ്, കമ്പ്യൂട്ടർ, പ്രിന്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പാഴ്‌സലും കൊറിയറും അയക്കാനെത്തുന്നവർ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റിയില്ലെങ്കിൽ പിഴ അടയ്ക്കണം.

The post കെഎസ്ആർടിസി കൊല്ലത്തേയും കൊട്ടാരക്കരയിലും സ്‌റ്റാൻഡുകളിലേക്ക് പതിവില്ലാതെ ജനത്തിരക്ക്, appeared first on Starvision News Malayalam.