Pakistan | Starvision News Malayalam
	1	</sy:updateFrequency>
Pakistan | Starvision News Malayalam
	<width>32</width>
	<height>32</height>
‘ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിക്കെതിരെ പാകിസ്ഥാൻ; പുലർച്ചെ രണ്ടിന് സൈന്യത്തിന്റെ പ്രതികരണം
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ അടിസ്ഥാനമാക്കി ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സൈന്യം. ഓഗസ്റ്റ് 15ന് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെ പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ‘ദുരന്തവും തമാശയും’ എന്നാണ് വിശേഷിപ്പിച്ചത്. പുലർച്ചെ രണ്ടോടെയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഉന്നത രാഷ്ട്രീയ–സൈനിക നേതൃത്വത്തിന്റെ പ്രതികരണങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുത്ത അഭിമുഖങ്ങളും വൈകാരിക വിവരണങ്ങളും നാടകീയമായ പുനരാവിഷ്‌കരണങ്ങളും ഉപയോഗിച്ച് [...]
The post ‘ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിക്കെതിരെ പാകിസ്ഥാൻ; പുലർച്ചെ രണ്ടിന് സൈന്യത്തിന്റെ പ്രതികരണം appeared first on Starvision News Malayalam.
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ അടിസ്ഥാനമാക്കി ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സൈന്യം. ഓഗസ്റ്റ് 15ന് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെ പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ‘ദുരന്തവും തമാശയും’ എന്നാണ് വിശേഷിപ്പിച്ചത്. പുലർച്ചെ രണ്ടോടെയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഉന്നത രാഷ്ട്രീയ–സൈനിക നേതൃത്വത്തിന്റെ പ്രതികരണങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുത്ത അഭിമുഖങ്ങളും വൈകാരിക വിവരണങ്ങളും നാടകീയമായ പുനരാവിഷ്‌കരണങ്ങളും ഉപയോഗിച്ച് യഥാർഥ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്ന് പാക് സൈനിക വക്താവ് എക്സിൽ ആരോപിച്ചു.
2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മേയ് ഏഴിനാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി.
എന്നാൽ ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെട്ട സൈനിക നീക്കമാണെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ഇന്ത്യ സംഭവങ്ങളെ ഏകപക്ഷീയമായി അവതരിപ്പിക്കുകയാണെന്നും സൈനിക നടപടിയുടെ ഫലം സ്വന്തം താൽപ്പര്യത്തിനനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്നും പാക് സൈനിക വക്താവ് ആരോപിച്ചു.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട മൂന്ന് ഭീകരരെ 2025 ജൂലൈ 28നാണ് വധിച്ചതെന്ന് ഇന്ത്യ അറിയിച്ചിരുന്നതായി പാക് സൈന്യം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ മേയ് ഏഴിന് നടത്തിയ സൈനിക നടപടിയെ പഹൽഗാം ആക്രമണത്തിന്റെ പ്രതികാരമായി എങ്ങനെ വിശേഷിപ്പിക്കാനാകുമെന്നാണ് പാകിസ്ഥാന്റെ ചോദ്യം.
സംഘർഷത്തിനിടെ എട്ട് ഇന്ത്യൻ സൈനിക വിമാനങ്ങൾ വെടിവെച്ചിട്ടെന്നും 26 സൈനിക ലക്ഷ്യങ്ങൾക്കെതിരെ ‘ഓപ്പറേഷൻ ബുന്യാൻ-ഉൻ-മർസൂസ്’ നടത്തിയെന്നും പാകിസ്ഥാൻ വീണ്ടും അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് സ്വതന്ത്രമായ സ്ഥിരീകരണമില്ല.
പാകിസ്ഥാന്റെ മിസൈൽ, ഡ്രോൺ, വ്യോമാക്രമണങ്ങളെക്കുറിച്ചും നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലുകളെക്കുറിച്ചും ഇന്ത്യൻ സൈനിക നേതൃത്വം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ടെന്നും പാക് വക്താവ് പറഞ്ഞു. ഇത് പാകിസ്ഥാൻ പൂർണമായി പരാജയപ്പെട്ടെന്ന ഇന്ത്യയുടെ വാദത്തിന് വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിലുള്ള ആശയവിനിമയത്തിലൂടെയും പരസ്പര ധാരണയിലൂടെയുമാണ് സംഘർഷം അവസാനിച്ചതെന്നും പാകിസ്ഥാൻ വ്യക്തമാക്കി. അതിനാൽ ഓപ്പറേഷൻ സിന്ദൂറിനെ ഇന്ത്യയുടെ ഏകപക്ഷീയമായ സൈനിക വിജയമായി ചിത്രീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഡോക്യുമെന്ററി വസ്തുതാപരമായ സൈനിക വിവരണത്തേക്കാൾ ആഭ്യന്തര പ്രചാരണത്തിനായി തയ്യാറാക്കിയ തിരക്കഥയാണെന്നും പാക് സൈന്യം ആരോപിച്ചു. സിനിമാറ്റിക് പുനരാവിഷ്‌കരണങ്ങളിലൂടെ യുദ്ധഭൂമിയിലെ യാഥാർഥ്യങ്ങളോ സൈനികനഷ്ടങ്ങളോ മാറ്റിയെഴുതാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ സൈനിക വക്താവ്, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ ഏതൊരു സൈനിക നീക്കത്തിനും ശക്തവും ഉചിതവുമായ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയ്ക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സഹായം തേടി പാകിസ്താൻ
ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ കറൻസി സഹായം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മധ്യസ്ഥത വഹിച്ചതിലൂടെ അന്താരാഷ്ട്രതലത്തിൽ കൈവരിച്ച നയതന്ത്ര പ്രാധാന്യം സാമ്പത്തിക നേട്ടമാക്കി മാറ്റാനാണ് ഇസ്‌ലാമാബാദിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽനിന്നും മറ്റ് അന്താരാഷ്ട്ര പങ്കാളികളിൽനിന്നും കൂടുതൽ സാമ്പത്തിക പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെ [...]
The post ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയ്ക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സഹായം തേടി പാകിസ്താൻ appeared first on Starvision News Malayalam.
ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ കറൻസി സഹായം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മധ്യസ്ഥത വഹിച്ചതിലൂടെ അന്താരാഷ്ട്രതലത്തിൽ കൈവരിച്ച നയതന്ത്ര പ്രാധാന്യം സാമ്പത്തിക നേട്ടമാക്കി മാറ്റാനാണ് ഇസ്‌ലാമാബാദിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽനിന്നും മറ്റ് അന്താരാഷ്ട്ര പങ്കാളികളിൽനിന്നും കൂടുതൽ സാമ്പത്തിക പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെ സമീപിച്ച് അഞ്ചുവർഷ കാലാവധിയുള്ള ‘ബൈലാറ്ററൽ എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ഫെസിലിറ്റി’ പാകിസ്താൻ ആവശ്യപ്പെട്ടതായാണ് വിവരം.
നിർദിഷ്ട സഹായം ലഭിച്ചാൽ പാകിസ്താന്റെ വിദേശനാണ്യ ശേഖരം വർധിപ്പിക്കാനും പാകിസ്താനി രൂപ നേരിടുന്ന സമ്മർദം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിദേശ കടബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായകരമായേക്കും.
അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള ഏഴ് ബില്യൺ ഡോളറിന്റെ വായ്പാ പദ്ധതിയുടെ ഭാഗമായി നികുതി വർധനയും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും നടപ്പാക്കുന്നതിനിടെയാണ് പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയിരിക്കുന്നത്. അതേസമയം, പാകിസ്താന്റെ ആവശ്യത്തോട് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചതായി റിപ്പോർട്ടുകളില്ല.
വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ കൊച്ചുമകൻ റാസ ദാറിനെതിരെ ലാഹോർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, പണം തട്ടൽ, ബ്ലാക്ക്മെയിലിംഗ് എന്നീ ആരോപണങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാസ ദാർ ഉൾപ്പെടെ അഞ്ച് പേരെ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഡച്ച്, വെനിസ്വേലൻ പൗരത്വമുള്ള രണ്ട് വിദേശ വനിതകളാണ് പരാതിക്കാർ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതിന് പിന്നാലെ തങ്ങൾ ക്രൂരതയ്ക്ക് ഇരയായതായി ഇവർ [...]
The post വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ appeared first on Starvision News Malayalam.
ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ കൊച്ചുമകൻ റാസ ദാറിനെതിരെ ലാഹോർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, പണം തട്ടൽ, ബ്ലാക്ക്മെയിലിംഗ് എന്നീ ആരോപണങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാസ ദാർ ഉൾപ്പെടെ അഞ്ച് പേരെ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഡച്ച്, വെനിസ്വേലൻ പൗരത്വമുള്ള രണ്ട് വിദേശ വനിതകളാണ് പരാതിക്കാർ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതിന് പിന്നാലെ തങ്ങൾ ക്രൂരതയ്ക്ക് ഇരയായതായി ഇവർ ആരോപിക്കുന്നു.
സിംഗപ്പൂരിൽ വെച്ച് പ്രതികളിൽ ചിലരുമായി പരിചയപ്പെട്ടതിനെ തുടർന്നാണ് ഇവർ ലാഹോറിലെത്തിയത്. പാകിസ്ഥാനിൽ എത്തിയ ഉടൻ തന്നെ തങ്ങളെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും തുടർച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.
പ്രതികൾ തങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ആവശ്യപ്പെട്ടതായും, പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കൂടാതെ, തങ്ങളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൊല്ലുമെന്നും അവയവങ്ങൾ വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ ആരോപിച്ചു. എഫ്.ഐ.ആറിൽ പേരുള്ള അഞ്ച് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്. ഇന്ത്യ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ [...]
The post പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി appeared first on Starvision News Malayalam.
കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.
ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി
ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങി വരണമെന്ന് സർദാരി ഇന്ത്യയോട് ആവശ്യപ്പെട്ടു. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന. യുദ്ധം ചെയ്യുക എന്നതിൽ നിന്നും പിന്മാറി സമാധന ചർച്ചകൾക്ക് മുൻഗണന നൽകണം. പ്രാദേശിക സുരക്ഷയ്ക്കുള്ള ഏക മാർഗം അതാണ്. മേഖലയിലെ സുരക്ഷയ്ക്ക് സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ ശുപാർശ ചെയ്യുന്നത് സമാധാന ചർച്ചയാണെന്ന് സർദാരി [...]
The post ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി appeared first on Starvision News Malayalam.
സിന്ധുവിന് പിന്നാലെ രാവിയിൽ നിന്നും വെള്ളമൊഴുകില്ല, പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ പൂട്ട്; ഷാപൂർ കാണ്ടി ഡാമിന്‍റെ പണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം
ശ്രീനഗർ: ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകാനിരിക്കെ, പാകിസ്ഥാന് വീണ്ടും പ്രതിസന്ധി. സിന്ധി നദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ശേഷം രാവി നദിയിലെ അധിക ജലവും പാകിസ്ഥാനിലേക്ക് ഒഴുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. വേനൽ അടുക്കുന്നതോടെ രാവി നദിയിലെ വെള്ളവും ലഭ്യമല്ലാതാകുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്. രാവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അധിക ജലം നിർത്തലാക്കുമെന്ന് ജമ്മു കശ്മീർ ജലവിഭവ മന്ത്രി ജാവേദ് അഹമ്മദ് റാണ വ്യക്തമാക്കി. വരൾച്ച [...]
The post സിന്ധുവിന് പിന്നാലെ രാവിയിൽ നിന്നും വെള്ളമൊഴുകില്ല, പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ പൂട്ട്; ഷാപൂർ കാണ്ടി ഡാമിന്‍റെ പണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം appeared first on Starvision News Malayalam.
ശ്രീനഗർ: ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകാനിരിക്കെ, പാകിസ്ഥാന് വീണ്ടും പ്രതിസന്ധി. സിന്ധി നദീജല കരാറിൽ നിന്ന് പിൻവാങ്ങിയ ശേഷം രാവി നദിയിലെ അധിക ജലവും പാകിസ്ഥാനിലേക്ക് ഒഴുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. വേനൽ അടുക്കുന്നതോടെ രാവി നദിയിലെ വെള്ളവും ലഭ്യമല്ലാതാകുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്.
‘കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല’; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. അത്തരം തീരുമാനങ്ങള്‍ കളിക്കാരുടെ കൈകളിലല്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പാക് ക്യാപ്റ്റന്‍ പ്രതികരിച്ചു. മുകളിലുള്ളവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കും. മറ്റു ടീമുകള്‍ക്കെതിരെ കളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇന്ത്യക്കെതിരെ കളിക്കാന്‍ പറഞ്ഞാല്‍ കളിക്കും കളിക്കണ്ട പറഞ്ഞാല്‍ കളിക്കില്ല. ‘തീര്‍ച്ചയായും ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ശ്രീലങ്കയിലേക്ക് പോകും. പക്ഷേ ഞങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമല്ല. പോകാന്‍ ഞങ്ങളുടെ തലപ്പത്തുള്ളവര്‍ അനുവാദം നല്‍കണം. ഞങ്ങള്‍ക്ക് മറ്റൊന്നും [...]
The post ‘കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല’; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍ appeared first on Starvision News Malayalam.
ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ശനിയാഴ്ച ഉണ്ടായ വിവിധ ആക്രമണങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഴോളം ഇടങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണം, വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളില്‍ സാധാരണക്കാരുള്‍പ്പെടെ 33 പേരും, സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ 92 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം. സാധാരണക്കാരെയും, ഉയര്‍ന്ന സുരക്ഷയുള്ള ജയില്‍, പൊലീസ് സ്റ്റേഷനുകള്‍, അര്‍ദ്ധസൈനിക കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങളില്‍ പതിനെട്ട് സാധാരണക്കാരും, 15 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ബലൂച് വിഘടനവാദികളും പാക് [...]
The post ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍ appeared first on Starvision News Malayalam.
വിവാഹ ആഘോഷത്തിനിടെ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്
ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വിവാഹ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില ​ഗുരുതരമാണ്. പ്രവിശ്യയിലെ സമാധാന സമിതി അം​ഗമായ നൂർ അലം മെഹ്ദൂസിന്റെ വസതിയിലാണ് ചാവേർ സ്ഫോടനമുണ്ടായത്. വിവാഹ ആഘോഷത്തിന്റെ ഭാ​ഗമായി അതിഥികൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അതിനിടെയാണ് ചവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മുറിയുടെ മേൽക്കൂര പൂർണമായും തകർന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ സമാധാന സമിതി [...]
The post വിവാഹ ആഘോഷത്തിനിടെ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക് appeared first on Starvision News Malayalam.
ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വിവാഹ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില ​ഗുരുതരമാണ്.
പ്രവിശ്യയിലെ സമാധാന സമിതി അം​ഗമായ നൂർ അലം മെഹ്ദൂസിന്റെ വസതിയിലാണ് ചാവേർ സ്ഫോടനമുണ്ടായത്. വിവാഹ ആഘോഷത്തിന്റെ ഭാ​ഗമായി അതിഥികൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അതിനിടെയാണ് ചവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മുറിയുടെ മേൽക്കൂര പൂർണമായും തകർന്നു.
സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ സമാധാന സമിതി നേതാവ് വിഹീദുല്ല മഹ്സൂദ് ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സ്ഫോടനത്തെ ശക്തമായി അപലപിച്ചു.